Home
News

ഒറ്റ പ്ലാനിൽ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷൻ; 909 രൂപയുടെ പ്ലാനുമായി ജിയോ

രാജ്യത്ത് ഓരോ ദിവസവും ഓരോ തരത്തിലുള്ള റീചാർജ് പ്ലാനുകളാണ് ടെലികോം കമ്പനികൾ അവതരിപ്പിക്കുന്നത്. ഇതിന്റെ പിന്നിൽ വാശിയേറിയ ഒരു പോരാട്ടം തന്നെ ഈ കമ്പനികൾ തമ്മിൽ നടത്തുന്നുണ്ട്. ഈ പോരാട്ടം ശക്തമാക്കാൻ പുതിയ പ്രീപെയ്ഡ് പ്ലാനുമായി രം​ഗത്ത് വന്നിരിക്കുകയാണ് റിലയൻസ് ജിയോ. 909 രൂപയുടെ പ്ലാനാണ് പുതിയതായി ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

84 ദിവസം വരെ വാലിഡിറ്റി നൽകുന്നതാണ് ഈ പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും അൺലിമിറ്റഡ് 5G ഡാറ്റയും ഈ പ്ലാൻ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നു. ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ അതിവേ​ഗത്തിൽ ലഭിക്കുന്നതായിരിക്കും കൂടാതെ 100 എസ്എംഎസുകളും പ്രതിദിനം സൗജന്യമായി അയയ്ക്കാവുന്നതാണ്. ഓൺലൈൻ വെബ് സീരീസുകളും സിനിമകളും ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പ്ലാൻ ആയിരിക്കും ഇത്.

ഒറ്റ പ്ലാനിൽ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷൻ

കാരണം ജിയോ സിനിമയ്ക്ക് പുറമെ രണ്ട് വ്യത്യസ്ത ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ ഈ പ്ലാൻ വഴി നേടാവുന്നതാണ്. സോണി ലൈവ്, സീ 5 എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ പ്രവേശനമാണ് ഈ റീചാർജ് വഴി നേടാൻ സാധിക്കുന്നത്. അതേ സമയം ജിയോ ഉപയോക്താക്കൾക്ക് ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമിന്റെ സേവനം നേരത്തെ തന്നെ ലഭിച്ചിരിക്കുന്നതാണ്.

ഇത്തരത്തിൽ നോക്കുമ്പോൾ മൂന്ന് ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം ഈ പ്ലാൻ വഴി ഉപയോക്താക്കൾക്ക് നേടിയെടുക്കാം. ജിയോ സിനിമയ്ക്ക് പുറമെ ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയിലേക്കും ജിയോ ഉപയോക്താക്കൾക്ക് ആക്സസണ്ട് ഉണ്ടായിരിക്കുന്നതാണ്. റിലയൻസ് ജിയോയുടെ വെബ്സൈറ്റിലാണ് പുതിയ പ്ലാനിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ച്ചിരിക്കുന്നത്. ഇത് പ്രകാരം മൊത്തത്തിൽ 168 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ മികച്ച വേ​ഗതയിൽ ആസ്വദിക്കാം.

ഒറ്റ പ്ലാനിൽ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷൻ

MOST READ: എഐയിൽ വിപ്ലവം കുറിക്കാൻ ഗൂ​ഗിൾ ജെമിനി അവതരിപ്പിച്ചു; പലകാര്യങ്ങളിലും മനുഷ്യബുദ്ധിയെ മറികടക്കുമെന്ന് ​ഗൂ​ഗിൾ

ശേഷം 40Kbps വേഗതയിൽ ആയിരിക്കും ഇന്റർനെറ്റ് ലഭിക്കുക. ഇത് പരുധിയില്ലാതെ ആസ്വദിക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ നേരത്തെ സൂചിപ്പിച്ചത് പോലെ സീ 5, സോണി ലൈവ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കും സൗജന്യ പ്രവേശനം ലഭിക്കുന്നു. ജിയോ സിനിമ ലഭിക്കാത്ത ഉപയോക്താക്കൾക്ക് കോംപ്ലിമെന്ററിയായി ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗണ്ട് എന്നിവയുടെ സേവനവും പുതിയ പ്ലാൻ വഴി സൗജന്യമായി നേടാവുന്നതാണ്.

അതേ സമയം ജിയോ സിനിമ പ്രീമിയം ഇത്തരത്തിൽ ലഭിക്കില്ല എന്ന കാര്യവും ഇവർ വ്യക്തമാക്കുന്നു. നേരത്തെ 2023 ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്ത് ഇതിന് സമാനമായ മറ്റൊരു ഓഫർ ജിയോ പുറത്ത് വിട്ടിരുന്നു. 808 രൂപയുടേത് ആയിരുന്നു ഈ പ്രീപെയ്ഡ് പ്ലാൻ. 84 ദിവസത്തെ വാലിഡിറ്റിയിൽ പുറത്തിറങ്ങിയ ഈ പ്ലാൻ വഴി മൂന്ന് മാസത്തേക്ക് സൗജന്യ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സേവനം ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്തിരുന്നു.

അടുത്തിടെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനും ജിയോ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ എയർടെലും സമാനമായ ഓഫറുമായി രം​ഗത്ത് വന്നു. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്ന രണ്ട് പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. 1,099 രൂപയുടെ പ്ലാൻ, 1,499 രൂപയുടെ പ്ലാൻ എന്നിവയാണ് ഇവ. ഇതിൽ ആദ്യത്തെ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയും രണ്ടാമത്തെ പ്ലാൻ 3 ജിബി ഡാറ്റയും ആണ് വാ​ഗ്ദാനം ചെയ്യുന്നത്.

84 ദിവസത്തെ വാലിഡിറ്റിയാണ് ഈ രണ്ട് പ്ലാനുകളും വാ​ഗ്ദാനം ചെയ്യുന്നത്. അതേ സമയം 1,499 രൂപയുടേതാണ് എയർടെലിന്റെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാൻ. 84 ദിവസം തന്നെയാണ് ഈ പ്ലാനിന്റേയും വാലിഡിറ്റി. നിലവിൽ എയർടെൽ, ജിയോ എന്നീ രണ്ട് ടെലികോം കമ്പനികൾ തമ്മിലാണ് ഇന്ത്യയിൽ പ്രധാന വിപണി യുദ്ധം നടക്കുന്നത്. ഈ രണ്ട് കമ്പനികൾക്കാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളും ഉള്ളത്.

More from GizBot

Best Mobiles in India

English summary
This plan has a validity of up to 84 days. This plan offers unlimited voice calling and unlimited 5G data to prepaid users. This includes 2 GB of data per day at high speed, and 100 SMS can be sent for free. This will be the best plan for users who love online web series and movies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X