റിലയൻസ് ജിയോ വില കുറഞ്ഞ രണ്ട് ജിയോഫോൺ പായ്ക്കുകൾ നീക്കം ചെയ്തു

|

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ഇന്ത്യയിലെ 2ജി ഉപയോക്താക്കളെ തങ്ങളുടെ 4ജി നെറ്റ്വർക്കിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വില കുറഞ്ഞ ജിയോഫോണുകളും അവയ്ക്കുള്ള ജിയോഫോൺ പ്ലാനുകളും നൽകുന്നത്. സാധാരണ പ്ലാനുകളെക്കാൾ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ് ജിയോഫോൺ പ്ലാനുകൾ. ഇത്തരത്തിലുള്ള രണ്ട് എൻട്രിലെവൽ പ്ലാനുകൾ പിൻവലിച്ചിരിക്കുകയാണ് കമ്പനി. 39 രൂപയുടെയും 69 രൂപയുടെയും ജിയോഫോൺ പ്ലാനുകളാണ് പിൻവലിച്ചിരിക്കുന്നത്.

എൻട്രിലെവൽ പ്ലാനുകൾ

കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്കിടെ എയർടെൽ, വിഐ എന്നിവ തങ്ങളുടെ എൻട്രിലെവൽ പ്ലാനുകൾ പിൻവലിച്ചിരുന്നു. കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനായി എൻട്രിലെവൽ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകളെ മറ്റ് പ്ലാനുകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാനുകൾ പിൻവലിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ജിയോ തങ്ങളുടെ വില കുറഞ്ഞ ജിയോഫോൺ പ്ലാനുകൾ പിൻവലിച്ചിരിക്കുന്നത്. ഇതോടെ ജിയോഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്ന എറ്റവും വില കുറഞ്ഞ പായാക്ക് 75 രൂപയുടേതായി. 749 രൂപ വരെ വിലയുള്ള പായ്ക്കുകളാണ് ജിയോഫോൺ ഉപയോക്താക്കൾക്ക് കമ്പനി നൽകുന്നത്.

ജിയോഫോൺ

ജിയോഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായിരുന്ന 39 രൂപയുടെയും 69 രൂപയുടേയും പ്ലാനുകൾ 14 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. 39 രൂപ പ്ലാൻ ദിവസവും 100 എംബി ഡാറ്റയും 14 ദിവസത്തേക്ക് സൌജന്യ കോളുകളും നൽകിയിരുന്നു. 69 രൂപ പായ്ക്ക് 14 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ നൽകുന്നതിനൊപ്പം മെത്തം 7ജിബി ഡാറ്റയും നൽകിയിരുന്നു. വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരുന്ന ഈ പ്ലാനുകൾ പിൻവലിക്കുന്നത് വരുമാനം കുറഞ്ഞ വരിക്കാർക്ക് തിരിച്ചടിയാണ്.

എതിരാളികളെ കടത്തിവെട്ടി 1095ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാൻഎതിരാളികളെ കടത്തിവെട്ടി 1095ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ

കോളിങ്
 

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ താഴ്ന്ന വരുമാനമുള്ള ആളുകൾക്ക് കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ നൽകാനാണ് ജിയോ 39 രൂപയുടെയും 39 രൂപയുടെയും ജിയോഫോൺ പായ്ക്കുകൾ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ, സ്ഥിതി മെച്ചപ്പെട്ടു എന്നതുകൊണ്ടാണ് രണ്ട് പ്ലാനുകളും നിർത്തലാക്കിയത്. ധാരാളം വരുമാനം കുറഞ്ഞ ആളുകൾ റീചാർജ് ചെയ്ത പ്ലാനുകളായിരുന്നു ഇവ. എന്നാൽ ഇതിന് വിപരീതമായി എയർടെലും വോഡഫോൺ-ഐഡിയയും തങ്ങളുടെ വില കുറഞ്ഞ പ്ലാനുകൾ നീക്കം ചെയ്തത് ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

എയർടെല്ലും വിഐയും

എയർടെല്ലും വിഐയുടെ 49 രൂപ പായ്ക്കാണ് പിൻവലിച്ചത്. ഇതോടെ ഇരു ടെലിക്കോം കമ്പനികളുടെയും വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ 79 രൂപ പ്ലാൻ ആയി മാറി. 2ജി ഉപയോക്താക്കളെ ആകർഷിക്കാനായി വില കുറഞ്ഞ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങുകയാണ് ജിയോ. ജിയോഫോൺ നെക്സ്റ്റ് പുറത്തിറങ്ങുന്നതോടെ അവയ്ക്കനുസരിച്ചുള്ള പുതിയ ജിയോഫോൺ പ്ലാനുകളും കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റിലയൻസ് ജിയോ

റിലയൻസ് ജിയോ വെറും അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്റർ ആയി മാറാനുള്ള കാരണം വില കുറഞ്ഞ പ്ലാനുകൾ തന്നെയാണ്. 441 ദശലക്ഷം ഉപഭോക്താക്കളാണ് ജിയോയ്ക്ക് രാജ്യത്ത് ഉള്ളത്. മറ്റ് ടെലിക്കോം കമ്പനികളെക്കാൾ 20 ശതമാനം വരെ വില കുറഞ്ഞ പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. വിഐ, എയർടെൽ എന്നിവ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിനാൽ എൻട്രിലെവൽ പായ്ക്കുകൾ നീക്കം ചെയ്യുമ്പോൾ ഇതിന്റെ ഗുണം പരോക്ഷമായി ജിയോയ്ക്ക് ലഭിച്ചേക്കും. എങ്കിലും വരുമാനം വർധിപ്പിക്കാതെ വിഐയ്ക്കും എയർടെല്ലിനും നിലനിൽക്കാൻ സാധിക്കില്ല.

എൻട്രിലെവൽ സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ജിയോഫോൺ നെക്സ്റ്റ് വരുന്നുഎൻട്രിലെവൽ സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ജിയോഫോൺ നെക്സ്റ്റ് വരുന്നു

ആശ്വാസ പാക്കേജ്

ആശ്വാസ പാക്കേജ്

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ടെലികോം ഓപ്പറേറ്റർമാർക്ക് ഒരു ആശ്വാസ പാക്കേജ് നൽകാനുള്ള തീരുമാനങ്ങളിലാണ്. ഇത് പ്രത്യേകമായി വോഡഫോൺ-ഐഡിയയ്ക്ക് സഹായകമാവുന്ന കാര്യമാണ്. 1.9 ലക്ഷം കോടി കുടിശ്ശികയാണ് വിഐക്ക് ഉള്ളത്. ടെലികോം ഓപ്പറേറ്റർമാർ അടിസ്ഥാന വിലനിർണ്ണയത്തിൽ ഒരു തീരുമാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കാരണം ഉപയോക്താക്കളെ അവരുടെ സേവനങ്ങളിലേക്ക് ആകർഷിക്കാൻ കുറഞ്ഞ വിലയ്ക്ക് പ്ലാനുകൾ നൽകിയാണ് കമ്പനികൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ വരുന്നത്. അടിസ്ഥാന വില നിർണയം ഉണ്ടായാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.

Best Mobiles in India

English summary
Reliance Jio has removed two entry level JioPhone plans. The company has removed Rs 39 and Rs 69 plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X