Home
News

ദിവസവും 3ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി ഉയർന്ന് വന്ന റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാൻ പ്രയത്നിക്കുന്ന കമ്പനിയാണ്. ഇന്ത്യയിലെ ടെലിക്കോം വ്യവസായത്തിന്റെ മുഖം തന്നെ റിലയൻസ് ജിയോ മാറ്റിയെടുത്തിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ഡാറ്റയും സൌജന്യ കോളുകളും നൽകികൊണ്ട് ഇന്ത്യയിലെ ഉപയോക്താക്കളുടെ ഇന്റർനെറ്റ് ഉപഭോഗത്തെ തന്നെ ഉയർത്തിയ ജിയോ ഇപ്പോഴും മറ്റ് കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങൾ നൽകുന്നു.

മൂന്ന് ജിബി ഡാറ്റ

ജിയോയുടെ ദിവസവും മൂന്ന് ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളുടെ പട്ടികയിൽ മൂന്ന് പ്ലാനുകളാണ് ഉള്ളത്. ഈ പ്ലാനുകൾക്ക് 401 രൂപ, 999 രൂപ, 349 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഈ മൂന്ന് പ്ലാനുകളും കോംബോ പ്ലാനുകളാണ്. കൂടുതൽ ഡാറ്റ ആവശ്യമായി വരുന്ന വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഓൺലൈൻ ക്ലാസുകൾ ഉള്ളവർക്കും മൊബൈൽ ഡാറ്റയിൽ വീഡിയോ സ്ട്രീം ചെയ്യുന്നവർക്കുമെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന പ്ലാനുളാണ് ഇവ.

ജിയോയുടെ 349 രൂപ പ്ലാൻ

ജിയോയുടെ 349 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 349 രൂപ വിലയുള്ള പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 3ജിബി ഡാറ്റ നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകൾ നൽകുന്ന ഈ പ്ലാൻ മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ജിയോ ആപ്പുകളിലേക്ക് കോപ്ലിമെന്ററി സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ 401 രൂപ പ്ലാൻ

ജിയോയുടെ 401 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 401 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്ലാൻ എന്നതിനേക്കാൾ കൂടുതൽ ആകർഷകമാകുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകികൊണ്ടാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു വർഷത്തെ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ കോപ്ലിനമെന്ററി സബ്ക്രിപ്ഷൻ ലഭിക്കും. ഈ സബ്ക്രിപ്ഷന് സാധാരണ നിലയിൽ 399 രൂപയാണ് വില. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 90 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

6ജിബി അധിക ഡാറ്റ

401 രൂപ പ്ലാനിലൂടെ 28 ദിവസവും ലഭിക്കുന്ന പ്രതിദിനം 3ജിബി ഡാറ്റയ്ക്ക് പുറമേ 6ജിബി ഡാറ്റ അധികമായി ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളുകൾ, മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 1000 മിനുറ്റ് കോളുകൾ എന്നിവയാണ് ഈ പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്ക് കോപ്ലിമെന്ററി സബ്ക്രിപ്ഷനും ലഭിക്കും.

ജിയോയുടെ 999 രൂപ പ്ലാൻ

ജിയോയുടെ 999 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 999 രൂപ പ്ലാൻ ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാനാണ്. കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 252 ജിബി ഡാറ്റയും ലഭിക്കും. ജിയോ നമ്പരുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്ന ഈ പ്ലാൻ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3000 മിനുറ്റ് കോളുകളാണ് നൽകുന്നത്. ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.

More from GizBot

Best Mobiles in India

English summary
There are three plans in Jio's list of plans that get 3 GB of data per day. The rates for these plans are Rs 401, Rs 999 and Rs 349.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X