ജിയോയുടെ 598 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം എന്ത്? അറിയേണ്ടതെല്ലാം

|

ജിയോ പ്രീപെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാണ്. ജിയോ തന്നെ തങ്ങളുടെ പ്ലാനുകളെ വെബ്സൈറ്റിൽ പല വിധത്തിൽ തരം തിരിച്ചിട്ടുണ്ട്. ജിയോ പ്ലാനുകളിൽ ഏറ്റവും ശ്രദ്ധ നേടുന്ന രണ്ട് പ്ലാനുകളാണ് 598 രൂപയുടെയും 599 രൂപയുടെയും പ്ലാനുകൾ. 1 രൂപ മാത്രമാണ് ഈ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം. 599 പായ്ക്ക് റിലയൻസ് ജിയോയുടെ ബെസ്റ്റ് സെല്ലർ വിഭാഗത്തിലാണ് ഉള്ളത്. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ വലിയ വ്യത്യാസം ഉണ്ട്.

ജിയോ 598 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 598 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 598 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഈ പ്ലാൻ 100 മെസേജുകളും നൽകുന്നുണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോ ടിവി, ജിയോ സിനിമാ, ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി, ജിയോക്ലൌഡ് തുടങ്ങിയ ആപ്പുകളിലേക്ക് കോപ്ലിമെന്ററി സബ്ക്രിപ്ഷൻ നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ആകർഷണം.

കൂടുതൽ വായിക്കുക: 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് നേടാവുന്ന ജിയോ എയർടെൽ പ്ലാനുകൾകൂടുതൽ വായിക്കുക: 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് നേടാവുന്ന ജിയോ എയർടെൽ പ്ലാനുകൾ

ജിയോ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 599 രൂപ വിലയുള്ള പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് പോലുള്ള ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാൻ ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നില്ല. പക്ഷേ അതിന് പകരമായി 558 രൂപ പ്ലാനിനെക്കാൾ 28 ദിവസം അധിക വാലിഡിറ്റി നൽകുന്നു. ഈ രണ്ട് പായ്ക്കുകൾ തമ്മിലുള്ള പ്രധാന വ്യത്യാസവും ഇത് തന്നെയാണ്. ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന പ്ലാൻ 599 രൂപയുടേതാണ്.

എയർടെൽ, വിഐ എന്നിവയുടെ 598 രൂപ, 599 രൂപ പ്ലാനുകൾ

എയർടെൽ, വിഐ എന്നിവയുടെ 598 രൂപ, 599 രൂപ പ്ലാനുകൾ

റിലയൻസ് ജിയോയുടെ 598 രൂപ, 599 രൂപ പായ്ക്കുകൾക്ക് സമാനമായി മറ്റ് ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, വിഐ എന്നിവയും പ്ലാനുകൾ നൽകുന്നുണ്ട്. എയർടെല്ലിന്റെ 598 രൂപ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 84 ദിവസത്തേക്ക് 100 മെസേജുകൾ എന്നിവ നൽകുന്നു. ഉപയോക്താക്കൾക്ക് 6 ജിബി അധിക ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഫാസ്റ്റ് ടാഗിൽ 150 രൂപ കിഴിവ്, ഒരു മാസത്തേക്ക് ആമസോൺ പ്രൈം ആക്സസ്, എയർടെൽ എക്സ്സ്ട്രീം ബെനിഫിറ്റ്, ഷാ അക്കാദമിയിൽ നിന്ന് ഒരു വർഷത്തേക്ക് സൌജന്യ കോഴ്സുകൾ, വിങ്ക് മ്യൂസിക് ആക്സസ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങൾ.

കൂടുതൽ വായിക്കുക: ബ്രോഡ്ബാന്റ് വിപണിയിൽ ശക്തി തെളിയിച്ച് ഏഷ്യാനെറ്റ് ഗിഗാ ഫൈബർ‌നെറ്റ്, പ്ലാനുകൾ അറിയാംകൂടുതൽ വായിക്കുക: ബ്രോഡ്ബാന്റ് വിപണിയിൽ ശക്തി തെളിയിച്ച് ഏഷ്യാനെറ്റ് ഗിഗാ ഫൈബർ‌നെറ്റ്, പ്ലാനുകൾ അറിയാം

വിഐ

വിഐ (വോഡഫോൺ-ഐഡിയ) നൽകുന്ന സമാനമായ പ്രീപെയ്ഡ് പ്ലാനിന് 599 രൂപയാണ് വില. ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ്, 84 ദിവസത്തേക്ക് 100 മെസേജുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കും. ഒടിടി ആപ്പുകളിലേക്ക് ആക്സസ് നൽകാത്ത ഈ പ്ലാൻ വിഐ അധികമായി 5 ജിബി ഡാറ്റ നൽകുന്നുണ്ട്.

Best Mobiles in India

English summary
Rs 598 and Rs 599 plans are the two most sought after Jio plans. The difference between these plans is only Rs 1.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X