Home
News

200 രൂപയിൽ താഴെ മാത്രം വിലയുള്ള ജിയോയുടെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ മാറ്റിമറിച്ച ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ഡാറ്റ ഉപഭോഗം വർധിപ്പിക്കുന്നതിനൊപ്പം കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റയും സൌജന്യ കോളുകളും നൽകികൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി മാറിക്കഴിഞ്ഞു. എല്ലാ വിലവിഭാഗത്തിലും ആകർഷകമായ പ്ലാനുകൾ നൽകുന്നു എന്നതാണ് ജിയോയുടെ ഏറ്റവും വലിയ മേന്മ.

ജിയോ

വിവിധ വില നിലവാരങ്ങളിൽ പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ജിയോ എല്ലാതരം ഉപയോക്താക്കളെയും ആകർഷിക്കുകയും അവരുടെ ഡാറ്റ, കോളിങ്, വാലിഡിറ്റി ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. 200 രൂപയിൽ താഴെ വിലയിൽ ജിയോ നാല് പ്ലാനുകളാണ് നൽകുന്നത്. ഇവയുടെ വില 98 രൂപ, 129 രൂപ, 149 രൂപ, 199 രൂപ എന്നിങ്ങനെയാണ്. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ വിശദമായി പരിശോധിക്കാം.

ജിയോയുടെ 98 രൂപ പ്ലാൻ

ജിയോയുടെ 98 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 98 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്കായി 2 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംങ് നൽകുന്നുവെങ്കിലും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുമ്പോൾ മിനിറ്റിൽ 6 പൈസ ഈടാക്കും. ഈ കോളുകൾ സൌജന്യമാക്കാം ചില ഐയുസി പ്ലാനുകളും ജിയോ നൽകുന്നുണ്ട്. പ്ലാൻ 300 എസ്എംഎസും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്.

ജിയോയുടെ 129 രൂപ പ്ലാൻ

ജിയോയുടെ 129 രൂപ പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയുള്ള 129 രൂപ പ്ലാനിലൂടെ 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കു. റിചാർജിനായി കുറഞ്ഞ തുക മാത്രം ചിലവഴിക്കുന്ന ആളുകളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ പ്ലാനിലൂടെ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 1000 മിനിറ്റ് സൌജന്യ കോളുകളും ലഭിക്കും. 300 എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു.

ജിയോയുടെ 149 രൂപ പ്ലാൻ

ജിയോയുടെ 149 രൂപ പ്ലാൻ

ദിവസവുമുള്ള ഡാറ്റ ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്കായി ജിയോ നൽകുന്ന വില കുറഞ്ഞ പ്ലാനാണ് 149 രൂപയുടേത്. ഈ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1 ജിബി ഡാറ്റയാണ് നൽകുന്നത്. 24 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നെറ്റ്വർക്കുകളിക്ക് വിളിക്കാൻ 300 മിനിറ്റ് സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നിവയും പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ 199 രൂപ പ്ലാൻ

ജിയോയുടെ 199 രൂപ പ്ലാൻ

ജിയോയുടെ 199 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മറ്റ് പ്ലാനുകളെ പോലെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാനിലും ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളുകളുണ്ട്. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 1000 മിനുറ്റ് കോളുകളാണ് ജിയോ നൽകുന്നത്. ഈ പ്ലാൻ പ്രതിദിനം 100 എസ്എംഎസും നൽകുന്നു.

More from GizBot

Best Mobiles in India

English summary
Reliance Jio offering prepaid plans in all price segments. Today we are discussing about jio's prepaid plans under Rs 200.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X