Home
News

ജിയോ പിൻവലിച്ച 98 രൂപയുടെ പ്രീപെയ്ഡ് പായ്ക്ക് തിരികെ കൊണ്ടുവന്നു

വിലകുറഞ്ഞ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ജനപ്രീതി നേടുകയും ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററാവുകയും ചെയ്ത കമ്പനിയാണ് റിലയൻസ് ജിയോ. ജിയോ ഇപ്പോഴിതാ 98 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ടെലികോം ഓപ്പറേറ്റർ കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഈ പ്ലാൻ നിർത്തിവച്ചിരുന്നു. 98 രൂപ പ്ലാൻ തിരികെ വരുന്നതോടെ ജിയോയുടെ വില കുറഞ്ഞ പ്ലാനുകളുടെ പട്ടിക കൂടുതൽ സജീവമായി. 14 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്.

ജിയോയുടെ 98 രൂപ പായ്ക്ക്

ജിയോയുടെ 98 രൂപ പായ്ക്ക്

98 രൂപ വിലയുള്ള പായ്ക്ക് ദിവസവും 1.5 ജിബി ഡാറ്റ, 100 മെസേജുകൾ എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഈ ആനുകൂല്യങ്ങൾ കൂടാതെ ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ്, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് എന്നിവയിലേക്കുള്ള ആക്സസും റിലയൻസ് ജിയോ ഈ പ്ലാനിലൂട നൽകുന്നുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ 14 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. പകുതി മാസം വരെ ഈ പ്ലാൻ ആസ്വദിക്കാം.

കൊവിഡ്

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ഭീതി വിതയ്ക്കുന്ന സന്ദർഭത്തിൽ കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനത്തും ലോക്ക്ഡൌൺ തുടരുകയാണ്. അതുകൊണ്ട് തന്നെ പലരുടെയും സാമ്പത്തികാവസ്ഥ വളരെ മോശവുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ വില കുറഞ്ഞ പ്ലാനുകൾ തിരയുന്ന ഉപയോക്താക്കൾക്കായാണ് 98 രൂപയുടെ പായ്ക്ക് ജിയോ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ആവശ്യത്തിന് ഡാറ്റ ആക്‌സസ് ചെയ്യാനും കോളുകൾ വിളിക്കാനും ഈ പ്ലാനിലൂടെ സാധിക്കും.

98 രൂപ പായ്ക്ക് തിരികെ കൊണ്ടുവന്നത് എന്തിന്

98 രൂപ പായ്ക്ക് തിരികെ കൊണ്ടുവന്നത് എന്തിന്

താഴ്ന്ന വരുമാനക്കാരായ ഗ്രൂപ്പുകളെ സഹായിക്കുന്നതിനായാണ് 98 രൂപയുടെ പായ്ക്ക് വീണ്ടും ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ കൊവിഡ് ദുരിതാശ്വാസ നടപടികൾ പരിമിതമായ സമയത്തേക്കാണ് ലഭിക്കുക എന്നതിനാൽ തന്നെ 98 രൂപ പ്ലാൻ പിൻവലിക്കുമോ എന്ന കാര്യം വ്യക്തമല്ല. ജിയോയുടെ ഏറ്റവും വില കുറഞ്ഞ കോംമ്പോ പ്ലാനായി 98 രൂപ പ്ലാൻ മാറി. കൂടുതൽ ഉപയോക്താക്കളെ നേടാനും നിലവിലുള്ള ഉപയോക്താക്കളെ ആക്ടീവ് ആയി നിലനിർത്താനും 98 രൂപ പ്ലാൻ സഹായിക്കും.

മറ്റ് ഓഫറുകൾ

മറ്റ് ഓഫറുകൾ

98 രൂപയുടെ പ്ലാൻ തിരികെ കൊണ്ടുവന്നതിന് മുമ്പ് തന്നെ ജിയോഫോൺ ഉപയോക്താക്കൾക്കായി ആനുകൂല്യങ്ങൾ നൽകിയിരുന്നു. കൊവിഡ് 19 ദുരിതാശ്വാസ നടപടികൾക്ക് കീഴിലാണ് ഈ ഓഫർ അവതരിപ്പിച്ചത്. ഇത് കൂടാതെ ആക്ടീവ് അല്ലാത്ത ഉപയോക്താക്കൾക്കായി കൂടുതൽ ആനുകൂല്യങ്ങളും ജിയോ നൽകി. ടെലികോം ഓപ്പറേറ്റർ നൽകിയ ഓഫറുകളിൽ ക്യാഷ്ബാക്ക്, ജിയോപ്രൈം കോംപ്ലിമെന്ററി റീചാർജ് ബെനിഫിറ്റ്, ജിയോഫോൺ കോംപ്ലിമെന്ററി മിനിറ്റ്സ്, ജിയോഫോൺ ബൈ വൺ ഗെറ്റ് വൺ ആനുകൂല്യങ്ങൾ എന്നിവയാണ് ഉള്ളത്.

ക്യാഷ്ബാക്ക്

ക്യാഷ്ബാക്ക് മൈജിയോ ഡിസ്കൗണ്ട് രൂപത്തിലാണ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ കിഴിവ് ഓഫർ മൈ ജിയോ ആപ്ലിക്കേഷൻ വഴി റീചാർജ് ചെയ്താലാണ് ലഭിക്കുന്നത്. 199 രൂപയുടെ പായ്ക്ക് റീചാർജ് ചെയ്യുന്ന ജനുവരി മുതൽ ആക്ടീവ് അല്ലാതെ ഇരിക്കുന്ന എല്ലാവർക്കും ഈ ഓഫർ ലഭ്യമാകം. ഇത് കൂടാതെ എല്ലാ ജിയോപ്രൈം ഉപയോക്താക്കൾക്കും ഈ ക്യാഷ്ബാക്ക് ലഭിക്കും. കമ്പനിയുടെ വെബ്‌സൈറ്റ് വഴി ചെയ്യുന്ന റീചാർജുകളിൽ ഈ ഓഫർ ലഭിക്കില്ല. ഈ ക്യാഷ്ബാക്ക് പരിമിതമായ കാലത്തേക്ക് ആണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

More from GizBot

Best Mobiles in India

English summary
Jio has again introduced a prepaid plan priced at Rs 98. The telecom operator had discontinued the plan in May last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X