മൂന്ന് മാസം വാലിഡിറ്റി നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി ആകർഷമായ പ്ലാനുകളാണ് നൽകുന്നത്. എല്ലാ വിഭാഗം ഉപയോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള ആനുകൂല്യങ്ങൾ ജിയോയുടെ പ്ലാനുകളിലൂടെ ലഭിക്കുന്നു. സൌജന്യ കോളുകൾ, ഡാറ്റ എന്നിവയ്ക്കൊപ്പം ഉപയോക്താക്കൾക്ക് ആവശ്യമുള്ള വാലിഡിറ്റിയും തിഞ്ഞെടുക്കാൻ സാധിക്കും. 28 ദിവസം, 56 ദിവസം, 84 ദിവസം എന്നീ വാലിഡിറ്റി ഓപ്ഷനുകളും അത് കഴിഞ്ഞാൽ ആറ് മാസമോ ഒരു വർഷമോ വാലിഡിറ്റി നൽകുന്ന പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

എല്ലാ മാസവും റീചാർജ് ചെയ്യുന്നതിൽ താല്പര്യമില്ലാത്ത ഉപയോക്താക്കൾക്കായാണ് ജിയോ മൂന്ന് മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിച്ചത്. മൂന്ന് മാസമെന്ന് പറയാമെങ്കിലും 84 ദിവസമാണ് ഈ പ്ലാനുകൾ നൽകുന്ന വാലിഡിറ്റി. മൂന്ന് പ്ലാനുകളാണ് ഈ വിഭാഗത്തിൽ ജിയോ വിപണിയിലെത്തിച്ചിട്ടുള്ളത്. 555 രൂപ, 599 രൂപ, 999 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത്. വാലിഡിറ്റി സമാനമാണെങ്കിലും ഈ ഓരോ പ്ലാനിലും ലഭിക്കുന്ന ഡാറ്റ ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്.

ജിയോയുടെ 555 രൂപ പ്ലാൻ
മൂന്ന് മാസം വാലിഡിറ്റി നൽകുന്ന പ്ലാനുകളുടെ വിഭാഗത്തിൽ മൂന്ന് പ്ലാനുകളാണ് റിലയൻസ് ജിയോ നൽകുന്നത്. ഇതിൽ ആദ്യത്തെ പ്ലാൻ 555 രൂപയുടേതാണ്. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നു. 100 മെസേജുകളും ഈ പ്ലാൻ നൽകുന്നുണ്ട്, ജിയോ ആപ്ലിക്കേഷനിലേക്ക് സൌജന്യ ആക്സസും ഈ 84 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ 599 രൂപ പ്ലാൻ
84 ദിവസം വാലിഡിറ്റി നൽകുന്ന ജിയോയുടെ രണ്ടാമത്തെ പ്ലാനാണ് 599 രൂപയുടേത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. അതായത് ഒരു ദിവസം 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. 100 മെസേജുകൾ, ജിയോ ആപ്ലിക്കേഷനുകളിലേക്ക് സബ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് കോളുകളുമാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും 2ജിബി ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.

ജിയോയുടെ 999 രൂപ പ്ലാൻ
ജിയോയുടെ 999 രൂപ പ്രീപെയ്ഡ് പ്ലാൻ 84 ദിവസം വാലിഡിറ്റി നൽകുന്നതിൽ ഏറ്റവും വില കൂടിയ പ്ലാനാണ്. ഈ പ്ലാനിന് ഇത്രയും വില വർധിക്കാൻ കാരണം പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങളാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 252 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. അതായത് ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാനായി നൽകുന്ന എഫ്യുപി ലിമിറ്റ് 3,000 മിനിറ്റ് തന്നെയാണ്. ദിവസവും 100 മെസേജുകളും ജിയോ ന്യൂസ്, ജിയോ സിനിമ, ജിയോ ടിവി, ജിയോകിഡ്സ് തുടങ്ങി നിരവധി ജിയോ ഇൻ-ഹൌസ് ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി ആക്സസും പ്ലാൻ നൽകുന്നു.

84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ നിരവധി ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന പ്ലാനാണ്. അതുകൊണ്ട് തന്നെ വിവിധ ഡാറ്റ ആനുകൂല്യങ്ങൾ പ്ലാനിലൂടെ നൽകാൻ ജിയോ ശ്രദ്ധിക്കുന്നുണ്ട്. പ്രതിമാസ പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സാമ്പത്തിക ലാഭം നൽകുന്ന പ്ലാനുകളാണ് ഇവ. ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഡാറ്റ ലിമിറ്റിന് അനുസരിച്ച് ഈ മൂന്ന് പ്ലാനുകളിൽ ആവശ്യമുള്ളവ തിരഞ്ഞെടുക്കാം. ദിവസവും 1ജിബി ഡാറ്റ നൽകുന്ന പ്ലാനൊന്നും 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഒരു പോരായ്മയാണ്.


Click it and Unblock the Notifications








