ജിയോ തകരാറിൽ?, ജിയോഡൌൺ ടാഗ് ഓൺലൈനിൽ ട്രെൻഡിങ് ആകുന്നു

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ ജിയോയുടെ നെറ്റ്വർക്ക് പ്രവർത്തനങ്ങളിൽ തകാരാറുകൾ ഉണ്ടെന്ന് റിപ്പോർട്ട്. നിരവധി ഉപയോക്താക്കൾക്ക് ഈ പ്രശ്നം നേരിട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് ജിയോ ഡൌൺ എന്ന ടാഗ് ഓൺലൈനിൽ ട്രന്റിങ് ആവുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫേസ്ബുക്ക് നെറ്റ്‌വർക്ക് തകരാറിൽ ആയപ്പോൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ സേവനങ്ങൾ മണിക്കൂറുകളോളം നിലച്ചിരുന്നു. അന്ന് ട്വിറ്ററിലും മറ്റും ട്രന്റ് ആയത് പോലെ തന്നെയാണ് ഇപ്പോൾ ജിയോഡൌൺ എന്ന ടാഗ് ട്രന്റ് ആകുന്നത്.

 

ജിയോ ഡൗൺ

ജിയോ ഡൗൺ എന്ന ഹാഷ്‌ടാഗ് നിലവിൽ ട്വിറ്റർ ഇന്ത്യയിലാണ് ട്രെൻഡ് ചെയ്യുന്നത്. നിരവധി ഉപയോക്താക്കൾ അവരുടെ ജിയോ സിം കാർഡുകൾ പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തു. പല ഉപയോക്താക്കൾക്കും കോളുകൾ വിളിക്കാനോ ഇന്റർനെറ്റ് കണക്റ്റുചെയ്യാനോ കഴിയുന്നില്ല. രാജ്യത്തുടനീളമുള്ള ജിയോ നെറ്റ്‌വർക്കിൽ എന്തോ പ്രശ്നമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്വർക്ക് കിട്ടാത്തത് പല ഉപയോക്താക്കളെയും പ്രകോപിപിച്ചിട്ടുണ്ട്. ഈ രോഷമാണ് ട്വിറ്ററിലും മറ്റും ജിയോഡൌൺ എന്ന ട്രന്റിങ് ടാഗായി മാറുന്നത്.

കുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾകുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾ

ജിയോ നെറ്റ്വർക്ക്

എല്ലാ ഉപയോക്താക്കൾക്കും ജിയോ നെറ്റ്വർക്കിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കോളുകൾ വിളിക്കാനും ഇന്റർനെറ്റിലേക്ക് കണക്ട് ചെയ്യാനും ഗിസ്ബോട്ട് ടീമിലെ അംഗങ്ങൾക്ക് സാധിക്കുന്നുണ്ട്. പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ജിയോ നെറ്റ്‌വർക്കിനെക്കുറിച്ച് 2,000 -ലധികം ഉപയോക്താക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജിയോയെ സംബന്ധിച്ച് ഇത് വലിയൊരു തിരിച്ചടിയാണ്. കടുത്ത മത്സരം നടക്കുന്ന ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഓഫറുകളും പ്ലാനുകളും പോലെ പ്രധാനമാണ് സേവനവും. സേവനത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കമ്പനിക്ക് തിരിച്ചടിയാകും.

നെറ്റ്വർക്ക് പ്രശ്നം
 

ഇതുവരെ നെറ്റ്വർക്കിൽ ഉണ്ടായിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ജിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചില സ്ഥലങ്ങളിൽ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നതിനാൽ, ജിയോ നെറ്റ്‌വർക്ക് പ്രശ്നം രാജ്യത്തെ ചില സർക്കിളുകളിൽ മാത്രമായിരിക്കും എന്നാണ് സൂചനകൾ. അതല്ല ഒരു സർക്കിളിൽ തന്നെ ചില ആളുകൾക്ക് മാത്രം സേവനങ്ങൾ കുഴപ്പമില്ലാതെ ലഭിക്കുകയും മറ്റൊരു വിഭാഗം ഉപയോക്താക്കൾക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യവും കമ്പനി പരിശോധിക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്ത് വരും.

ജിയോ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് 20% ക്യാഷ്ബാക്ക് നേടാംജിയോ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് 20% ക്യാഷ്ബാക്ക് നേടാം

ഇന്റർനെറ്റ്

എയർടെൽ, വിഐ എന്നീ സിം കാർഡുകളിൽ നിന്ന് ഇന്റർനെറ്റ് കണക്റ്റ് ചെയ്യാനോ കോളുകൾ വിളിക്കാനോ പ്രശ്നങ്ങൾ ഇല്ലെന്നും ജിയോയിൽ മാത്രമാണ് പ്രശ്നം അനുഭവപ്പെടുന്നത് എന്നും ചില ഉപയോക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ ഫോണുകൾക്കുള്ള പ്രശ്നങ്ങൾ കൊണ്ടോ ഉപയോക്താവിന്റെ ഭാഗത്ത് നിന്നുള്ള മറ്റ് കാരണങ്ങൾ കൊണ്ടോ അല്ല ഈ പ്രശ്നം ഉണ്ടായതെന്ന് വ്യക്തമാണ്. ചില സർക്കിളുകളിലെ നെറ്റ്‌വർക്കിൽ മാത്രമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകാം എന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം വൈകാതെ ഉണ്ടാകും.

നെറ്റ്വർക്ക് കിട്ടുന്നില്ലെങ്കിൽ ചെയ്യേണ്ട കാര്യം

നെറ്റ്വർക്ക് കിട്ടുന്നില്ലെങ്കിൽ ചെയ്യേണ്ട കാര്യം

നിങ്ങളുടെ ജിയോ സിംകാർഡിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാനോ കോളുകൾ ചെയ്യാനോ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ഫോൺ റീ സ്റ്റാർട്ട് ചെയ്യുക. ഇത് നിലവിലെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഉറപ്പില്ല. ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ പ്രദേശത്ത് നെറ്റ്വർക്ക് കൃത്യമായി പ്രവർത്തിക്കുകയും നിങ്ങളുടെ ഫോണിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുവെങ്കിൽ ഈ റീസ്റ്റാർട്ടിങ് ഒരു പരിഹാരമാണ്. എന്നാൽ നെറ്റ്വർക്കിൽ തന്നെയാണ് പ്രശ്നങ്ങൾ എങ്കിൽ ഇത് ഗുണം ചെയ്യില്ല. വൈഫൈയിലേക്കോ മറ്റ് കമ്പനികളുടെ സിം കാർഡ് ഉപയോഗിക്കുന്നവരുടെ ഫോണിലേക്കോ കണക്ട് ചെയ്ത് വൈഫൈ ഉപയോഗിക്കാം എന്നാതാണ് പ്രശ്നം നേരിടുന്നവർക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്ന കാര്യം.

749 രൂപയ്ക്ക് 336 ദിവസം ഡാറ്റയും കോളിങും നൽകുന്ന ജിയോഫോൺ പ്ലാൻ749 രൂപയ്ക്ക് 336 ദിവസം ഡാറ്റയും കോളിങും നൽകുന്ന ജിയോഫോൺ പ്ലാൻ

നെറ്റ്വർക്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

ധാരാളം ആളുകൾ ഇപ്പോഴും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നുണ്ട്, ഇത്തരത്തിൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളിൽ മിക്കവരും വൈഫൈ ഹോട്ട്‌സ്‌പോട്ടിനായി അവരുടെ ഫോൺ ഉപയോഗിക്കുന്നവരാണ്. ഇത്തരം ആളുകൾക്ക് നെറ്റ്വർക്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തലവേദനയാകും. ഇത് ജിയോയുടെ ജനപ്രീതിയേയും സാരമായി ബാധിക്കും.

Most Read Articles
Best Mobiles in India

English summary
India's largest telecom operator Jio network is down. Many users have experienced this problem.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X