399 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ; അറിയേണ്ടതെല്ലാം
റിലയൻസ് ജിയോ അടുത്തിടെ അഞ്ച് പുതിയ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ പ്രഖ്യാപിച്ചു. ഈ പ്ലാനുകൾ 399 രൂപ മുതൽ 1499 രൂപ വരെയുള്ള വിലകളിലാണ് ലഭ്യമാകുന്നത്. 500 ജിബി വരെ ഡാറ്റാ ആനുകൂല്യങ്ങൾ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി ആപ്ലിക്കേഷനുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.ഒരു വർഷത്തേക്ക് 999 രൂപ വിലമതിക്കുന്ന ആമസോൺ പ്രൈം സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുവെന്നതാണ് ഈ പ്ലാനുകളുടെ ഏറ്റവും വലിയ പ്രത്യേകത.

399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ
399 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ 75 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചതിന് ശേഷം ഉപഭോക്താക്കൾക്ക് 10 രൂപ നൽകിയാൽ ഒരു ജിബി ഡാറ്റ നേടാം. ഈ പ്ലാൻ 200 ജിബി വരെ ഡാറ്റ റോൾഓവർ നൽകുന്നു. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനോടൊപ്പം അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഈ പ്ലാനിൽ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതിന് ഉപഭോക്താക്കൾ 99 രൂപ അധികമായി നൽകിയാൽ മതി.

599 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ
599 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ 100 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റഡ് ശേഷം ഉപയോഗിക്കുന്ന ഓരോ ജിബി ഡാറ്റയ്ക്കും പത്ത് രൂപ വീതമാണ് ജിയോ ഈടാക്കുന്നത്. ഈ പ്ലാൻ 200 ജിബിയുടെ റോൾഓവർ ഡാറ്റയും നൽകും. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ നൽകുന്നതിനൊപ്പം അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം ഒരു എക്സ്ട്രാ ഫാമിലി പ്ലാൻ സിം കാർഡും ലഭിക്കും.

799 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ
799 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനിലൂടെ 150 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഒരു ജിബിക്ക് 10 രൂപ നിരക്ക് ഈടാക്കും. ഈ പ്ലാൻ 200 ജിബിയുടെ റോൾഓവർ ഡാറ്റയും ഉപയോക്താക്കൾക്ക് നൽകും. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനുള്ള പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ജിയോ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ രണ്ട് എക്സ്ട്രാ ഫാമിലി പ്ലാൻ സിം കാർഡുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

999 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ
999 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞതിന ശേഷം ഒരു ജിബിക്ക് 10 രൂപ നിരക്കിൽ ചാർജ് ഈടാക്കും. ഈ പ്ലാൻ 500 ജിബിയുടെ റോൾഓവർ ഡാറ്റയാണ് നൽകുന്നത്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാൻ അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്ന. മൂന്ന് എക്സ്ട്രാ ഫാമിലി പ്ലാൻ സിം കാർഡുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

1499 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ
1499 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 300 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഒരു ജിബിക്ക് 10 രൂപ നിരക്ക് ഈടാക്കുന്നു. ഈ പ്ലാൻ 500 ജിബിയുടെ റോൾഓവർ ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ, അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാൻ നൽകുന്നു. മൂന്ന് അധിക ഫാമിലി പ്ലാൻ സിം കാർഡുകളും ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications