വില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഏറ്റവും കൂടുതൽ വരിക്കാരും വിപണി വിഹിതവുമുള്ള കമ്പനിയാണ് റിലയൻസ് ജിയോ. ടെലിക്കോം വിപണിയുടെ തലവര തന്നെ മാറാൻ ജിയോയുടെ വരവ് കാരണമായിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ദിവസവും ജിബി കണക്കിന് ഡാറ്റ നൽകാൻ ആരംഭിച്ചതും ജിയോ (Jio) തന്നെയാണ്. വിപണി ഭരിച്ചിരുന്ന മറ്റ് ടെലിക്കോം കമ്പനികളെയെല്ലാം പിന്നിലാക്കാൻ ജിയോയെ സഹായിച്ചതും ഇത്തരം പ്ലാനുകൾ തന്നെ. ദിവസവും 1 ജിബി ഡാറ്റ എന്നതായിരുന്നു ജിയോയുടെ ആദ്യ തന്ത്രം. ഇത് വിജയം കാണുകയും ചെയ്തു. ഇപ്പോൾ ദിവസവും 3 ജിബി ഡാറ്റ വരെയുള്ള പ്ലാനുകൾ ജിയോ നൽകുന്നുണ്ട്.

 

1 ജിബി ഡാറ്റ പ്ലാനുകൾ

വീട്ടിൽ വൈഫൈ ഉള്ള ആളുകൾക്കും വാട്സ്ആപ്പിനോ മറ്റ് പ്രധാന ആവശ്യങ്ങൾക്കോ വേണ്ടി മാത്രം മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്കും ദിവസവും 1 ജിബി ഡാറ്റ മതിയാകുന്നു. ഇത്തരം ഉപയോക്താക്കൾക്കായി ദിവസവും 1 ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ ജിയോയ്ക്കുണ്ട്. 149 രൂപ മുതലാണ് ഈ പ്ലാനുകളുടെ വില ആരംഭിക്കുന്നത്. 179 രൂപ, 209 രൂപ എന്നീ നിരക്കുകളിലാണ് ദിവസവും 1 ജിബി ഡാറ്റ നൽകുന്ന മറ്റ് പ്ലാനുകൾ ലഭ്യമാകുക. ഈ പ്ലാനുകൾ അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും നൽകുന്നു. പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളും ലഭ്യമാണ്. ദിവസവും 1 ജിബി ഡാറ്റ നൽകുന്ന ജിയോ (Jio) യുടെ മികച്ച പ്ലാനുകൾ നോക്കാം.

ദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാംദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം

149 രൂപ പ്രീപെയ്ഡ് പ്ലാൻ
 

149 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 149 രൂപയുടേത്. കൈയ്യിൽ അധികം പണമില്ലാത്ത അവസരത്തിൽ നിലവിലെ പ്ലാൻ വാലിഡിറ്റി അവസാനിച്ച് കഴിഞ്ഞാൽ തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ 20 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. മൊത്തം വാലഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 20 ജിബി ഡാറ്റ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ ജിയോ പ്ലാനിലൂടെ ലഭിക്കും.

അധിക ആനുകൂല്യങ്ങൾ

149 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നീ പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുണ്ട്. ദിവസവുമുള്ള 1 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ദിവസവും 1 ജിബി ഡാറ്റയും അത്യാവശ്യം വാലിഡിറ്റിയും ആവശ്യമുള്ള, റീചാർജിന് അധികം പണം മുടക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകുംഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകും

179 രൂപ പ്ലാൻ

179 രൂപ പ്ലാൻ

റിലയൻസ് ജിയോ (Reliance Jio) നൽകുന്ന 179 രൂപയുടെ പ്ലാൻ 149 രൂപ പ്ലാനിനെക്കാൾ കൂടുതൽ വാലിഡിറ്റി നൽകുന്നു. ഈ പ്ലാനിലൂടെ 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 24 ജിബി ഡാറ്റയും ജിയോ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും 179 രൂപ പ്ലാനിലൂടെ ജിയോ നൽകുന്നു.

ജിയോ പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ്

ജിയോ 179 രൂപ പ്ലാനിലൂടെ വരിക്കാർക്ക് കമ്പനി തങ്ങളുടെ പ്ലാറ്റ്ഫോമുകളായ ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. ദിവസവുമുള്ള 1 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 179 രൂപ പ്ലാൻ നിരവധി ആളുകൾ തിരഞ്ഞെടുക്കുന്ന ഒന്നാണ്. അധികം പണം മുടക്കാതെ തന്നെ 24 ദിവസത്തേക്ക് ഡാറ്റയും കോളുകളും ലഭിക്കുന്നു എന്നത് ഈ പ്ലാനിനെ ആകർഷകമാക്കുന്നു.

ജിയോ വരിക്കാർക്ക് ഡാറ്റ തീർന്നെന്ന പരാതി ഉണ്ടാവില്ല, ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾജിയോ വരിക്കാർക്ക് ഡാറ്റ തീർന്നെന്ന പരാതി ഉണ്ടാവില്ല, ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

209 രൂപ പ്ലാൻ

209 രൂപ പ്ലാൻ

ജിയോയുടെ 209 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഒരു മാസം വാലിഡിറ്റി നൽകുന്ന പ്ലാൻ വിഭാഗത്തിൽ വരുന്ന വില കുറഞ്ഞ പ്ലാനാണ് ഇത്. ദിവസവും 1 ജിബി ഡാറ്റ വീതം ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

സൌജന്യ സബ്ക്രിപ്ഷൻ

മുകളിൽ സൂചിപ്പിച്ച മറ്റ് ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾക്ക് സമാനമായി 209 രൂപ പ്ലാനും ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നീ ജിയോ സേവനങ്ങളിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെയും പ്രതിദിനമുള്ള 1 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നു. മറ്റ് പ്ലാനുകളെ അപേക്ഷിച്ച് കൂടുതൽ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ 28 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞതാണ്.

ഒരിക്കൽ റീചാർജ് ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കണ്ട; ജിയോയുടെ കിടിലൻ പ്ലാനുകൾഒരിക്കൽ റീചാർജ് ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കണ്ട; ജിയോയുടെ കിടിലൻ പ്ലാനുകൾ

ജിയോഫോൺ പ്ലാനുകളുടെ നിരക്ക് വർധന

ജിയോഫോൺ പ്ലാനുകളുടെ നിരക്ക് വർധന

ജിയോ അടുത്തിടെയാണ് ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. 20 ശതമാനത്തോളം വർധനവാണ് ജിയോഫോൺ പ്ലാനുകളിൽ വരുത്തിയിരിക്കുന്നത്. ഇപ്പോൾ 75 രൂപ മുതൽ 899 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ജിയോഫോൺ വരിക്കാർക്ക് ലഭിക്കുന്നത്. സാധാരണ പ്രീപെയ്ഡ് പ്ലാനുകളെ അപേക്ഷിച്ച് ജിയോഫോൺ പ്ലാനുകൾക്ക് ഇപ്പോഴും വില കുറവാണ്.

Best Mobiles in India

English summary
Jio offers three prepaid recharge plans for people who need 1GB of data per day. These plans are available at Rs 149, Rs 179 and Rs 209 respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X