Home
News

Jio Plans: ജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതി

രാജ്യത്തെ ടെലിക്കോം വിപണയുടെ സ്വഭാവം തന്നെ മാറ്റി മറിച്ച ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Jio). കുറഞ്ഞ നിരക്കിൽ ധാരാളം ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുമെല്ലാം ജിയോയുടെ വരവോടെയാണ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി മാറിയെങ്കിലും കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ ജിയോ ശ്രദ്ധിക്കുന്നുണ്ട്.

റിലയൻസ് ജിയോ

റിലയൻസ് ജിയോയുടെ ഉപയോക്താക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 300 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ 119 രൂപ മുതൽ വില ആരംഭിക്കുന്ന പ്ലാനുകളുണ്ട്. റീചാർജിനായി അധികം പണം മുടക്കാത്ത, ദൈനംദിന ഡാറ്റ ആനുകൂല്യവും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് ഇവ.

ജിയോയുടെ 119 രൂപ പ്ലാൻ

ജിയോയുടെ 119 രൂപ പ്ലാൻ

ജിയോയുടെ 300 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ ആദ്യത്തേത് 119 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ  ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. കൈയ്യിൽ അധികം പൈസ ഇല്ലെങ്കിലും കുറച്ച് നാൾ മികച്ച ആനുകൂല്യമുള്ള പ്ലാൻ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാൻ ആണ് ഇത്. ഈ പ്ലാനിലൂടെ 14 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 21 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു.

വാലിഡിറ്റി

119 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കും. വാലിഡിറ്റി കാലയളവിൽ ഉടനീളം ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും മൊത്തം 300 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ജിയോ ആപ്പുകളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ 149 രൂപ പ്ലാൻ

ജിയോയുടെ 149 രൂപ പ്ലാൻ

ജിയോയുടെ 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 20 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയും നൽകുന്നുണ്ട്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റ നൽകുന്നുണ്ട്. പ്ലാനിലൂടെ ലഭിക്കുന്ന ദൈനംദിന ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയും.

കോളിങ്

149 രൂപയുടെ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ജിയോയുടെ പ്ലാറ്റ്ഫോമുകളിലേക്ക് കോപ്ലിമെന്ററി ആക്സസും ഈ പ്ലാൻ നൽകുന്നു.

ജിയോയുടെ 179 രൂപ പ്ലാൻ

ജിയോയുടെ 179 രൂപ പ്ലാൻ

ജിയോയുടെ 179 രൂപ വിലയുള്ള പ്ലാനിലൂടെ 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 1 ജിബി ഡാറ്റ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 24 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. പ്ലാൻ നൽകുന്ന ദിവസവുമുള്ള 1 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയുന്നു. ഈ പ്ലാൻ രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകളും നൽകുന്നു.

ദിവസവും 100 എസ്എംഎസുകൾ

179 രൂപയുടെ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ പ്ലാനിലൂടെ ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി എന്നിവയിലേക്കുള്ള സബ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. കുറഞ്ഞ വിലയിൽ ദിവസവും 1 ജിബി ഡാറ്റ മതിയാകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

ജിയോയുടെ 199 രൂപ പ്ലാൻ

ജിയോയുടെ 199 രൂപ പ്ലാൻ

ജിയോയുടെ 199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 23 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ജിയോ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 34.5 ജിബി ഡാറ്റ ലഭിക്കും. ദിവസേനയുള്ള ഹൈസ്പീഡ് ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും.

കോപ്ലിമെന്ററി ആക്സസ്

199 രൂപ വിലയുള്ള ജിയോയുടെ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ ജിയോ പ്ലാറ്റ്ഫോമുകളിലേക്ക് കോപ്ലിമെന്ററി ആക്സസും നൽകുന്നുണ്ട്.

ജിയോയുടെ 209 രൂപ പ്ലാൻ

ജിയോയുടെ 209 രൂപ പ്ലാൻ

ജിയോയുടെ 209 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കമായി 28 ജിബി ഡാറ്റ നൽകുന്നു. ദിവസവുമുള്ള 1 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ മാത്രം ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കും.

അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ

209 രൂപ പ്ലാനിലൂടെ ജിയോ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. പ്ലാൻ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയിലേക്ക് ആക്സസും ജിയോ നൽകുന്നുണ്ട്.

ജിയോയുടെ 239 രൂപയുടെ പ്ലാൻ

ജിയോയുടെ 239 രൂപയുടെ പ്ലാൻ

ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 239 രൂപയുടേത്. ഈ പ്ലാനിലൂടെ 28 ദിവസം വാലിഡിറ്റി ലഭിക്കുന്നു. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ഡാറ്റ ലിമിറ്റ്

239 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളാണ് നൽകുന്നത്. ജിയോ ആപ്പുകളിലേക്ക് കോപ്ലിമെന്ററി ആക്സസും നൽകും.

ജിയോയുടെ 249 രൂപയുടെ പ്ലാൻ

ജിയോയുടെ 249 രൂപയുടെ പ്ലാൻ

ജിയോയുടെ 300 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനാണ് ഇത്. 249 രൂപയ്ക്ക് 23 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 46 ജിബി ഡാറ്റ നൽകുന്നു. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

2 ജിബി ഡാറ്റ

249 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ദിവസവുമുള്ള 2 ജിബി ഡാറ്റ അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാം. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാൻ എല്ലാ ജിയോ ആപ്പുകളിലേക്കും കോപ്ലിമെന്ററി സബ്ക്രിപ്ഷനും നൽകുന്നുണ്ട്.

ജിയോയുടെ 259 രൂപ പ്ലാൻ

ജിയോയുടെ 259 രൂപ പ്ലാൻ

259 രൂപയുടെ പ്ലാൻ ഒരു കലണ്ടർ മാസം മുഴുവൻ വാലിഡിറ്റി നൽകുന്നതാണ്. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. മൊത്തം ഡാറ്റ ആനുകൂല്യം കലണ്ടർ മാസത്തിലെ ദിവസങ്ങൾക്ക് അനുസരിച്ചായിരിക്കും ലഭിക്കുന്നത്. 30 ദിവസം വരുന്ന മാസത്തിലേക്കായി ഈ പ്ലാനിലൂടെ 45 ജിബി ഡാറ്റയാണ് ലഭിക്കുക.

ജിയോ ആപ്പുകൾ

ജിയോയുടെ 259 രൂപ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. അധിക ആനുകൂല്യങ്ങളആയി ജിയോ ആപ്പുകളിലേക്ക് കോപ്ലിമെന്ററി സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോയുടെ 299 രൂപ പ്ലാൻ

ജിയോയുടെ 299 രൂപ പ്ലാൻ

300 രൂപയിൽ താഴെ വില വരുന്ന ജിയോ പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാനാണ് 299 രൂപയുടേത്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് ഈ 299 രൂപ പ്ലാൻ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്.

ഡാറ്റ ആനുകൂല്യം

299 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ദിവസേനയുള്ള 2 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയും. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാനിലൂടെ എല്ലാ ജിയോ ആപ്പുകളിലേക്കുമുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും ലഭിക്കും.

Best Mobiles in India

English summary
Here is the list of Reliance Jio's plans under Rs 300 that users must know about. It has plans starting at Rs 119.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X