500 രൂപയിൽ താഴെ വിലയിൽ മികച്ച ആനൂകൂല്യങ്ങൾ നൽകുന്ന ജിയോ പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിലെല്ലാം മികച്ച ആനുകൂല്യങ്ങൾ തന്നെ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും തിരഞ്ഞെടുക്കുന്ന പ്ലാനുകളുടെ വിഭാഗമായ 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ ആകർഷകമായ 5 പ്ലാനുകളാണ് ജിയോ നൽകുന്നത്. 249 രൂപ, 329 രൂപ, 349 രൂപ, 399 രൂപ, 444 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ജിയോയുടെ 249 രൂപ പ്ലാൻ
ദിവസവും 2ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത് 249 രൂപ പ്ലാൻ മുതലാണ്. ഈ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 28 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംങും നൽകുന്ന പ്ലാൻ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 മിനിറ്റ് ഓഫ്-നെറ്റ് എഫ്യുപി ലിമിറ്റും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.

ജിയോയുടെ 329 രൂപ പ്ലാൻ
ജിയോയുടെ 329 രൂപ പ്ലാൻ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംഗ്, മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് കോളിങ്, 84 ദിവസം വാലിഡിറ്റി, 1000 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ഈ പ്രീപെയ്ഡ് പായ്ക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നണ്ട്.

ജിയോയുടെ 349 രൂപ പ്ലാൻ
ദിവസവുമുള്ള ഡാറ്റ ലിമിറ്റ് 2ജിബി പോലും തികയാതെ വരുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് 349 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസം വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 1000 മിനിറ്റ് കോളിങുമാണ് ലഭിക്കുക. ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ പ്ലാൻ നൽകുന്നുണ്ട്.

ജിയോയുടെ 399 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് നൽകുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങ്, മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 2000 മിനിറ്റ് കോളിങ്, ദിവസവും 100 എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ലഭിക്കും.

ജിയോയുടെ 444 രൂപ പ്ലാൻ
444 രൂപയുടെ പ്ലാനിലൂടെ ജിയോ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ മറ്റ് പ്ലാനുകൾക്ക് സമാനമായി ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നെറ്റ്വർക്കിലേക്ക് 2000 മിനിറ്റ് സൌജന്യ കോളുകളും നൽകുന്നു. ദിവസവും 100 എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 112 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.


Click it and Unblock the Notifications