6ജിയുടെ രഹസ്യം അന്വേഷിച്ച് ജിയോ, ഔലു സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു

|

ഇന്ത്യ 5ജി നെറ്റ്വർക്കിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുൻപന്തിയിലുള്ള ടെലിക്കോം കമ്പനായാണ് ജിയോ. 5ജിയിലേക്ക് കടക്കാൻ ഒരുങ്ങുന്നതിനിടെ തന്നെ 6ജി നെറ്റ്വർക്കിനെ കുറിച്ച് കൂടി ജിയോ ആലോചിക്കുന്നുണ്ട്. 6ജി നെറ്റ്വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ റിലയൻസ് ജിയോയുടെ എസ്തോണിയ വിഭാഗം ഔലു സർവകലാശാലയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ജിയോയും ഔലു സർവകലാശാലയും 6ജി സാങ്കേതികവിദ്യകളുടെ വികസനത്തിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സഹകരിക്കും.

 

ജിയോ

സോഫ്‌റ്റ്‌വെയർ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഭാവിയിലേക്കുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിനുമായി 2018-ൽ ജിയോ എസ്റ്റോണിയയിൽ ജിയോ എസ്റ്റോണിയ ഒയു എന്ന പേരിൽ ഒരു യൂണിറ്റ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് 6ജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടക്കുന്നതും. ഔലു സർവ്വകലാശാലയുമായുള്ള സഹകരണം 6ജിയെ കേന്ദ്രീകരിച്ചാണ് എങ്കിലും ജിയോയുടെ 5ജിയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾക്കും ഇത് മുതൽകൂട്ടാകും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇതിനൊപ്പം 6ജി സാങ്കേതികവിദ്യയ്ക്കായി കൂടുതൽ യൂസ് കേസുകൾ എക്സ്പ്ലോർ ചെയ്യാൻ കമ്പനിയെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ബ്രോഡ്ബാൻഡ് രംഗത്തും മേധാവിത്വം തുടർന്ന് റിലയൻസ് ജിയോ, നഷ്ടമൊഴിയാതെ ബിഎസ്എൻഎൽബ്രോഡ്ബാൻഡ് രംഗത്തും മേധാവിത്വം തുടർന്ന് റിലയൻസ് ജിയോ, നഷ്ടമൊഴിയാതെ ബിഎസ്എൻഎൽ

6ജി

പ്രതിരോധം, ഓട്ടോമോട്ടീവ്, വൈറ്റ് ഗുഡ്‌സ്, വ്യാവസായിക യന്ത്രങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ, കാര്യക്ഷമമായ ഉൽപ്പാദനം, നവീനമായ പേഴ്സണൽ സ്മാർട്ട് ഡിവൈസ് എൻവയോൺമെന്റ്, അർബൺ കമ്പ്യൂട്ടിംഗ്, ഓട്ടോണമസ് ട്രാഫിക് സെറ്റിങ്സ് തുടങ്ങിയവയിൽ 6ജി എനേബിൾഡ് പ്രാഡക്ടുകൾ പരീക്ഷിക്കാൻ ജിയോയും ഔലു സർവകലാശാലയും ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത തലമുറ നെറ്റ്വർക്ക് നമ്മൾ ഇന്ന് 4ജി ഉപയോഗിക്കുന്നതിനൽ നിന്നും എത്രയോ കൂടുതൽ ഉപയോഗങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം.

ഔലു സർവ്വകലാശാല
 

ഏരിയൽ, സ്പേസ് കമ്മ്യൂണിക്കേഷൻ, ഹോളോഗ്രാഫിക് ബീംഫോർമിംഗ്, സൈബർ സെക്യൂരിറ്റിയിലെ 3ഡി കണക്റ്റഡ് ഇന്റലിജൻസ്, മൈക്രോ ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സംരഭകത്വ വളർത്താനും ജിയോയ്ക്കും ഔലു സർവ്വകലാശാലയ്ക്കും സാധിക്കുമെന്നാണ് പ്രതീക്ഷകൾ. വ്യവസായത്തിൽ നിന്നും അക്കാദമിയിൽ നിന്നുമുള്ള വൈദഗ്ധ്യം ഒരുമിച്ച് ചേരുന്നതോടെ കൂടുതൽ സാധ്യതകൾ തുറക്കുകയാണ് ചെയ്യുന്നത്.

അമേരിക്കയുടെ 5ജി സ്വപ്നം വിമാനക്കമ്പനികളുടെ ദുഃസ്വപ്നമായി മാറുന്നുഅമേരിക്കയുടെ 5ജി സ്വപ്നം വിമാനക്കമ്പനികളുടെ ദുഃസ്വപ്നമായി മാറുന്നു

റിലയൻസ് ജിയോ

റിലയൻസ് ജിയോയുടെ ജിയോ പ്ലാറ്റ്‌ഫോം വിഭാഗത്തിന് ഇതിനകം തന്നെ സ്വന്തമായി 5ജി റാൻ സാങ്കേതികവിദ്യയ്‌ക്കായുള്ള ആക്ടീവ് ആയ ഒരു ഡെവലപ്‌മെന്റ് പ്രോഗ്രാം ഉണ്ട്. ഇതിനുള്ള സൌകര്യങ്ങൾ ഒരുക്കുന്നത് ജിയോ ലാബ്‌സ് ആണ്. 6ജി സാങ്കേതികവിദ്യ 5ജി ഇൻഫ്രാസ്ട്രക്ചറിൽ തന്നെ നിർമ്മിക്കുകയും സെൽ-ഫ്രീ മിമോ, ഇന്റലിജന്റ് സർഫേസ്, ടെറാഹെർട്സ് ഫ്രീക്വൻസികൾ എന്നിവ എന്നിവ പോലുള്ള സാങ്കേതികവിദ്യകൾ വഴി ഡിജിറ്റൈസേഷൻ വ്യാപിപ്പിക്കാൻ സാധിക്കും. 5ജി, 6ജി സാങ്കേതികവിദ്യകൾ ഉപഭോക്തൃ, എന്റർപ്രൈസ് കാര്യങ്ങൾക്ക് ധാരാളമായി പ്രയോജനപ്പെടും.

5ജി

5ജിയുടെ സാധ്യതകളിൽ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു ഡിജിറ്റൽ ട്വിൻ ആയി സാങ്കേതികവിദ്യയെ ആഴത്തിൽ സമന്വയിപ്പിക്കുന്നതിന് 6ദിക്ക് സാധിക്കുമെന്നും 6ജി ഗവേഷണത്തിലും ഔലു സർവ്വകലാശാലയിലെ പ്രവർത്തനങ്ങളിലുമുള്ള ആദ്യകാല നിക്ഷേപങ്ങൾ 5ജിയുമായി ബന്ധപ്പെട്ട് ജിയോ ലാബിനുള്ള സാങ്കേതികവിദ്യ പൂർണമാക്കുമെന്നും 6ജിയുടെ സാധ്യതകളിലേക്ക് കടക്കാൻ സാധിക്കുമെന്നും ജിയോ പ്ലാറ്റ്‌ഫോമിന്റെ സീനിയർ വൈസ് പ്രസിഡന്റ് ആയുഷ് ഭട്നാഗർ വ്യക്തമാക്കി.

സ്ട്രീമിങ് ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ, ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾസ്ട്രീമിങ് ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ, ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഔലു സർവകലാശാലയും ജിയോയും

വ്യോമ, ബഹിരാകാശ ആശയവിനിമയം, ഹോളോഗ്രാഫിക് ബീംഫോർമിംഗ്, സൈബർ സുരക്ഷ, മൈക്രോ ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ് എന്നിവയിൽ കൂടുതൽ സാധ്യതകൾ ഉണ്ടാക്കുന്നതായിരിക്കും ജിയോയും ഔലു സർവകലാശാലയുമായുള്ള സഹകരണം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ജിയോയ്ക്ക് 400 ദശലക്ഷത്തിലധികം വരിക്കാരുണ്ടെന്നും ഇതിൽ നിന്നും കമ്പനിക്ക് മനസിലാക്കുന്നത് വലിയ അളവിലുള്ള ഡാറ്റ കൈമാറ്റം ചെയ്യാനുള്ള ശേഷി അത്യാവശ്യമാണ് എന്നതാണെന്ന് ജിയോ എസ്റ്റോണിയ സിഇഒ താവി കോട്ക പറഞ്ഞു. ഔലു സർവകലാശാലയുമായുള്ള ഈ സഹകരണത്തിലൂടെ ജിയോയ്ക്ക് ധാരാളം വികസനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles
Best Mobiles in India

English summary
Reliance Jio's Estonian division is working with Oulu University on research related to the 6G network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X