Home
News

റിലയൻസ് ജിയോ നാല് ജിയോഫോൺ പ്ലാനുകൾ പിൻവലിച്ചു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ ജിയോഫോൺ ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകാറുണ്ട്. ഇപ്പോഴിതാ ജിയോ നാല് ജിയോഫോൺ പ്ലാനുകൾ പിൻവലിച്ചിരിക്കുകയാണ്. 99 രൂപ, 153 രൂപ, 297 രൂപ, 594 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് ജിയോ പിൻവലിച്ചിരിക്കുന്നത്. ഇതിൽ 153 രൂപയുടെ ജിയോഫോൺ പ്ലാൻ പിൻവലിക്കാൻ കാരണം പുതുതായി അവതരിപ്പിച്ച 155 രൂപ പ്ലാനാണ്. 155 രൂപ പ്ലാൻ 153 രൂപ പ്ലാനിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു.

ജിയോഫോൺ പ്ലാനുകൾ

99 രൂപ, 297 രൂപ, 594 രൂപ നിരക്കുകളിലുള്ള ജിയോഫോൺ പ്ലാനുകൾ പിൻവലിക്കാൻ കാരണം ജിയോയുടെ ഐയുസി നിരക്കുകൾ ഒഴിവാക്കാനുള്ള തീരുമാനമാണ്. മറ്റ് നമ്പരുകളിലേക്ക് സൌജന്യ കോളിങ് മിനിറ്റുകൾ നൽകാത്ത പ്ലാനുകളാണ് ഇവ. എല്ലാ നെറ്റ്വർക്കിലേക്കും എഫ്യുപി ലിമിറ്റ് ഇല്ലാതെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകാൻ ആരംഭിച്ചതോടെ ഈ പ്ലാനുകൾ അപ്രസക്തമായി. നിലവിൽ ജിയോഫോൺ ഉപയോക്താക്കൾക്ക് 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ നിരക്കുകളിലാണ് പ്ലാനുകൾ ലഭിക്കുന്നത്.

ജിയോഫോൺ താരിഫ് പ്ലാനുകൾ

ജിയോഫോൺ താരിഫ് പ്ലാനുകൾ

ജിയോ നാല് ജിയോഫോൺ പ്ലാനുകളാണ് പിൻവലിച്ചിരിക്കുന്നത്. 99 രൂപ, 297 രൂപ, 594 രൂപ നിരക്കുകളിലുള്ള പിൻവലിച്ച ജിയോഫോൺ പ്ലാനുകൾ യഥാക്രമം 28 ദിവസം, 84 ദിവസവം, 168 ദിവസം എന്നീ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. 0.5 ജിബി ഡാറ്റയാണ് ഈ പ്ലാനുകൾ നൽകുന്നത്. മൂന്ന് പ്ലാനുകളും അൺലിമിറ്റഡ് ജിയോ കോളുകൾ നൽകുന്നു. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ സൌജന്യ കോളുകളൊന്നും ഈ പ്ലാൻ നൽകുന്നില്ല. നേരത്തെ 10 രൂപ മുതൽ ആരംഭിക്കുന്ന ഐയുസി മിനുറ്റുകൾ നൽകുന്ന വൌച്ചറുകളാണ് ഈ പ്ലാനുകൾക്കൊപ്പം ഉപയോക്താക്കൾ ഉപയോഗിച്ചിരുന്നത്.

സൌജന്യ കോളുകൾ

ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിങ്, 28 ദിവസം വാലിഡിറ്റി, 100 എസ്എംഎസുകൾ, എന്നിവയാണ് 153 രൂപ ജിയോഫോൺ പ്ലാൻ നൽകിയിരുന്നത്. മറ്റ്നെറ്റ്വർക്കിലേക്ക് വിളിക്കാൻ സൌജന്യ കോളുകളൊന്നും ഈ പ്ലാൻ നൽകിയിരുന്നില്ല. ഐയുസി നിരക്കുകൾ ഒഴിവാക്കിയതോടെ ഈ പ്ലാനുകൾ അൺലിമിറ്റഡ് കോളിങ് നൽകുന്ന പ്ലാനുകളായി മാറി. എന്നാൽ ഈ പ്ലാനുകൾ നീക്കം ചെയ്യുകയാണ് കമ്പനി ചെയ്തിരിക്കുന്നത്.

ഡാറ്റ

നിലവിൽ ജിയോഫോൺ ഉപയോക്താക്കൾക്ക് 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ എന്നീ നിരക്കുകളിലുള്ള പ്ലാനുകളാണ് ലഭിക്കുന്നത്. 75 രൂപ പ്ലാൻ ദിവസവും 0.1 ജിബി 4ജി ഡാറ്റയാണ് നൽകുന്നത്. 125 രൂപ പ്ലാൻ ദിവസവും 0.5 ജിബി ഡാറ്റ നൽകുന്നു. 155 രൂപയുടെ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. 185 രൂപയുടെ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയുമായി വരുന്നു. ഈ പ്ലാനുകൾ എഫ്യുപി ലിമിറ്റ് ഇല്ലാതെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് നൽകുന്നു. ഈ നാല് പ്ലാനുകളുടെയും വാലിഡിറ്റി 28 ദിവസമാണ്.

155 രൂപ പ്ലാൻ

155 രൂപയുടെ പുതിയ ജിയോഫോൺ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. ഇപ്പോൾ പിൻവലിച്ചിരിക്കുന്ന 153 രൂപ പ്ലാൻ മറ്റ് നമ്പരുകളിലേക്ക് സൌജന്യ കോളുകൾ നൽകുന്നില്ലെങ്കിലും 1.5 ജിബി ഡാറ്റയാണ് ദിവസവും നൽകുന്നത്. ഈ പ്ലാനുകൾ നീക്കം ചെയ്തതിലൂടെ വില കുറഞ്ഞ ജിയോഫോൺ പ്ലാനിനായി ഉപയോക്താവ് എല്ലാ മാസവും 75 രൂപയാണ് ചിലവഴിക്കേണ്ടത്. നേരത്തെ 49 രൂപയ്ക്ക് ജിയോഫോൺ പ്ലാൻ നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഈ പ്ലാൻ പിൻവലിച്ചത്.

More from GizBot

Best Mobiles in India

English summary
Jio has removed four Jiophone plans. Jio has removed plans at Rs 99, Rs 153, Rs 297 and Rs 594 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X