ഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകും

|

ഇന്ത്യൻ ടെലിക്കോം വിപണിയിൽ സർവ്വാധിപത്യം പുലർത്തുന്ന റിലയൻസ് ജിയോ എല്ലാ തരം ഉപയോക്താക്കളെയും പരിഗണിക്കുന്ന പ്ലാനുകൾ നൽകുന്നുണ്ട്. ദിവസവും മൂന്ന് ജിബിയോ രണ്ട് ജിബിയോ ഡാറ്റ നൽകുന്ന പ്ലാനുകൾ തിരഞ്ഞെടുക്കുന്നവരിൽ പലരും അത് ഉപയോഗിച്ച് തീർക്കാറില്ല. അതേ സമയം ദിവസവും 1 ജിബി ഡാറ്റ ആളുകൾക്ക് തികയാറും ഇല്ല. ഇത്തരം സന്ദർഭങ്ങളിൽ തിരഞ്ഞെടുക്കാൻ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ ജിയോ നൽകുന്നു.

ജിയോ

ജിയോയ്ക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ഒമ്പത് പ്ലാനുകളാണ് ഉള്ളത്. 119 രൂപ മുതൽ 2545 രൂപ വരെ വിലയുള്ള ഈ പ്ലാനുകളെല്ലാം അൺലിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നവയാണ്. 14 ദിവസം മുതൽ 336 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളാണ് ഇവ. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

119 രൂപ പ്ലാൻ

119 രൂപ പ്ലാൻ

ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാമ് 119 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 14 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 21 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കും. മൊത്തം 300 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ജിയോ ആപ്പുകളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും 119 രൂപ പ്ലാൻ നൽകുന്നു.

ദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാംദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം

199 രൂപ പ്ലാൻ

199 രൂപ പ്ലാൻ

ജിയോയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 23 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റ വീതം ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 34.5 ജിബി ഡാറ്റ ലഭിക്കുന്നു. ദിവസേനയുള്ള ഹൈസ്പീഡ് ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് നൽകുന്ന 199 രൂപ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു.

239 രൂപയുടെ പ്ലാൻ

239 രൂപയുടെ പ്ലാൻ

ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 239 രൂപയുടേത്. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കുന്നു. 28 ദിവസത്തേക്ക് മൊത്തത്തിൽ 42 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാൻ ജിയോ ആപ്പുകളിലേക്ക് കോപ്ലിമെന്ററി ആക്സസും നൽകും.

259 രൂപ പ്ലാൻ

259 രൂപ പ്ലാൻ

ഒരു മാസം പൂർണമായും വാലിഡിറ്റി നൽകുന്ന പ്ലാനുകൾ ട്രായ് നിർദേശപ്രകാരം ടെലിക്കോം കമ്പനികൾ നൽകി തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ഇത്തരത്തിലുള്ള പ്ലാനാണ് 259 രൂപയുടേത്. ഈ പ്ലാനിലൂടെ ഒരു കലണ്ടർ മാസം മുഴുവൻ വാലിഡിറ്റി ലഭിക്കുന്നു. ദിവസവും 1.5 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. മൊത്തം ഡാറ്റ ആനുകൂല്യം കലണ്ടർ മാസത്തിലെ ദിവസങ്ങൾക്ക് അനുസരിച്ചായിരിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്ക് കോപ്ലിമെന്ററി സബ്ക്രിപ്ഷനും ഈ പ്ലാനലൂടെ ലഭിക്കും.

ജിയോ വരിക്കാർക്ക് ഡാറ്റ തീർന്നെന്ന പരാതി ഉണ്ടാവില്ല, ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾജിയോ വരിക്കാർക്ക് ഡാറ്റ തീർന്നെന്ന പരാതി ഉണ്ടാവില്ല, ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

479 രൂപ പ്ലാൻ

479 രൂപ പ്ലാൻ

479 രൂപ പ്ലാനിലൂടെ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ദിവസവും 1.5 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഉയർന്ന വേഗതയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ലഭിക്കും. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

583 രൂപ പ്ലാൻ

583 രൂപ പ്ലാൻ

ജിയോയുടെ 583 രൂപ പ്ലാൻ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന പ്ലാനാണ്. മൂന്ന് മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ ആണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 1.5 ജിബി ഡാറ്റ വീതം മൊത്തം 84 ജിബി ഡാറ്റയും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്ക് ആക്സസ് എന്നിവയാണ് പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ.

666 രൂപയുടെ പ്ലാൻ

666 രൂപയുടെ പ്ലാൻ

ഏറ്റവും കൂടുതൽ ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന ജിയോയുടെ ട്രന്റിങ് പ്ലാനുകളിൽ ഒന്നാണ് 666 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് പ്ലാനുകൾക്ക് സമാനമായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും 666 രൂപ പ്ലാനിലൂടെ ലഭിക്കും.

പണി തന്ന് റിലയൻസ് ജിയോ; ആരുമറിയാതെ ഈ പ്ലാനിന്റെ നിരക്ക് ഉയർത്തിപണി തന്ന് റിലയൻസ് ജിയോ; ആരുമറിയാതെ ഈ പ്ലാനിന്റെ നിരക്ക് ഉയർത്തി

783 രൂപ പ്ലാൻ

783 രൂപ പ്ലാൻ

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ജിയോയുടെ മറ്റൊരു പ്ലാനാണ് 783 രൂപയുടേത്. ഈ പ്ലാനിലൂടെയും മൂന്ന് മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷനാണ് ലഭിക്കുന്നത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 1.5 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്കുള്ള സബ്ക്രിപ്ഷനും നൽകുന്നുണ്ട്.

2545 രൂപ പ്ലാൻ

2545 രൂപ പ്ലാൻ

ജിയോ നൽകുന്ന ഏറ്റവും വില കൂടിയ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനാണ് 2545 രൂപയുടേത്. ഈ പ്ലാനിലൂടെ 336 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഒരു വർഷം വാലിഡിറ്റി നൽകുന്നുവെന്ന് പറയാനാകില്ലെങ്കിലം ഇത് ദീർഘകാല വാലിഡിറ്റി പ്ലാൻ തന്നെയാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാനിലൂടെ 504 ജിബി ഡാറ്റ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

Best Mobiles in India

English summary
Jio has nine prepaid plans that offer 1.5GB of data per day. Priced at Rs 119 to Rs 2545, these plans offer unlimited calling and SMS benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X