Just In
- 12 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 16 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 18 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Automobiles
പുതിയ ZX-4R സൂപ്പർസ്പോർട്സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
- Movies
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ജിയോയുടെ 700 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ പ്ലാനുകൾ നൽകുന്ന കാര്യത്തിൽ മറ്റേതൊരു ടെലിക്കോം കമ്പനിയെക്കാളും മുന്നിലാണ്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്. ഇത്തരം പ്ലാനുകൾ തന്നെയാണ് ജിയോയെ രാജ്യത്തെ ടെലിക്കോം വിപണി വിഹിതത്തിന്റെ ഏറ്റവും വലിയ ശതമാനം നേടാൻ പ്രാപ്തമാക്കിയത്.

ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 700 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളിൽ 419 രൂപ മുതൽ 666 രൂപ വരെയുള്ളവ ഉൾപ്പെടുന്നു. ഈ പ്ലാനുകളെല്ലാം തന്നെ മികച്ച ദൈനംദിന ഡാറ്റ ആനുകൂല്യങ്ങളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുമെല്ലാം നൽകുന്നവയാണ്. ഈ പ്ലാനുകൾ വിശദമായി നോക്കാം.

666 രൂപ പ്ലാൻ
700 രൂപയിൽ താഴെ വില വരുന്ന വളരെ ജനപ്രിയമായ ജിയോ പ്ലാനാണ് 666 രൂപ പ്ലാൻ. ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ദിവസവും 1.5 ജിബി ഡാറ്റയാണ് 666 രൂപയ്ക്ക് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 126 ജിബി ഡാറ്റ ലഭിക്കുന്നു. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാം.

ഉപയോക്താക്കൾക്ക് 666 രൂപ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് സേവനങ്ങളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

601 രൂപ പ്ലാൻ
ജിയോയുടെ മറ്റൊരു ശ്രദ്ധേയമായ പ്ലാനാണ് 601 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് സൌജന്യമായി ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് 601 രൂപ പ്ലാനിനുള്ളത്. ദിവസവും 3 ജിബി ഡാറ്റ വീതം നൽകുന്ന പ്ലാനാണ് ഇത്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്നതിനാൽ തന്നെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി അധികമായി 6 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്.

മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ദിവസവും 3 ജിബി ഡാറ്റ വീതവും അധികമായി ലഭിക്കുന്ന 6 ജിബി ഡാറ്റയും അടക്കം 90 ജിബി ഡാറ്റ വരിക്കാർക്ക് ലഭിക്കുന്നു. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ വേഗത കുറഞ്ഞ ഇന്റർനെറ്റ് ആക്സസ് ചെയ്യാം. ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് നൽകുന്ന പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.

583 രൂപ പ്ലാൻ
ജിയോയുടെ 583 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെര്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

583 രൂപ വിലയുള്ള പ്ലാനിലൂടെ ലഭിക്കുന്ന ദിവസവുമുള്ള 1.5 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. പ്ലാനിലൂടെ മൂന്ന് മാസത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

499 രൂപയുടെ ജിയോ പ്ലാൻ
28 ദിവസം വാലിഡിറ്റി നൽകുന്ന 499 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്കുള്ള ഡിസ്‌നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊബൈൽ ഡാറ്റ ഉപയോഗിച്ച് വീഡിയോ സ്ട്രീമിങ് ചെയ്യുന്നവർക്ക് മതിയാകുന്ന ഡാറ്റ തന്നെയാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും.

ദിവസവും 100 എസ്എംഎസുകളും 499 രൂപ വിലയുള്ള ജിയോ പ്ലാനിലൂടെ ലഭ്യമാകും. ഈ പ്ലാൻ നൽകുന്ന ദിവസവുമുള്ള 2 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. പ്ലാനിലൂടെ ഡിസ്‌നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് സേവനങ്ങളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും.

419 രൂപ പ്ലാൻ
ജിയോയുടെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. ഈ 419 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയും ദിവസവും 3 ജിബി ഡാറ്റയും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവുമുള്ള 3 ജിബി ഡാറ്റ എന്ന ലിമിറ്റ് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും.

419 രൂപ പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് 28 ദിവസവും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ജിയോ ആപ്പുകളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും 419 രൂപ പ്ലാനിലൂടെ ലഭിക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470