98 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം ആയിരിക്കുന്നു. ഈ ചുരുങ്ങിയ കാലയളവിൽ ജിയോ ഉണ്ടാക്കിയ നേട്ടങ്ങൾക്ക് പിന്നിലുള്ളത് കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ തന്നെയാണ്. എല്ലാ വില നിലവാരത്തിലും മികച്ച പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. ജിയോയുടെ 98 രൂപ മുതൽ 999 രൂപ വരെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 14 മികച്ച പ്ലാനുകലാണ് ഇതിൽ ഉള്ളത്.

ജിയോ 98 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 98 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 14 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും പ്ലാനിലൂടെ ലഭിക്കുന്നു. എസ്എംഎസ് ആനുകൂല്യങ്ങൾ ജിയോ ഈ പ്ലാനിലൂടെ നൽകുന്നില്ല.

ജിയോ 149 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റ, അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കും. 24 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ദിവസേനയുള്ള ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗത, എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ, ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൗജന്യ ആക്‌സസ് എന്നിവയും ലഭിക്കും.

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ
199 രൂപ വിലയുള്ള ജിയോയുടെ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ ബ്രൌസ് ചെയ്യാൻ കഴിയും. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൗജന്യ ആക്സസും ഈ പ്ലാൻ നൽകുന്നു. 28 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 249 രൂപ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലൂടെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസവും 100 സൌജന്യ എസ്എംഎസുകൾ, ആക്സസ് ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് ആക്സസ് എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 349 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ കാലയളവിൽ ദിവസവും 3 ജിബി അതിവേഗ ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വരിക്കാർക്ക് 64കെബിപിഎസ് വേഗതയിൽ ബ്രൌസിങ് നടത്താം. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം, ദിവസവും 100 എസ്എംഎസുകൾ, ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൗജന്യ ആക്‌സസ് എന്നിവയാണ് പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ.

ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാലും 64 കെബിപിഎസ് വേഗതയിൽ ബ്രൌസ് ചെയ്യാം. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ, 56 ദിവസത്തെ വാലിഡിറ്റി എന്നിവയും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്. ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസും പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോ 444 രൂപ പ്രീപെയ്ഡ് പ്ലാൻ
444 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ റിലയൻസ് ജിയോ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 56 ദിവസം വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസും നൽകുന്നുണ്ട്.

ജിയോ 499 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോ അടുത്തിടെ അവതരിപ്പിച്ച 499 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 3 ജിബി പ്രതിദിന ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയുന്നു. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൗജന്യ ആക്‌സസ്, ദിവസവും 100 എസ്എംഎസുകൾ എന്നിവ നൽകുന്ന ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഇത് സൗജന്യ ഡിസ്നി+ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്നു എന്നതാണ്.

ജിയോ 555 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 555 പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൌജന്യ വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ദിവസവും 1.5 ജിബി അതിവേഗ ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്‌എംഎസ്, ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസ് എന്നിവയാണ് പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

ജിയോ 599 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ വേഗത 64കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 സൗജന്യ എസ്‌എംഎസുകൾ 84 ദിവസത്തെ വാലിഡിറ്റി എന്നിവ നൽകുന്നു. ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസും ഈ പ്ലാൻ നൽകുന്നു.

ജിയോ 666 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയിൽ നിന്നുള്ള 666 രൂപ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസവും 100 എസ്‌എംഎസ്, കോംപ്ലിമെന്ററി ജിയോ സ്യൂട്ട് ആപ്പുകൾ എന്നിവ 56 ദിവസത്തേക്ക് നൽകുന്നു. ദിവസവും 2 ജിബി അതിവേഗ ഡാറ്റ നൽകുന്ന ഈ പ്ലാനിലൂടെ സൗജന്യ ഡിസ്നി+ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും.

ജിയോ 777 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 777 രൂപ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ദിവസവും 1.5 ജിബി അതിവേഗ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള സ്ബ്കിപ്ഷനും നൽകുന്ന ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

ജിയോ 888 രൂപ പ്രീപെയ്ഡ് പ്ലാൻ
888 രൂപ വിലയുള്ള ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ദിവസവും 2 ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിനൊപ്പം 5 ജിബി അധിക ഡാറ്റയും ലഭിക്കും. ദിവസവും 100 എസ്‌എംഎസുകൾ കോംപ്ലിമെന്ററി ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സബ്ക്രിപ്ഷൻ എന്നിവ നൽകുന്ന ഈ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയുണ്ട്. സൗജന്യ ഡിസ്നി+ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ 999 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി അതിവേഗ ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 64 കെബിപിഎസായി കുറയും. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 സൗജന്യ എസ്എംഎസുകളും ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് ആക്‌സസും ഈ പ്ലാൻ നൽകുന്നു.


Click it and Unblock the Notifications