Home
News

ജിയോയുടെ 500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോ ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഓപ്പറേറ്ററാണ്. ജിയോയുടെ ജനപ്രീതിക്ക് കാരണം ആകർഷകമായ പ്ലാനുകൾ തന്നെയാണ്. എല്ലാ വില വിഭാഗത്തിലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്നു. ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്നത് 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ്. ഈ വിഭാഗത്തിൽ ആകർഷകമായ പ്ലാനുകൾ ജിയോ നൽകുന്നുണ്ട്.

ജിയോ

500 രൂപയിൽ താഴെ വിലയിൽ ജിയോയ്ക്ക് നാല് പ്ലാനുകളാണ് പ്രധാനമായും ഉള്ളത്. ഇവ 300 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിൽ വിലയുള്ള പ്ലാനുകളാണ്. 349 രൂപ, 399 രൂപ, 401 രൂപ, 444 രൂപ എന്നിവയാണ് ജിയോ നൽകുന്ന മികച്ച പ്ലാനുകൾ. ഈ പ്ലാനുകൾ 28 ദിവസമോ 56 ദിവസമോ വാലിഡിറ്റി നൽകുന്നവയാണ്. ദിവസവും 1.5 ജിബി, 2 ജിബി, 3 ജിബി ഡാറ്റയും ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 349 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 3 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ ബ്രൌസ് ചെയ്യാൻ സാധിക്കും. ഇത് കൂടാതെ ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ, ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് കോംപ്ലിമെന്ററി ആക്സസ് എന്നിവയും ഈ പ്ലാൻ നൽകുന്നു.

ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇത് കൂടാതെ ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് കോംപ്ലിമെന്ററി ആക്സസും ഉപയോക്താക്കൾക്ക് ലഭിക്കും.

ജിയോ 401 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 401 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 401 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയുന്നു. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസ്, ദിവസവും 100 എസ്എംഎസുകൾ എന്നിവ നൽകുന്ന ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാൻ സൌജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും നൽകുന്നു.

ജിയോ 444 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 444 രൂപ പ്രീപെയ്ഡ് പ്ലാൻ

444 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ ഡാറ്റ ഉപയോഗിക്കാം. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ, 56 ദിവസത്തേക്ക് ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൌജന്യ ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

Best Mobiles in India

English summary
Jio has four main plans priced below Rs 500. These plans are priced at Rs 349, Rs 399, Rs 401 and Rs 444. All these plans offer attractive benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X