ജിയോയുടെ കിടിലൻ ഓഫർ, എല്ലാ ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകളിലും ഇരട്ടി ആനുകൂല്യം

|

റിലയൻസ് ജിയോ ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമായി കിടിലൻ ഓഫർ നൽകുന്നുണ്ട്. എല്ലാ ജിയോഫോൺ പ്ലാനുകൾക്കൊപ്പവും ബൈ വൺ ഗെറ്റ് വൺ എന്ന ഓഫറാണ് കമ്പനി നൽകുന്നത്. ഇതിലൂടെ ഏത് പ്ലാൻ റീചാർജ് ചെയ്താലും ഇരട്ടി ആനുകൂല്യങ്ങൾ ലഭിക്കും. ഇന്ത്യയിലെ വലിയൊരു വിഭാഗം 2ജി ഉപയോക്താക്കളെ തങ്ങളുടെ 4ജി നെറ്റ്വർക്കിലേക്ക് എത്തിക്കാനാണ് കമ്പനി ജിയോഫോൺ അവതരിപ്പിച്ചത്. പുതിയ ഓഫറിലൂടെ ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യുന്ന പ്ലാനിന്റെ ആനുകൂല്യം രണ്ട് മടങ്ങായിട്ടാണ് ലഭിക്കുന്നത്.

 

ഓഫർ

ഈ ഓഫർ കുറച്ച് കാലമായി നിലനിൽക്കുന്നുണ്ട്. ഇത് ജിയോഫോൺ റീചാർജുകൾക്ക് മാത്രമേ ലഭിക്കുകയുള്ളു. ഈ ഓഫർ സാധാരണ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ലഭിക്കില്ല. ജിയോഫോണിന്റെ ആറ് പ്രീപെയ്ഡ് പ്ലാനുകളിൽ കമ്പനി ബൈ വൺ ഗെറ്റ് വൺ ഓഫർ നൽകുന്നുണ്ട്. നിങ്ങൾക്ക് 75 രൂപയുടെ പ്ലാനാണ് റീചാർജ് ചെയ്യുന്നത് എങ്കിൽ 75 രൂപയുടെ അധിക പ്ലാൻ തികച്ചും സൗജന്യമായി ലഭിക്കും. സൗജന്യ പ്ലാനിൽ നിങ്ങൾ റീചാർജ് ചെയ്ത് നേടിയ പ്ലാനിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

ജിയോയും ഓപ്പോയും ചേർന്ന് ഇന്ത്യയിൽ 5ജി എസ്എ ട്രയൽ ടെസ്റ്റ് നടത്തിജിയോയും ഓപ്പോയും ചേർന്ന് ഇന്ത്യയിൽ 5ജി എസ്എ ട്രയൽ ടെസ്റ്റ് നടത്തി

ജിയോഫോൺ

ജിയോഫോണിന്റെ 39 രൂപ, 69 രൂപ, 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ വിലയുള്ള റീചാർജ് പ്ലാനുകളിൽ ബൈ വൺ ഓഫർ ലഭ്യമാണ്. 39 രൂപയുടെ റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം നൽകുന്നു. ദിവസവും 100 എംബി ഡാറ്റയും 14 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിൽ സൗജന്യ എസ്എംഎസ് ആനുകൂല്യം ലഭിക്കുകയില്ല. നിങ്ങൾ ഈ പ്ലാൻ വാങ്ങുകയാണെങ്കിൽ ബൈ വൺ ഗെറ്റ് വൺ ഓഫറിലൂടെ നിങ്ങൾക്ക് മൊത്തം 200 എംബി ഡാറ്റ ലഭിക്കും.

69 രൂപ പ്രീപെയ്ഡ് പ്ലാൻ
 

69 രൂപ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം നൽകുന്നു. ദിവസവും 0.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ മൊത്തം 14 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. പ്ലാനിൽ സൗജന്യ എസ്എംഎസ് ഇല്ല. നിങ്ങൾ ഇപ്പോൾ ഈ പ്ലാൻ തിരഞ്ഞെടുക്കുകയാണ് എങ്കിൽ ഓഫറിലൂടെ ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഓഫർ 69 രൂപ പ്ലാനിനെ മികച്ച പ്ലാനാക്കി മാറ്റുന്നു.

ജിയോ, എയർടെൽ എന്നിവയുടെ 999 രൂപ വിലയുളള പോസ്റ്റ്പെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ എന്നിവയുടെ 999 രൂപ വിലയുളള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

75 രൂപ

75 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് 3 ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ 28 ദിവസത്തെ വാലിഡിറ്റിയും പ്ലാൻ നൽകുന്നുണ്ട്. പുതിയ ഓഫറിലൂടെ ഉപയോക്താക്കൾക്ക് ഈ പ്ലാനിലൂടെ 6 ജിബി ഡാറ്റ ലഭിക്കും. 125 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസവും 0.5 ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ലഭിക്കുന്നത്. ഇപ്പോൾ ഈ പ്ലാൻ നിങ്ങൾക്ക് ദിവസവും 1ജിബി ഡാറ്റ വീതം നൽകുന്നു. മൊത്തം 28ജിബി ഡാറ്റ ഈ പ്ലാനിലൂടെ നേടാം.

155 രൂപ

155 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് നൽകുന്നു. ദിവസവും 1 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. നിങ്ങൾ ഈ പ്ലാൻ ഇപ്പോൾ തിരഞ്ഞെടുത്താൽ ദിവസവും 2 ജിബി ഡാറ്റ വീതം ലഭിക്കും. 185 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് പ്രതിദിനം 2 ജിബി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റിയും എന്നിവയാണ് നൽകുന്നത്. ഓഫറിന്റെ ഭാഗമായി ഈ പ്ലാൻ നിങ്ങൾക്ക് ദിവസവും 4 ജിബി ഡാറ്റ നൽകും.

മറ്റൊരു കമ്പനിയും നൽകാത്ത ഓഫറുകളുള്ള ജിയോയുടെ ഒരു കിടിലൻ പ്രീപെയ്ഡ് പ്ലാൻമറ്റൊരു കമ്പനിയും നൽകാത്ത ഓഫറുകളുള്ള ജിയോയുടെ ഒരു കിടിലൻ പ്രീപെയ്ഡ് പ്ലാൻ

Best Mobiles in India

English summary
Reliance Jio is offering a huge offer exclusively for JioPhone users. The benefits of the recharged plan will be doubled during the Buy One Get One offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X