ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ജിയോയുടേത് തന്നെ, അപ്ലോഡിൽ വിഐ മുന്നിൽ

|

ഇന്റർനെറ്റ് വേഗത കുറയുന്നത് നമുക്കെല്ലാം ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ നൽകുന്ന ഡാറ്റ സ്പീഡിന്റെ വിവരങ്ങൾ ട്രായ് പുറത്ത് വിട്ടു. 2022 മാർച്ചിലെ വിവരങ്ങളാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ടത്. ഈ കണക്കുകൾ അനുസരിച്ച് രാജ്യത്തെ ഉപയോക്താക്കൾക്ക് ഏറ്റവും വേഗതയേറിയ ശരാശരി 4ജി ഡൗൺലോഡ് സ്പീഡ് നൽകിയത് റിലയൻസ് ജിയോയാണ്. അപ്‌ലോഡ് വേഗതയിൽ വോഡഫോൺ ഐഡിയ (വിഐ) ആണ് മുന്നിൽ.

ജിയോ

റിലൻസ് ജിയോ ശരാശരി 21.21 എംബിപിഎസ് ഡൌൺലോഡ് സ്പീഡാണ് ഉപയോക്താക്കൾക്ക് നൽകിയത് എന്ന് ട്രായ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. വിഐ 17.9 എംബിപിഎസ് വേഗതയുമായി ഡൌൺലോഡ് സ്പീഡിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. എയർടെൽ 13.7 എംബിപിഎസ് ഡൌൺലോഡ് സ്പീഡുമായി മൂന്നാം സ്ഥാനത്തുണ്ട്. ഡൌൺലോഡ് വേഗതയുടെ കാര്യത്തിൽ വിഐ ജിയോയ്ക്ക് തൊട്ട് പിന്നിലുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാൽ എയർടെല്ലിന്റെ വേഗത മാർച്ചിൽ വളരെ കുറവാണ്. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ 6.1 എംബിപിഎസ് വേഗതയാണ് ഉപയോക്താക്കൾക്ക് നൽകിയത്.

ജിയോയും എയർടെലും നൽകുന്ന വില കുറഞ്ഞ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾജിയോയും എയർടെലും നൽകുന്ന വില കുറഞ്ഞ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

ജിയോയ്ക്ക് വലിയ മുന്നേറ്റം

ജിയോയ്ക്ക് വലിയ മുന്നേറ്റം

റിലയൻസ് ജിയോയുടെ ശരാശരി ഡൗൺലോഡ് വേഗത 2022 ഫെബ്രുവരിയിൽ 20.60 എംബിപിഎസ് ആയിരുന്നു. ഒരു മാസം കൊണ്ട് ഇത് 2.5% ഉയർന്ന് 21.21 എംബിപിഎസായി. അതേസമയം ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിലെ ശരാശരി ഡൗൺലോഡ് വേഗതയിൽ വിഐ 2.7 ശതമാനവും , എയർടെൽ 8.6% ശതമാനവും വർധനവ് രേഖപ്പെടുത്തി. മുകളിൽ സൂചിപ്പിച്ചതുപോലെ ശരാശരി അപ്‌ലോഡ് വേഗതയുടെ കാര്യത്തിൽ വിഐ ലീഡ് നിലനിർത്തി. ഇന്ത്യയിൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള വോഡാഫോൺ ഐഡിയ 2022 മാർച്ചിൽ ശരാശരി 8.2 എംബിപിഎസ് അപ്‌ലോഡ് വേഗതയാണ് നൽകിയത്.

അപ്ലോഡ് വേഗത

ഡൌൺലോഡ് വേഗതയിൽ ഒന്നാമതുള്ള ജിയോ അപ്ലോഡ് വേഗതയിൽ രണ്ടാം സ്ഥാനത്താണ്. റിലയൻസ് ജിയോയ്ക്ക് 7.3 എംബിപിഎസ് അപ്ലോഡ് വേഗത നേടാനാണ് സാധിച്ചത്. അതേസമയം ഭാരതി എയർടെൽ 6.1 എംബിപിഎസ് അപ്ലോഡ് വേഗത നൽകി. ബിഎസ്എൻഎല്ലിന് 5.1 എംബിപിഎസ് ശരാശരി അപ്‌ലോഡ് വേഗതയാണ് നൽകാനായത്. രാജ്യത്ത് 4ജി ഇല്ലെങ്കിലും, ബിഎസ്എൻഎൽ ശരാശരി അപ്‌ലോഡ് വേഗതയുടെ കാര്യത്തിൽ അധികം പിന്നിലേക്ക് പോയിട്ടില്ല.

കൂടുതൽ ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ കിടിലൻ പ്ലാനുകൾകൂടുതൽ ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ കിടിലൻ പ്ലാനുകൾ

ഇന്റർനെറ്റ് വേഗത

ഇന്റർനെറ്റിൽ നിന്നുള്ള കണ്ടന്റോ ഡാറ്റയോ കഴിയുന്നത്ര വേഗത്തിൽ ഉപഭോഗം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുകാണ് ഡൗൺലോഡ് വേഗത ചെയ്യുന്നത്. കോൺടാക്റ്റുകളും ചിത്രങ്ങളോ വീഡിയോകളുമെല്ലാം അപ്ലോഡ് ചെയ്യുകയോ മറ്റുള്ളവർക്ക് ഡിവൈസിൽ നിന്നും അയക്കുകയോ ചെയ്യുമ്പോഴാണ് അപ്‌ലോഡ് വേഗതയുടെ ആവശ്യം വരുന്നത്. ട്രായ് ഇത്തരത്തിലുള്ള ഡാറ്റ ഉണ്ടാക്കുന്നത് തങ്ങളുടെ മൈസ്പീഡ് ആപ്പ് വഴിയാണ്. ഈ ആപ്പ് ലൈവ് ആയി സ്പീഡ് ഡാറ്റ ശേഖരിക്കുന്നു. തുടർന്ന് നിശ്ചിത മാസത്തിലുടനീളം ഏത് ഓപ്പറേറ്റർ മികച്ച ഡൗൺലോഡ്, അപ്‌ലോഡ് സ്പീഡ് നൽകിയെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്നു.

നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് പരിശോധിക്കാം

നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് പരിശോധിക്കാം

നിങ്ങളുടെ ഡിവൈസിൽ ലഭിക്കുന്ന അപ്‌ലോഡ്, ഡൗൺലോഡ് വേഗത പരിശോധിക്കുന്നതിന് ഏതെങ്കിലും സ്പീഡ് ടെസ്റ്റിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുകയോ അത്തരത്തിലുള്ള ഏതെങ്കിലും ആപ്പ് ഉപയോഗിക്കുകയോ ചെയ്യാം. വളരെ എളുപ്പം ഇന്റർനെറ്റ് സ്പീഡ് തിരയാൻ നമ്മളെ സഹായിക്കുന്ന ഗൂഗിളിന്റെ സ്വന്തം സ്പീഡ് ചെക്കിങ് ടൂൾ ഉണ്ട്. ഗൂഗിളിൽ "സ്പീഡ് ടെസ്റ്റ്" എന്ന് സെർച്ച് ചെയ്താൽ തന്നെ ഈ ടൂൾ ലഭ്യമാകും. ഇതിൽ റൺ സ്പീഡ് ടെസ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന ഡൌൺലോഡ് സ്പീഡും അപ്ലോഡ് സ്പീഡും കാണാം.

തൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾതൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
In March 2022, Jio provided the fastest download speed in India. Jio delivered download speed of 21.21 Mbps. Vi Deliverd fastest upload speed with an average speed of 8.2 Mbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X