Home
News

ജിയോയുടെ ഈ പ്ലാനുകൾ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് സൌജന്യ കോളുകൾ നൽകുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ആകർഷകമായ പ്ലാനുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ജിയോയുടെ പ്ലാനുകളുടെ ഒരേയൊരു പോരായ്മ അത് മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ നിശ്ചിത മിനുറ്റ് സൌജന്യ കോളുകൾ അല്ലാതെ അൺലിമിറ്റഡ് കോളുകൾ നൽകുന്നില്ല എന്നതാണ്. മറ്റെല്ലാ ടെലിക്കോം ഓപ്പോറേറ്റർമാരും ഉപയോക്താക്കൾക്ക് കോംബോ പ്ലാനുകൾക്കൊപ്പം അൺലിമിറ്റഡ് കോളുകൾ നൽകുന്നുണ്ട്. ജിയോയാവട്ടെ സ്വന്തം നെറ്റ്വർക്കിലേക്ക് സൌജന്യ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ നിശ്ചിത മിനുറ്റ് സൌജന്യ കോളുകളുമാണ് നൽകുന്നത്.

കോളിങ്

ജിയോയുടെ പ്ലാനുകളെല്ലാം മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ നിശ്ചിത കോളിങ് മിനിറ്റുകൾ നൽകുന്നുണ്ട്. ഈ എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കളുടെ കോളുകൾക്ക് പണം ഈടാക്കും. മറ്റ് നെറ്റ്വർക്കിലെ നമ്പരുകളിലേക്ക് വിളിക്കാൻ സൌജന്യ കോളുകൾ നൽകുന്ന കോളിങ് വൌച്ചർ പ്ലാനുകളും ജിയോയ്ക്ക് ഉണ്ട്. എന്തായാലും ജിയോയുടെ പ്ലാനുകൾ ഉപയോക്താക്കൾക്ക് ആവശ്യമുള്ള എഫ്യപി ലിമിറ്റ് തങ്ങളുടെ പ്ലാനുകൾക്കൊപ്പം നൽകുന്നു. ഇത്തരത്തിൽ 3,000 മിനുറ്റ് എഫ്യുപി ലിമിറ്റോടെ സൌജന്യ കോളുകൾ നൽകുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ജിയോയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും ഈ പ്ലാൻ നൽകുന്നു. എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നീ നെറ്റ്വർക്കിലേക്ക് വിളിക്കാൻ ജിയോ 3,000 മിനുറ്റ് എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളിങും നൽകുന്നു. എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ ഈ പ്ലാൻ നൽകുന്നു. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

ജിയോയുടെ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്ലാനിലൂടെ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നമ്പരുകളിലേക്ക് 3,000 മിനുറ്റ് എഫ്‌യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളുകളും ലഭിക്കും. ഈ പ്ലാനിൽ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. എല്ലാ ജിയോ ആപ്പുകളിലേക്കും സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന് 84 ദിവസത്തെ വാലിജിറ്റിയാണ് ഉള്ളത്. പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

ജിയോയുടെ 999 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 999 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 999 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 3ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങ് നൽകുന്നുണ്ട്. എല്ലാ ജിയോ ആപ്പുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 252 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

Best Mobiles in India

English summary
Reliance Jio, India's largest telecom operator, offers attractive plans to its customers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X