ജിയോ വരിക്കാർക്ക് ഡാറ്റ തീർന്നെന്ന പരാതി ഉണ്ടാവില്ല, ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ
അതിശയിപ്പിക്കുന്ന ഡാറ്റ ആനുകൂല്യങ്ങൾ നൽകികൊണ്ട് ഇന്ത്യൻ ടെലിക്കോം വിപണിയിൽ ആധിപത്യം സ്ഥാപിച്ച കമ്പനിയാണ് റിലയൻസ് ജിയോ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ധാരാളം വരിക്കാരെ ജിയോയ്ക്ക് നേടാൻ സാധിച്ചു. ജിയോ പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്കായി ദിവസവും 3 ജിബി ഡാറ്റ വരെ നൽകുന്ന മികച്ച പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്.

ജിയോയുടെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ നാലെണ്ണമാണ് ഉള്ളത്. 419 രൂപ മുതൽ ആരംഭിക്കുന്ന ഈ പ്ലാനുകൾ 4199 രൂപ വരെ വിലയിൽ ലഭ്യമാണ്. 28 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റിയുള്ളവയാണ് ഈ പ്ലാനുകൾ. ഡാറ്റ ആനുകൂല്യത്തിന് പുറമേ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ അടക്കമുള്ള അധിക ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നു. ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്ലാനുകൾ വിശദമായി നോക്കാം.

419 രൂപ പ്ലാൻ
ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേതും ഏറ്റവും വില കുറഞ്ഞതുമായ പ്ലാനാണ് 419 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 3 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവുമുള്ള 3 ജിബി ഡാറ്റ എന്ന ലിമിറ്റ് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും. വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. ജിയോ ആപ്പുകളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും 419 രൂപ പ്ലാനിലൂടെ ലഭിക്കും.

601 രൂപ പ്ലാൻ
കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ജിയോയുടെ മറ്റൊരു മികച്ച പ്രീപെയ്ഡ് പ്ലാനാണ് 601 രൂപയുടെ പ്ലാൻ. ഈ പ്ലാനിന്റെ സവിശേഷത ഇത് സൌജന്യമായി ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ നൽകുന്നു എന്നതാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 6 ജിബി ഡാറ്റ അധികമായും ലഭിക്കും. അതായത് 28 ദിവസത്തേക്ക് മൊത്തത്തിൽ 90 ജിബി ഡാറ്റ വരിക്കാർക്ക് ഉപയോഗിക്കാം. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ വേഗത കുറഞ്ഞ ഇന്റർനെറ്റ് ആക്സസ് ചെയ്യാം. ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് നൽകുന്ന പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.

1199 രൂപ പ്ലാൻ
വാലിഡിറ്റി കൂടിയ മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന ജിയോ പ്ലാനാണ് 1199 രൂപയുടേത്. ഈ പ്ലാനിലൂടെ 84 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 3 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 252 ജിബി ഡാറ്റ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംസുകൾ നൽകുന്ന പ്ലാൻ ജിയോ സേവനങ്ങളിലേക്ക് കോപ്ലിമെന്ററി ആക്സസുമായിട്ടാണ് വരുന്നത്. കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകൾ അന്വേഷിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

4199 രൂപ പ്ലാൻ
ജിയോയുടെ ഏറ്റവും വില കൂടിയ പ്ലാനാണഅ 4199 രൂപയുടേത്. ഈ വാർഷിക പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു എന്നതാണ്. ഇത്തമൊരു അധിക ആനുകൂല്യം നൽകുന്ന പ്ലാൻ ഇന്ത്യൻ ടെലിക്കോം വിപണിയിൽ തന്നെ അപൂർവ്വമാണ്. 4199 രൂപ പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റ ലഭിക്കുന്നു. 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കുമായി മൊത്തം 1095 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ ആപ്പുകളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications








