Home
News

ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ലോക്ക്ഡൌൺ ആരംഭിച്ചതുമുതൽ ഇന്ത്യയിലെ ഡാറ്റ ഉപഭോഗത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും വിനോദത്തിനായി ധാരാളം സമയം സ്മാർട്ട്ഫോണിൽ ചിലവഴിക്കുകയും ചെയ്യുന്നതാണ് ഡാറ്റ ഉപഭോഗം വർദ്ധിക്കാൻ കാരണമായത്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന മികച്ച പ്ലാനുകൾ അവതരിപ്പിച്ചു.

ജിയോ

ജിയോ അടുത്തിടെ ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന ആഡ്-ഓൺ പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു നിര തന്നെ അവതരിപ്പിച്ചിരുന്നു. പ്രതിമാസം 84 ജിബി വരെ ഡാറ്റ വാഗ്ദാനം ചെയ്യുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്. ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ് ഇവ. ധാരാളം വീഡിയോ സ്ട്രീം ചെയ്യുന്നവർക്കും ജോലി ആവശ്യത്തിന് ധാരാളം ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കും ഈ ഡാറ്റ ആനുകൂല്യം ഏറെ സഹായകരമായിരിക്കും.

401 രൂപയുടെ പ്ലാൻ

401 രൂപയുടെ പ്ലാൻ

റിലയൻസ് ജിയോ അടുത്തിടെ എയർടെല്ലിന്റെ പ്ലാനിനോട് മത്സരിക്കാനായി അവതരിപ്പിച്ച പ്ലാനാണ് 401 രൂപയുടേത്. എയർടെൽ പ്രീപെയ്ഡ് പ്ലാനിന് സമാനമായ വിലയ്ക്ക് എയർടെൽ നൽകുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യം നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റയും 6 ജിബി അധിക ഡാറ്റയും ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും, മറ്റ് നെറ്റ്വർക്കിലേക്ക് 1000 മിനിറ്റ് സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നു.

ഡിസ്നി + ഹോട്ട്സ്റ്റാർ

401 രൂപയുടെ പ്ലാൻ ദിവസവും 100 എസ്എംഎസുകളും സൌജന്യമായി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇതേ നിരക്കിലുള്ള എയർടെൽ പ്ലാനും ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട് പക്ഷേ ജിയോ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ എയർടെൽ പ്ലാൻ നൽകുന്ന ഡാറ്റാ ആനുകൂല്യങ്ങൾ കുറവാണ്.

999 രൂപയുടെ പ്ലാൻ

999 രൂപയുടെ പ്ലാൻ

ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ വിഭാഗത്തിൽ ജിയോയ്ക്ക് മൂന്ന് മാസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാൻ കൂടിയുണ്ട്. 999 രൂപ വിലയുള്ള ഈ പ്ലാനിലൂടെ പ്രതിദിനം 3 ജിബി ഡാറ്റയും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 252 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3000 മിനിറ്റ് സൌജന്യ കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കും. എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നു.

349 രൂപയുടെ പ്ലാൻ

349 രൂപയുടെ പ്ലാൻ

ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ ഏറ്റവം വില കുറഞ്ഞ പ്ലാനാണ് 349 രൂപയുടേത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാൻ 84 ജിബി ഡാറ്റ നൽകുന്നുണ്ട്. ജിയോ നമ്പരുകളിക്ക് അൺലിമിറ്റഡ് കോളിങ്, മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 1000 മിനിറ്റ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയടക്കമുള്ള മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കുന്നു. ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

English summary
Jio has been trying to fix the woes of people stuck at home due to coronavirus ever since the lockdown was announced. The company came up with many prepaid plans that were specially designed for people who are working from home.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X