Home
News

ജിയോഫോൺ ഉപയോക്താക്കൾക്ക് 100 മിനിറ്റ് ടോക്ക് ടൈമും മെസേജുകളും സൌജന്യം

മറ്റ് ടെലികോം ഓപ്പറേറ്റർമാരുടെ ചുവടുപിടിച്ച് റിലയൻസ് ജിയോ ലോക്ക് ഡൌൺ കാലയളവിൽ ഉപയോക്താക്കൾക്കായി ഓഫറുകൾ പ്രഖ്യാപിച്ചു. ജിയോ മറ്റ് ടെലിക്കോം ഓപ്പറേറ്റർമാരിൽ നിന്നും വ്യത്യസ്തമായ ആനുകൂല്യങ്ങളുമായിട്ടാണ് മുന്നോട്ട് വന്നിട്ടുണ്ട്. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അധിക ടോക് ടൈം നൽകാത്ത ജിയോ തങ്ങളുടെ ജിയോ ഫോൺ ഉപയോക്താക്കൾക്ക് സൌജന്യ ടോക്ടൈം പ്രഖ്യാപിച്ചു.

ജിയോഫോൺ ഉപയോക്താക്കൾക്കായി ആനുകൂല്യങ്ങൾ

ജിയോഫോൺ ഉപയോക്താക്കൾക്കായി ആനുകൂല്യങ്ങൾ

റിലയൻസ് ജിയോ അതിന്റെ ജിയോഫോൺ ഉപയോക്താക്കൾക്കായി ഓഫറുകൾ പ്രഖ്യാപിച്ചു. സൌജന്യമായി 100 മിനിറ്റ് കോളുകളും 100 എസ്എംഎസുകളുമാണ് ജിയോ ഫോൺ ഉപയോക്താക്കൾക്കായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ 2020 ഏപ്രിൽ 17 വരെ വാലിഡിറ്റിയോടെയാണ് നൽകുന്നത്. ഇത് കൂടാടെ അക്കൌണ്ട് വാലിഡിറ്റി കഴിഞ്ഞാലും ജിയോഫോൺ ഉപയോക്താക്കൾക്ക് ഇൻകമിംഗ് കോളുകൾ സ്വീകരിക്കാൻ കഴിയുമെന്ന് റിലയൻസ് ജിയോ അറിയിച്ചു.

കമ്പനി

നിലവിൽ കമ്പനി രണ്ട് ജിയോഫോണുകളാണ് വിപണിയിൽ ലഭ്യമാക്കുന്നത്. ആദ്യത്തെ ജിയോഫോണിന്റെ വില 699 രൂപയും രണ്ടാമത്തേതിന് 2,999 രൂപയുമാണ് വില. രണ്ട് ഡിവൈസുകളും ഉപയോഗിക്കുന്നവർക്കായി കമ്പനി നാല് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ആദ്യ പ്ലാൻ‌ നിങ്ങൾ‌ക്ക് 99 രൂപയുടേതാണ്. ഇതിലൂടെ 28 ദിവസത്തെ വാലിഡിറ്റിയിൽ 14 ജിബി ഡാറ്റ ലഭിക്കും. 153 രൂപയുടെ പ്ലാൻ 42 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്നു.

297 രൂപ

297 രൂപയുടെ മറ്റൊരു പ്ലാനും ജിയോഫോൺ ഉപയോക്താക്കൾക്കായി കമ്പനി നൽകുന്നുണ്ട്. ഈ പ്ലാൻ 84 ദിവസത്തേക്ക് 42 ജിബി ഡാറ്റ നൽകുന്നു. ജിയോ ഫോൺ ഉപയോക്താക്കൾക്കുള്ള അവസാന പ്ലാൻ 597 രൂപയുടേതാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 168 ദിവസത്തേക്ക് 84 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനുകളെല്ലാ തന്നെ ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിംഗ്, 300 മെസേജുകൾ, എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും ആക്‌സസ്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

എയർടെൽ, വോഡഫോൺ, ബി‌എസ്‌എൻ‌എൽ ജിയോ എന്നിവ അധിക വാലിഡിറ്റി

എയർടെൽ, വോഡഫോൺ, ബി‌എസ്‌എൻ‌എൽ ജിയോ എന്നിവ അധിക വാലിഡിറ്റി

എയർടെൽ, വോഡഫോൺ, ബി‌എസ്‌എൻ‌എൽ എന്നിവ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വർദ്ധിപ്പിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചു. ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് റീചാർജ് ചെയ്യുന്ന സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനികൾ ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. വാലിഡിറ്റി കഴിഞ്ഞാലും ഉപയോക്താക്കൾക്ക് ഏപ്രിൽ പകുതി വരെ ഇൻകമിംങ് സേവനങ്ങൾ ലഭിക്കും.

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ കാലത്ത് റീചാർജ് എളുപ്പമാക്കുന്നതിന് റിലയൻസ് ജിയോ പുതിയ സംവിധാനം കൂടി കൊണ്ടുവന്നിട്ടുണ്ട്. ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള 90,000 എടിഎമ്മുകളിൽ നിന്ന് അവരുടെ നമ്പർ റീചാർജ് ചെയ്യാൻ കഴിയും. റീട്ടെയിൽ സ്റ്റോറുകളിലൂടെ റീചാർജ് ചെയ്യുന്ന ആളുകൾക്ക് തങ്ങളുടെ എടിഎം കാർഡ് ഉപയോഗിച്ച് എടിഎം മെഷീൻ വഴി റീചാർജ് ചെയ്യാ സാധിക്കുന്ന സംവിധാനമാണ് ഇത്.

Best Mobiles in India

English summary
Following the footsteps of other telecom operators, Reliance Jio has finally announced offers for its users. However, the company has come up with very different benefits, where it is not offering any additional talk time to its prepaid users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X