ഒരു വർഷം വാലിഡിറ്റിയുള്ള ജിയോയുടെ കിടിലൻ പ്ലാനുകൾ

|

ഇന്ത്യൻ ടെലിക്കോം വിപണിയുടെ ഗതി തന്നെ മാറ്റിയെടുത്ത റിലയൻസ് ജിയോ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ്. ജിയോയുടെ പ്ലാനുകൾ തന്നെയാണ് ഈ നേട്ടത്തിന്റെ പ്രധാന കാരണം. ജിയോ കുറഞ്ഞ നിരക്കിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നു. എല്ലാ വില വിഭാഗത്തിലും വാലിഡിറ്റി കാലയളവിലും മറ്റ് കമ്പനികളെക്കാൾ ആകർഷകമായ പ്ലാനുകൾ നൽകാൻ ജിയോ ശ്രദ്ധിക്കുന്നുണ്ട്. ദീർഘകാലം വാലിഡിറ്റി നൽകുന്ന പ്ലാനുകളുടെ കാര്യത്തിലും സ്ഥിതി സമാനമാണ്.

 

വാലിഡിറ്റി

ഒരു വർഷം വാലിഡിറ്റി നൽകുന്ന പ്ലാനുകളുടെ വിഭാഗത്തിൽ നാല് പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. 2,121 രൂപ, 2,399 രൂപ, 2,599 രൂപ, 3,499 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. ഇവയിൽ 2,121 രൂപയുടെ പ്ലാൻ ഒഴികെ മറ്റെല്ലാം 365 ദിവസം വാലിഡിറ്റി നൽകുന്നു. ഈ പ്ലാൻ 336 ദിവസം മാത്രമാണ് വാലിഡിറ്റി നൽകുന്നത്. ഈ പ്ലാനുകളെല്ലാം തന്നെ ദിവസവുമുള്ള ഡാറ്റ ആനുകൂല്യങ്ങൾ ജിയോ ആപ്പുകളിലേക്ക് സബ്ക്രിപ്ഷൻ, സൌജന്യ വോയിസ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും നൽകുന്നു.

500 രൂപയിൽ താഴെ വിലയിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ500 രൂപയിൽ താഴെ വിലയിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ

ജിയോയുടെ 2,121 രൂപ പ്രീപെയ്ഡ് പ്ലാൻ
 

ജിയോയുടെ 2,121 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ദീർഘകാലം വാലിഡിറ്റി നൽകുന്ന പ്ലാനുകളിൽ ആദ്യത്തേത് 2121 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ ഒരുവർഷം മുഴുവൻ വാലിഡിറ്റി നൽകുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. പ്ലാനിലൂടെ 336 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 1.5 ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് ആയി ഡാറ്റ വേഗത കുറയും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സബ്ക്രിപ്ഷൻ നൽകുന്ന പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു.

ജിയോയുടെ 2,399 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 2,399 രൂപ പ്രീപെയ്ഡ് പ്ലാൻ

ഒരു വർഷം മുഴുവൻ വാലിഡിറ്റി നൽകുന്ന ജിയോയുടെ വില കുറഞ്ഞ പ്ലാനാണ് 2399 രൂപ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 2 ജിബി അതിവേഗ ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 64 ജിബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം. ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് ആക്സസ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ജിയോ നൽകുന്ന ആനുകൂല്യങ്ങളാണ്.

ജിയോയുടെ പുതിയ പ്ലാൻ ഒരു വർഷം മുഴുവൻ ദിവസവും 3ജിബി ഡാറ്റയും സൌജന്യ കോളുകളും നൽകുന്നുജിയോയുടെ പുതിയ പ്ലാൻ ഒരു വർഷം മുഴുവൻ ദിവസവും 3ജിബി ഡാറ്റയും സൌജന്യ കോളുകളും നൽകുന്നു

ജിയോയുടെ 2,599 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 2,599 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 2599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്ന ഏറ്റവും ആകർഷകമായ ആനുകൂല്യം സൌജന്യ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ്. ഇത് കൂടാതെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. 2399 രൂപ വിലയുള്ള പ്ലാൻ നൽകുന്നത് പോലെ ദിവസവും 2 ജിബി ഡാറ്റ തന്നെയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് അൺലിമിറ്റഡ് ആക്സസ് നൽകുന്ന പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയുണ്ട്. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ 3,499 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 3,499 രൂപ പ്രീപെയ്ഡ് പ്ലാൻ

3,499 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 365 ദിവസം വാലിഡിറ്റിയും ഈ പ്ലാൻ നൽകുന്നു. ഇത് പുതിയൊരു പ്ലാനാണ്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 മെസേജുകൾ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ്, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

റിലയൻസ് ജിയോ 5 ജിബി എമർജൻസി ഡാറ്റ നൽകുന്നുറിലയൻസ് ജിയോ 5 ജിബി എമർജൻസി ഡാറ്റ നൽകുന്നു

Most Read Articles
Best Mobiles in India

English summary
Reliance Jio, which has changed the face of the Indian telecom market, is now the largest telecom company in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X