Home
News

Jio Recharge Plans: ജിയോയുടെ ദീർഘകാല വാലിഡിറ്റി പ്ലാനുകളിൽ മികച്ചത് ഏത്

റിലയൻസ് ജിയോയുടെ ദീർഘകാല പ്ലാനുകളിൽ വലിയ മാറ്റങ്ങളാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്നത്. രണ്ട് ദീർഘകാല പ്ലാനുകളാണ് ജിയോ അടുത്തിടെ അവതരിപ്പിച്ചത്. ആദ്യം അവതരിപ്പിച്ച 2,121 രൂപയുടെ പ്ലാൻ 336 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനായിരുന്നു. ഈ പ്ലാൻ അവതരിപ്പിക്കുന്നതിനൊപ്പം 365 ദിവസം വാലിഡിറ്റി നൽകിയിരുന്ന 1,299 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയും 336 ദിവസമായി കുറച്ചു.

ദീർഘകാല പ്ലാനുകൾ

ജിയോയുടെ ദീർഘകാല പ്ലാനുകളുടെ എണ്ണവും ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. കഴിഞ്ഞ ആഴ്ച, ജിയോ 360 ​​ദിവസത്തേക്ക് വാലിഡിറ്റി നൽകുന്ന 4,999 രൂപയുടെ ദീർഘകാല പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. മുമ്പ് നിലവിലുണ്ടായിരുന്ന പ്ലാനായിരുന്നു ഇത്. ജിയോയിൽ നിലവിൽ ദീർഘകാല പ്ലാനുകളായി ഉള്ള രണ്ട് പ്ലാനുകളുടെ താരതമ്യമാണ് ഇന്ന് ചെയ്യുന്നത്.

350 ജിബി

350 ജിബി 4 ജി ഡാറ്റ നൽകുന്ന പ്ലാനാണ് 4,999 രൂപയുടേത്. 2,121 രൂപ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി വാഗ്ദാനം ചെയ്യുന്നു. 4,999 രൂപ പ്ലാനിനായി ജിയോ ഉപയോക്താക്കൾ ഇരട്ടി തുക നൽകണമെങ്കിലും ഈ പ്ലാനിലും കമ്പനി ഓഫ്-നെറ്റ് വോയ്‌സ് കോളുകൾ പരിമിതമായി മാത്രമേ നൽകുന്നുള്ള എന്നതാണ് വാസ്തവം.

ജിയോ 2,121 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 2,121 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 1.5 ജിബി പ്രതിദിന ഡാറ്റാ പ്ലാനുകൾക്ക് കീഴിലാണ് 2,121 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 ഓഫ്-നെറ്റ് മിനിറ്റ്. പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവ ഈ പായ്ക്കിലൂടെ ലഭിക്കും. പ്ലാനിന്റെ വാലിഡിറ്റി 336 ദിവസമാണ്.

വാലിഡിറ്റി

ഉപയോക്താക്കൾക്ക് മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി 504 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഓരോ ദിവസവും അനുവദിച്ചിട്ടുള്ള 1.5 ജിബി ഡാറ്റ തീർന്ന് പോയതിന് ശേഷം അധിക ഉപഭോഗത്തിനായി നിങ്ങൾ ഒരു ഡാറ്റ പായ്ക്ക് റീചാർജ് ചെയ്യേണ്ടിവരും. പ്രതിദിനം 1.5 ജിബി ഡാറ്റ മതിയെന്നുള്ള ഉപയോക്താക്കളെ സംബന്ധിച്ച് ഇതൊരു മികച്ച പ്ലാൻ തന്നൊയാണ്.

ജിയോ 4,999 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 4,999 രൂപ പ്രീപെയ്ഡ് പ്ലാൻ

4,999 രൂപ പ്രീപെയ്ഡ് പ്ലാൻ പരിശോധിക്കുമ്പോൾ 2,121 രൂപ പ്രീപെയ്ഡ് റീചാർജിൽ നിന്ന് വ്യത്യസ്തമായി ഈ പ്ലാനിൽ ദൈനംദിന ഡാറ്റാ പരിധി ഇല്ല. അനുവദിച്ച 350 ജിബി 4 ജി ഡാറ്റ ദിവസേനയോ പ്രതിമാസ പരിധിയോ ഇല്ലാതെ ഏത് സമയത്തും ഉപയോഗിക്കാൻ കഴിയും. ഏറ്റവും ശ്രദ്ധേയമായ കാര്യം 2,121 രൂപ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ 4,999 രൂപ വാഗ്ദാനം ചെയ്യുന്ന മൊത്തം ഡാറ്റാ വളരെ കുറവാണ്. 360 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

ആനുകൂല്യം

4,999 രൂപയുടെ മറ്റൊരു പ്രധാനപ്പെട്ട ആനുകൂല്യം അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് 12,000 സൌജന്യ മിനുറ്റ് കോളിങ് എന്നിവയാണ്. പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് പ്ലാനുകളും ജിയോ സിനിമ, ജിയോ സാവൻ, പോലുള്ള ജിയോ ആപ്ലിക്കേഷനുകളിലേക്ക് മുഴുവൻ വാലിഡിറ്റി കാലയളവിലേക്കും ആക്സസ് നൽകുന്നു.

ഏത് പ്ലാനാണ് മികച്ചത്

ഏത് പ്ലാനാണ് മികച്ചത്

ഉപഭോക്താക്കളിൽ നിന്ന് 4,999 രൂപ ഈടാക്കിയതിനുശേഷവും റിലയൻസ് ജിയോ മറ്റ് നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് നൽകുന്നില്ല എന്നത് ഉപയോക്താക്കളെ നിരാശരാക്കുന്ന കാര്യമാണ്. 2,121 രൂപ പ്ലാനിലുള്ള പ്രതിദിന ഡാറ്റാ പരിധി മതിയാവുമെന്നുള്ള ഉപയോക്താക്കളെ സംബന്ധിച്ച് 4,999 രൂപ പ്ലാൻ അനാവശ്യമായിരിക്കും. മൊത്തം കാലയളവിലേക്ക് ലഭിക്കുന്ന ആകെ ഡാറ്റ നോക്കുമ്പോഴും 2,121 രൂപ പ്ലാൻ മികച്ച പ്ലാനാണ്.

More from GizBot

Best Mobiles in India

English summary
Reliance Jio is not the de-facto option for consumers anymore as the telco is not providing unlimited voice calling, no 365 days tariff plans and even the total number of prepaid plans are also very limited when compared to the likes of Bharti Airtel and Vodafone Idea. Last week, Jio brought back the Rs 4,999 long-term prepaid plan offering benefits for 360 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X