ഒരിക്കൽ റീചാർജ് ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കണ്ട; ജിയോയുടെ കിടിലൻ പ്ലാനുകൾ

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ വരിക്കാർക്ക് ഇടയ്ക്കിടെയുള്ള റീചാർജ് ഒഴിവാക്കാനായി മികച്ച ചില പ്ലാനുകളുണ്ട്. ഒരു വർഷം വരെ വാലിഡിറ്റി നൽകുന്ന പ്ലാനുകളാണ് ജിയോ തങ്ങളുടെ വരിക്കാർക്കായി നൽകുന്നത്. ഈ പ്ലാനുകൾ റീചാർജ് ചെയ്താൽ അടുത്ത ഒരു വർഷത്തേക്ക് നിങ്ങൾക്ക് റീചാർജിനെ കുറിച്ച് ആലോചിക്കേണ്ടി വരില്ല. കുറഞ്ഞ വാലിഡിറ്റിയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാകും.

 

ഒരു വർഷത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ

ഒരു മാസത്തേക്കുള്ള പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വർഷത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് പണം ലാഭിക്കാം. 1599 രൂപ മുതൽ വിലയുള്ള വാർഷിക പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. ഈ ലേഖനത്തിലൂടെ 2999 രൂപ വില വരെയുള്ള പ്ലാനുകളാണ് നമ്മൾ നോക്കുന്നത്. ഈ പ്ലാനുകളെല്ലാം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നവയാണ്. ഈ പ്ലാനുകൾ വിശദമായി നോക്കാം.

എയർടെലും ജിയോയും നൽകുന്ന 'ഓൾ-ഇൻ-വൺ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ജിയോ 1559 രൂപ റീചാർജ് പ്ലാൻ

ജിയോ 1559 രൂപ റീചാർജ് പ്ലാൻ

ജിയോ നൽകുന്ന ദീർഘകാല വാലിഡിറ്റി പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 1559 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് 24 ജിബി ഡാറ്റ നൽകുന്നു. ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 1559 രൂപ പ്ലാനിലൂടെ എല്ലാ ജിയോ ആപ്പുകളിലേക്കും സൗജന്യ ആക്‌സസും കമ്പനി നൽകുന്നുണ്ട്. കൂടുതൽ ഡാറ്റ ഉപയോഗിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

ജിയോ 2545 രൂപ റീചാർജ് പ്ലാൻ
 

ജിയോ 2545 രൂപ റീചാർജ് പ്ലാൻ

ദീർഘ കാലത്തേക്ക് വാലിഡിറ്റി നൽകുന്ന ജിയോ പ്ലാനുകളിൽ അടുത്തത് 2545 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 336 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 504 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 2545 രൂപ പ്ലാൻ നൽകുന്നു. സാധാരണ നിലവിൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ഗ്രാമങ്ങളിൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്കും എയർടെല്ലിനും സർക്കാർ ധനസഹായംഗ്രാമങ്ങളിൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്കും എയർടെല്ലിനും സർക്കാർ ധനസഹായം

ജിയോ 2879 രൂപ റീചാർജ് പ്ലാൻ

ജിയോ 2879 രൂപ റീചാർജ് പ്ലാൻ

ദിവസവും രണ്ട് ജിബി ഡാറ്റ വരെ ആവശ്യമുള്ള ധാരാളം ആളുകൾ ഉണ്ട്. ഇത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ദീർഘകാല വാലിഡിറ്റി പ്ലാനാണ് 2879 രൂപയുടേത്. 365 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 730 ജിബി ഡാറ്റയാണ് നൽകുന്നത്. ഇത് സ്ട്രീമിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തികയുന്ന ഡാറ്റ ആനുകൂല്യം തന്നെയാണ്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 2879 രൂപ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസ് വീതമാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

ജിയോ 2999 രൂപ റീചാർജ് പ്ലാൻ

ജിയോ 2999 രൂപ റീചാർജ് പ്ലാൻ

ജിയോയുടെ ദീർഘകാല പ്ലാനുകളിൽ ഏറ്റവും ആകർഷകമായ പ്ലാനാണ് 2999 രൂപയുടേത്. ഈ പ്ലാനിലൂടെ ദിവസവും 2.5 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 912.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ 1 വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷനും നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് പ്ലാനുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

അടിപൊളി ഡാറ്റ ആനുകൂല്യങ്ങളുമായെത്തുന്ന ജിയോഫൈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾഅടിപൊളി ഡാറ്റ ആനുകൂല്യങ്ങളുമായെത്തുന്ന ജിയോഫൈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Jio annual plans are one of the best plans to choose. Once you have recharged and then do not think about recharging for the next one year. Take a look at the best annual plans offered by Jio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X