ഏറ്റവും വേഗതയേറിയ ബ്രോഡ്ബാന്റ് ജിയോ, മൊബൈൽ ഡൌൺലോഡ് വേഗതയിൽ വിഐ മുന്നിൽ
2020ലെ നാലാം പാദത്തിൽ ഏറ്റവും ഉയർന്ന ശരാശരി വേഗത നൽകുന്ന ബ്രോഡ്ബാന്റ് സേവനദാതാവ് എന്ന നേട്ടം റിലയൻസ് ജിയോയ്ക്ക്. അതേസമയം വിഐ (വോഡഫോൺ-ഐഡിയ) ഈ കാലയളവിൽ ഏറ്റവും വേഗതയേറിയ മൊബൈൽ ഡൗൺലോഡ് സ്പീഡ് നൽകുന്ന ടെലിക്കോം ഓപ്പറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീഡ് ട്രാക്കറായ ഓക്ലയുടെ പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിലെ ഇന്റർനെറ്റ് വേഗതയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ബ്രോഡ്‌ബാൻഡ് വിഭാഗത്തിൽ ഏറ്റവും വേഗതയേറിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതേ സമയം മൊബൈൽ സ്പീഡ് വിഭാഗത്തിൽ ജിയോ പിന്നിലാണ്.

ബ്രോഡ്ബാന്റിൽ ജിയോ ആധിപത്യം
വേഗതയുടെ കാര്യത്തിൽ ജിയോ ഫൈബറിന് 3.7 റേറ്റിങാണ് ഉള്ളതെന്ന് സ്പീഡ് ട്രാക്കർ സ്ഥാപനമായി ഓക്ല അറിയിച്ചു. ഇത് പോസിറ്റീവ് നെറ്റ് പ്രമോട്ടർ സ്കോർ (എൻപിഎസ്) ആണ്. എയർടെൽ എക്‌സ്ട്രീം ഫൈബറും എക്‌സിറ്റലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഉള്ളതെന്നെം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എക്‌സിറ്റലിന്റെ അതേ സ്റ്റാർ റേറ്റിംഗ് നേടാൻ എസിടി ഫൈബർനെറ്റിനും കഴിഞ്ഞുവെന്നും ഓക്ല റിപ്പോർട്ടിൽ പറയുന്നു.

മൊബൈൽ ഡൌൺലോഡ് വേഗതയിൽ വിഐ
ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൊബൈൽ ഡൌൺലോഡ് വേഗത നൽകുന്ന ടെലിക്കോം ഓപ്പറേറ്റർ വിഐ (വോഡഫോൺ-ഐഡിയ) ആണ്. എയർടെല്ലാണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത്. മൊത്തം വേഗതയിൽ ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോ ഡൌൺലോഡ് വിഭാഗത്തിൽ മൂന്നാം സ്ഥാനത്താണ്. എയർടെലിന് 3.1ഉം ജിയോയ്ക്ക് 2.9 റേറ്റിങുമാണ് ഉള്ളത്. ഈ വിഭാഗത്തിൽ ജിയോയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്.

നെറ്റ്ഫ്ലിക്സ് ഡാറ്റ അനുസരിച്ച് ജിയോ ഫൈബർ ബ്രോഡ്ബാന്റ്
2021 ഫെബ്രുവരിയിലെ നെറ്റ്ഫ്ലിക്സ് ഐഎസ്‌പി സ്പീഡ് ഇൻഡെക്‌സിൽ മികച്ച റാങ്ക് നേടി ഒന്നാം സ്ഥാനം നിലനിർത്താൻ ജിയോ ഫൈബറിന് കഴിഞ്ഞു. കമ്പനിക്ക് 3.6 എംബിപിഎസ് വേഗതയാണ് ലഭിച്ചച്ചത്. അതേസമയം 7 സ്റ്റാർ ഡിജിറ്റൽ, എയർടെൽ, ടാറ്റ സ്കൈ ബ്രോഡ്‌ബാൻഡ്, ആട്രിയ കൺവെർജൻസ് ടെക്നോളജീസ്, എക്‌സിറ്റൽ ബ്രോഡ്‌ബാൻഡ്, സ്പെക്ട്ര എന്നിവയാണ് ഡിയോ ഫൈബറിന് പിന്നിലുള്ള ബ്രോഡ്ബാന്റ് സേവനദാതാക്കൾ.

അലയൻസ് ബ്രോഡ്‌ബാൻഡ്, ഡി-വോയിസ്, ജിടിപിഎൽ, ഹാത്‌വേ, വൺ ബ്രോഡ്‌ബാൻഡ്, സിസ്‌കോൺ ഇൻഫോവേ, യൂ ബ്രോഡ്‌ബാൻഡ് എന്നിവ 2021 ഫെബ്രുവരിയിൽ വേഗതയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തെത്തി. ഈ കമ്പനികൾ 3.2 എംബിപിഎസ് വേഗതയാണ് നൽകിയത്. ടിക്കോണ, ബിഎസ്‌എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് നാലും അഞ്ചും ആറും സ്ഥാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്. 3 എംബിപിഎസ്, 2.8 എംബിപിഎസ്, 2.4 എംബിപിഎസ് വേഗതയാണ് ഈ കമ്പനികൾ നൽകിയത്.

ഏറ്റവും വേഗതയുള്ള ബ്രോഡ്ബാന്റായ ജിയോ ഫൈബർ മികച്ച 7 പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. 399 രൂപ, 699 രൂപ, 999 രൂപ, 1,499 രൂപ, 2,499, രൂപ, 3,999 രൂപ, 8,499 രൂപ നിരക്കുകളിലാണ് ജിയോ നൽകുന്നത്. ഡാറ്റ, കോളിങ്, ഒടിടി ആപ്പുകളിലേക്ക് സബ്ക്രിപ്ഷൻ എന്നിവ നൽകുന്ന പ്ലാനുകളാണ് ഇവ. ഈ പ്ലാനുകൾ മറ്റ് കമ്പനികളെ അപേക്ഷിച്ച് വില കുറഞ്ഞും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതുമാണ്.


Click it and Unblock the Notifications








