Jio Prepaid Plans: ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

|

ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ചാണ് കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ ടെലികോം വിപണിയിൽ റിലയൻസ് ജിയോ ആധിപത്യം പുലർത്തുന്നത്. 2019 ഡിസംബറിൽ നടന്ന താരിഫ് വർദ്ധനയ്ക്ക് ശേഷവും പ്രീപെയ്ഡ് വിഭാഗത്തിൽ റിലയൻസ് ജിയോയ്ക്ക് മേൽക്കൈയുണ്ട്. നിരക്ക് വർദ്ധിപ്പിച്ചപ്പോഴും മറ്റ് ഓപ്പറേറ്റർമാർ നൽകുന്ന പ്ലാനുകളെക്കാൾ കൂടുതൽ ആനുകൂല്യങ്ങളോ കുറഞ്ഞ വിലയോ നൽകുന്ന പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്.

പ്ലാനുകൾ

ജിയോ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നുണ്ട്. അതേസമയം ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയവർ ഈ ആനുകൂല്യം ലഭ്യമാക്കുന്നത് 249 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിലൂടെയാണ്. ജിയോയുടെ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളിൽ പ്രധാനപ്പെട്ട മറ്റൊന്ന് 399 രൂപ പ്ലാനാണ്. ഇത് എയർടെല്ലിലും വോഡാഫോണിലും ലഭ്യമായ 399 രൂപ പ്ലാനിന് തുല്യമായ ആനുകൂല്യങ്ങൾ നൽകുന്നു. ജിയോയുടെ ദിവസവും 1.5 ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ പരിശോധിക്കാം.

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ ദിവസേന 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ ആദ്യത്തേതാണ് 199 രൂപയുടെ പ്ലാൻ. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് ഉള്ളത്. അതായത് മൊത്തം കാലയളവിലേക്കായി 42 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് 1,000 എഫ്യുപി മിനിറ്റുകൾ സൌജന്യം എന്നിവയും പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്.

കൂടുതൽ വായിക്കുക: എയർടെൽ 5ജി സ്പെക്ട്രം ലേലത്തിനില്ല; അടിസ്ഥാന വില തന്നെ കൂടുതലെന്ന് കമ്പനികൂടുതൽ വായിക്കുക: എയർടെൽ 5ജി സ്പെക്ട്രം ലേലത്തിനില്ല; അടിസ്ഥാന വില തന്നെ കൂടുതലെന്ന് കമ്പനി

ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

399 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. ദിവസേന 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് 2,000 സൌജന്യ മിനുറ്റുകൾ, ദിവസേന 100 എസ്എംഎസ് എന്നിവ പ്ലാനിലൂടെ ലഭിക്കും. മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി മൊത്തം 84 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.

താരിഫ് വർദ്ധന

താരിഫ് വർദ്ധനവിന് മുമ്പും 399 രൂപയുടെ പ്ലാൻ ജിയോ നൽകിയിരുന്നു. നേരത്തെ ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. താരിഫ് വർദ്ധന വന്നതോടെ പ്ലാനിന് വില വർദ്ധിപ്പിക്കാതെ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമായി കുറയ്ക്കുകയാണ് ജിയോ ചെയ്തത്. വോഡാഫോണിനും ഇതേ നിരക്കിൽ സമാനമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ഉണ്ട്.

ജിയോ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ ഏതാനും മാസങ്ങൾക്ക് മുമ്പാണ് 555 രൂപയുടെ ഓൾ-ഇൻ-വൺ പ്രീപെയ്ഡ് റീചാർജ് അവതരിപ്പിച്ചത്. 555 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭ്യമാവുക. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗും പ്ലാൻ ലഭ്യമാക്കുന്നു. മറ്റ് നെറ്റ്വർക്കുകളിലേക്ക് 3,000 മിനുറ്റ് കോളിങ് ആണ് ജിയോ ഈ പ്ലാനിലൂടെ നൽകുന്നത്. 84 ദിവസം വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

കൂടുതൽ വായിക്കുക: വോഡാഫോണിന്റെ 500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: വോഡാഫോണിന്റെ 500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

ജിയോ 2,299 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 2,299 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ പോർട്ട്‌ഫോളിയോയിലുള്ള 1.5 ജിബി പ്രതിദിന ഡാറ്റ നൽകുന്ന പ്ലാനുകളിലെ അവസാനത്തെ പ്ലാനാണ് 2,299 രൂപയുടേത്. ഇതൊരു വാർഷിക റീചാർജ് പ്ലാനാണ്. ദിവസവും 1.5 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കുകളിലേക്ക് 12,000 മിനുറ്റ് കോളിങ് എന്നിവയാണ് പ്ലാനിലൂടെ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ

ദീർഘകാല ഓഫർ

കഴിഞ്ഞ മാസം അവതരിപ്പിച്ച ന്യൂ ഇയർ ഓഫറിന്റെ ഭാഗമായി റിലയൻസ് ജിയോ 2,299 രൂപ പ്രീപെയ്ഡ് പ്ലാൻ 2,020 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നുവെന്നുണ്ട്. ദീർഘകാല ഓഫർ വേണ്ടവർക്ക് മികച്ച ഓപ്ഷൻ തന്നെയായിരിക്കും ഈ പ്ലാൻ എന്ന കാര്യത്തിൽ സംശയമില്ല. മേൽപ്പറഞ്ഞ എല്ലാ പ്ലാനുകളുടെ കൂടെയും ജിയോ തങ്ങളുടെ ഒടിടി ആപ്പുകളായ ജിയോടിവി, ജിയോ സിനിമ തുടങ്ങിയവയുടെ ആക്സസും നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: നഷ്ടത്തിൽ നട്ടം തിരിഞ്ഞ് എയർടെൽ; കഴിഞ്ഞ പാദത്തിൽ നഷ്ടം 1,035 കോടി രൂപകൂടുതൽ വായിക്കുക: നഷ്ടത്തിൽ നട്ടം തിരിഞ്ഞ് എയർടെൽ; കഴിഞ്ഞ പാദത്തിൽ നഷ്ടം 1,035 കോടി രൂപ

Best Mobiles in India

Read more about:
English summary
There’s no denying that Reliance Jio has dominated the Indian telecom market over the last three years with its affordable prepaid plans. Even after the latest tariff revision that happened in December 2019, Reliance Jio has the upper hand in the prepaid segment. For example, Jio is providing 1.5GB daily data with its prepaid plan of Rs 199, whereas incumbents like Bharti Airtel and Vodafone Idea are providing the same data benefit with Rs 249 prepaid recharge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X