ജിയോഫോണിൽ ജിയോ പേ യുപിഐ സേവനം ലഭ്യമായി തുടങ്ങി

|

റിലയൻസ് ജിയോയുടെ പേയ്മെന്റ് സേവനമായ ജിയോ പേ പുറത്തിറങ്ങി. ജിയോഫോണിന്റെ ആയിരത്തിലധികം ഉപയോക്താക്കൾക്ക് പരിക്ഷണാടിസ്ഥാനത്തിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഈ വർഷത്തിന്റെ തുടക്കം മുതൽ ജിയോ പേ സേവനവുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ ഡിജിറ്റൽ ട്രാൻസാക്ഷൻ രംഗത്തേക്ക് കൂടി ചുവട് വെക്കുന്നതോടെ ഇന്ത്യയിലെ ഡിജിറ്റൽ ട്രാൻസാക്ഷൻ മേഖലയിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും.

ജിയോ പേ

ബി‌ജി‌ആർ ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ജിയോ ഫോണിനായുള്ള ജിയോ പേ യുപിഐ സേവനം പരിശോധന ഘട്ടത്തിലാണ്. ജിയോ അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും വ്യാപകമായി ഈ സേവനം ലഭ്യമാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരു വർഷത്തിലേറെയായി ജിയോ പേ സേവനം പരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് 15 മുതൽ ആയിരത്തിലധികം ജിയോഫോൺ ഉപയോക്താക്കൾക്ക് ജിയോ പേ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് സമാനമായ ഷോർട്ട് വീഡിയോ ഫീച്ചറുമായി ഫേസ്ബുക്കുംകൂടുതൽ വായിക്കുക: ടിക്ടോക്കിന് സമാനമായ ഷോർട്ട് വീഡിയോ ഫീച്ചറുമായി ഫേസ്ബുക്കും

ജിയോഫോണിനായി ജിയോ പേ യുപിഐ സേവനം

ജിയോഫോണിനായി ജിയോ പേ യുപിഐ സേവനം

ജിയോഫോണിൽ ജിയോ പേ സേവനം ലഭ്യമായി എന്ന് കാണിക്കുന്ന നിരവധി ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ സ്ക്രീൻഷോട്ടുകൾ മുംബൈയിലെ ഒരു ജിയോഫോൺ ഉപയോക്താവാണ് ഷെയർ ചെയ്തത്. ജിയോ പേ ആപ്പ് യുപിഐ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആഡ് ബാങ്ക്, പേ ത്രൂ വിപിഎ, സ്കാൻ, പേ, ട്രാൻസാക്ഷൻ ഹിസ്റ്ററി എന്നിവ പോലുള്ള സവിശേഷതകളോടെയാണ് ജിയോ പേ പുറത്തിറക്കിയിരിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ടോക്കണൈസേഷൻ

റിപ്പോർട്ട് അനുസരിച്ച് ടോക്കണൈസേഷൻ പ്ലാറ്റ്‌ഫോമിലാണ് ജിയോ പേ സേവനം നിർമ്മിച്ചിരിക്കുന്നത്. എൻ‌എഫ്‌സി സപ്പോർട്ടുള്ള ഏത് പി‌ഒ‌എസ് മെഷീനിലും എൻ‌എഫ്‌സി വഴി ടാപ്പ്, കോണ്ടാക്റ്റ്ലെസ് പേയ്മെന്റ് ഉപയോഗിക്കുന്നു. നിലവിൽ ജിയോ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഇൻഡസ്ഇൻഡ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, യെസ് ബാങ്ക്, കൊട്ടക് ബാങ്ക്, ആർ‌ബി‌എൽ ബാങ്ക് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

കൂടുതൽ വായിക്കുക: ഗൂഗിൾ പേ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി; തകരാറുകൾ പരിഹരിച്ചുകൂടുതൽ വായിക്കുക: ഗൂഗിൾ പേ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി; തകരാറുകൾ പരിഹരിച്ചു

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ

മുകളിൽ സൂചിപ്പിച്ച ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ടോക്കണൈസ് ചെയ്ത് പേയ്‌മെന്റിനായി ഉപയോഗിക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടപാടുകൾക്കായി ഉപയോക്താക്കൾ അവരുടെ യുപിഐ പിൻ കീ ചെയ്യുമ്പോൾ കീ പേയ്മെന്റ് സ്‌ക്രീൻ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം എൻ‌പി‌സി‌ഐ ലൈബ്രറിക്ക് ഉള്ളതിനാൽ ജിയോ‌ഫോണിലെ Kai ഒ‌എസിന് സപ്പോർട്ട് ചെയ്യുന്ന രീതിയിൽ സംവിധാനം ഉണ്ടാക്കാൻ എൻ‌പി‌സി‌ഐയുമായി ജിയോ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

ജിയോ പേ സേവനം

ജിയോ പേ യുപിഐ സേവനം ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഒറിജിനൽ ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമേ യുപിഐ ഫീച്ചർ ലഭിച്ചിട്ടുള്ളൂ. ജിയോഫോൺ 2 ഉപയോഗിക്കുന്ന ആളുകൾക്ക് ഇത് ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

കൂടുതൽ വായിക്കുക: ടെലഗ്രാം ആപ്പിൽ വീഡിയോ കോളിംഗ് ഫീച്ചർ വരുന്നുകൂടുതൽ വായിക്കുക: ടെലഗ്രാം ആപ്പിൽ വീഡിയോ കോളിംഗ് ഫീച്ചർ വരുന്നു

Best Mobiles in India

Read more about:
English summary
Jio Pay UPI service is available to over a thousand users of JioPhone. Jio Pay UPI service for Jio Phone is said to be in the public testing phase. The telco is claimed to be rolled out widely to all users sometime soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X