ജിയോ ഈ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം 10 ജിബി ഡാറ്റ വരെ അധികമായി നൽകുന്നു
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ തങ്ങളുടെ പ്ലാനുകൾക്കൊപ്പം ഒടിടി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അടുത്തിടെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ പ്ലാനുകളിൽ മാറ്റം വരുത്തിയപ്പോൾ അതിന് അനുസരിച്ച് ജിയോ, എയർടെൽ, വിഐ എന്നിവയും തങ്ങളുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ സൌജന്യ സബ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളിൽ മാറ്റം വരുത്തി. ഇത്തരത്തിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകളിൽ ആദ്യം മാറ്റം വരുത്തിയ ടെലിക്കോം കമ്പനി ജിയോയാണ്. അഞ്ച് പ്ലാനുകളാണ് ജിയോ ഈ വിഭാഗത്തിൽ അവതരിപ്പിച്ചത്. ഇതിൽ നാല് പ്രീപെയ്ഡ് പ്ലാനുകളും ഒരു ഡാറ്റ വൌച്ചറും ഉൾപ്പെടുന്നു.

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ച അധികം വൈകാതെ ആ പ്ലാനുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ് ജിയോ. ഈ പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ നൽകുന്നതാണ് മാറ്റം. 10 ജിബി വരെ ഡാറ്റയാണ് ഇതിലൂടെ ജിയോ നൽകുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ പ്ലാനിന് വില കൂടിയപ്പോൾ ഇതിന് അനുസരിച്ച് പ്ലാനുകളിൽ മാറ്റം വരുത്തിയ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് കൂടുതൽ ഡാറ്റ നൽകികൊണ്ട് വിപണിയിലെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

ജിയോയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളിൽ പുതുക്കിയ പ്ലാനുകൾക്ക് 499 രൂപ, 888 രൂപ, 2599 രൂപ എന്നിങ്ങനെയാണ് വില. 499 രൂപയുടെ പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സ്സ നൽകുന്ന അടുത്ത പ്ലാൻ 666 രൂപയുടേതാണ്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയും 56 ദിവസത്തെ വാലിഡിറ്റിയുമാണ് ജിയോ നൽകുന്നത്. 888 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്നു.

ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യങ്ങളുള്ള ഒരു വാർഷിക പ്ലാനും ജിയോയ്ക്ക് ഉണ്ട്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. ഈ പ്ലാനിന്റെ വില 2599 രൂപയാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൌജന്യമായി നൽകുന്ന ഈ പ്ലാനുകളെല്ലാം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു.ഈ പ്ലാനുകളിൽ മൂന്നെണ്ണത്തിനൊപ്പമാണ് ജിയോ അധിക ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നത്. 499 രൂപ പ്ലാനിനൊപ്പം ഇനി മുതൽ 6 ജിബി ഡാറ്റ അധികമായി ലഭിക്കും. 888 രൂപ പ്ലാനിലൂടെ 2 ജിബി ഡാറ്റ അധികമായി ലഭിക്കും. 2599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 10 ജിബി ഡാറ്റയാണ് കൂടുതലായി നൽകുന്നത്.

ജിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന 549 രൂപ വിലയുള്ള ഒരു ഡാറ്റ പ്ലാനും അവതരിപ്പിച്ചിരുന്നു. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഡാറ്റ പ്ലാനിനുള്ളത്. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാൻ കോളിഹ് ആനുകൂല്യങ്ങൾ നൽകില്ല. ഇതിനകം തന്നെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് അവരുടെ സബ്സ്ക്രിപ്ഷൻ അവസാനിക്കുന്നതുവരെ ആ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനുശേഷം വരിക്കാർ പുതിയ പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടി വരും.

ഡിസ്നി+ ഹോട്ട്സ്റ്റാർ സെപ്റ്റംബർ 1 മുതലാണ് പുതിയ പ്ലാനുകൾ ലഭ്യമാക്കി തുടങ്ങിയത്. മൂന്ന് സബ്ക്രിപ്ഷൻ പ്ലാനുകളാണ് ഇപ്പോൾ ടെലിക്കോം കമ്പനിക്ക് ഉള്ളത്. മൊബൈൽ, സൂപ്പർ, പ്രീമിയം എന്നിവയാണ് ഈ പ്ലാനുകൾ മൊബൈൽ പ്ലാനിന് ഒരു വർഷത്തേക്ക് 499 രൂപയാണ് വില. സൂപ്പർ പ്ലാനിന് 899 രൂപ വിലയുണ്ട്. പ്രീമിയം പ്ലാനിന്റെ വില 1499 രൂപയാണ്. എല്ലാ കണ്ടന്റിലേക്കും ആക്സസ് നൽകുന്നവയാണ് ഈ പ്ലാനുകൾ. ജിയോ അടക്കമുള്ള ടെലിക്കോം കമ്പനികൾ അവരുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകുന്നത് മൊബൈൽ പ്ലാനാണ്. ഇത് മൊബൈലിൽ മാത്രം സ്ട്രീമിങ് സാധ്യമാക്കുന്നു.


Click it and Unblock the Notifications








