ജിയോയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി ആകർഷകമായ പ്ലാനുകൾ വിപണിയിലെത്തിക്കുന്നുണ്ട്. രാജ്യത്തെ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ മാറ്റി മറിച്ചുകൊണ്ടാണ് ജിയോയുടെ കടന്നുവരവ്. ദിവസവും 1ജിബിയോ അതിൽ കൂടുതലോ ഡാറ്റ ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇത്രയും കൂടുതൽ ഡാറ്റ കുറഞ്ഞ നിരക്കിൽ ലഭ്യമായി തുടങ്ങിയത് തന്നെ ജിയോയുടെ കടന്ന് വരവോടെയാണ്.

ജിയോയുടെ ജനപ്രീതിക്ക് കാരണവും അതിന്റെ പ്ലാനുകളാണ്. വിഐ, എയർടൽ തുടങ്ങിയ ടെലിക്കോം കമ്പനികൾ നൽകുന്ന പ്ലാനുകളുടെ ആനുകൂല്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ടെലിക്കോം ഓപ്പറേറ്ററാണ് ജിയോ. 200 രൂപയിൽ താഴെ വിലയുള്ള ജിയോയുടെ മൂന്ന് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പ്ലാനുകൾ അൺലിമിറ്റഡ് കോളിങ്, ദിവസേനയുള്ള ഡാറ്റ ആനുകൂല്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നതാണ്. 98 രൂപ, 149 രൂപ, 199 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്കുകൾ.

ജിയോ 98 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 98 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഒരിക്കൽ പിൻവലിച്ച പ്ലാനായിരുന്നു. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് ഈ പ്ലാൻ തിരികെ കൊണ്ടുവന്നത്. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. 14 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ഉപയോക്കാൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ലഭിക്കുന്നു. ഇത് ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. മറ്റ് ടെലിക്കോം കമ്പനികളൊന്നും നൽകാത്ത വിധത്തിലുള്ള മികച്ച പ്ലാൻ തന്നെയാണ് ഇത്.

ജിയോ 149 രൂപ പ്രീപെയ്ഡ് പ്ലാൻ
200 രൂപയിൽ താഴെ വിലയുള്ള ജിയോ പ്ലാനുകളിൽ രണ്ടാമത്തേത് 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനാണ്. ദിവസവും 1 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ഈ പ്ലാനിലൂടെ ലഭിക്കും. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്. ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് കോംപ്ലിമെന്ററി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 24 ദിവസമാണ്.

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതൊരു അൺലിമിറ്റഡ് ഡാറ്റ പ്ലാൻ കൂടിയാണ്. അതുകൊണ്ട് തന്നെ ദിവസേനയുള്ള എഫ്യുപി ലിമിറ്റ് അവസാനിച്ചാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയുന്നു. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ, ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസ് എന്നിവ കൂടി ഈ പ്ലാൻ നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

ജിയോയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളെല്ലാം മിതമായി ഡാറ്റ ഉപയോഗിക്കുന്നവർക്ക് തികയുന്ന പ്ലാനുകളാണ്. വളരെ കുറഞ്ഞ തുകയ്ക്ക് പോലും മികച്ച ആനുകൂല്യങ്ങൾ നൽകുന്നതിൽ ജിയോ ശ്രദ്ധിക്കുന്നു. അടുത്തിടെ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ഇല്ലാത്ത അഞ്ച് പ്ലാനുകലും അവതരിപ്പിച്ചിരുന്നു. പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ പ്ലാൻ ഉണ്ടാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








