ജിയോ ഉപയോക്താക്കൾക്ക് 11 രൂപയ്ക്ക് 1 ജിബി ഡാറ്റ നേടാം

|

ഇന്ത്യൻ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ മാറ്റി മറിച്ച ടെലിക്കോം ഓപ്പറേറ്ററാണ് ജിയോ. ജിയോയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ പ്ലാനുകളാണ്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളാണ് ജിയോ നൽകുന്നത്. എയർടെലും വോഡഫോൺ-ഐഡിയയും നൽകുന്ന പ്ലാനുകളെക്കാൾ 33 ശതമാനം വില താങ്ങാവുന്നവയാണ് ജിയോയുടെ പ്ലാനുകൾ. കുറഞ്ഞ നിരക്കിൽ ഡാറ്റയ്ക്കൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ജിയോ നൽകുന്നു.

11 രൂപയ്ക്ക് 1 ജിബി ഡാറ്റ

11 രൂപയ്ക്ക് 1 ജിബി ഡാറ്റ

ജനപ്രിയ പ്ലാനുകൾ, ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോഫോൺ പായ്ക്കുകൾ, ഐഎസ്ഡി, ഇന്റർനാഷണൽ റോമിംഗ്, ഇൻ-ഫ്ലൈറ്റ്സ് റോമിംഗ്, ടോപ്പ്-അപ്പുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിലായി ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. എല്ലാ പ്ലാനുകളിലും കമ്പനി ഡാറ്റ നൽകുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ജിയോയുടെ ഏറ്റവും വില കുറഞ്ഞ പായ്ക്കിന്റഎ വില 10 രൂപയാണ്. 10 രൂപ റീചാർജ് ചെയ്താൽ ഉപയോക്താാക്കൾക്ക് 7.47 രൂപ ടോക്ടൈം ലഭിക്കും. ഈ പ്ലാൻ ഡാറ്റ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

ഡാറ്റാ ആനുകൂല്യങ്ങൾ

ജിയോയുടെ ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ആരംഭിക്കുന്നത് 11 രൂപ മുതലാണ്. 11 രൂപയുടെ പ്ലാൻ 1 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിന്റെ വാലിഡിറ്റി ഉപയോക്താവിന്റെ നിലവിലുള്ള പ്ലാൻ വരെയാണ്. അതായത് മറ്റേതെങ്കിലും സർവ്വീസ് വാലിഡിറ്റി നൽകുന്ന പ്ലാനുകൾക്ക് ഒപ്പം മാത്രമേ ഈ 11 രൂപയുടെ പ്ലാൻ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. 4ജി ഡാറ്റാ വൗച്ചറുകൾ എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് 11 രൂപ പ്ലാൻ ഉള്ളത്. ഈ പ്ലാനിനൊപ്പം 21 രൂപ, 51 രൂപ, 101 രൂപ നിരക്കുകളിലും പ്ലാനുകൾ ലഭ്യമാണ്.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോ നാല് ജിയോഫോൺ പ്ലാനുകൾ പിൻവലിച്ചുകൂടുതൽ വായിക്കുക: റിലയൻസ് ജിയോ നാല് ജിയോഫോൺ പ്ലാനുകൾ പിൻവലിച്ചു

ജിയോ 4 ജി ഡാറ്റ വൗച്ചർ

ജിയോ 4 ജി ഡാറ്റ വൗച്ചർ

ജിയോയുടെ ആദ്യത്തെ ഡാറ്റാ വൗച്ചർ 11 രൂപയുടേതാണ്. മുകളിൽ സൂചിപ്പിച്ചത് പോലെ ഈ പ്ലാൻ ഒരു ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ജിയോയുടെ 21 രൂപ പ്രീപെയ്ഡ് പ്ലാൻ 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 4ജി ഡാറ്റ വൌച്ചറുകളിലെ മൂന്നാമത്തെ പ്ലാനിന് 51 രൂപയാണ് വില. ഈ പ്ലാൻ 6 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 101 രൂപയുടെ ജിയോ 4ജി ഡാറ്റ വൌച്ചർ മൊത്തം 12 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

ടെലിക്കോം

4ജി ഡാറ്റ പ്ലാനുകളെ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താൽ, വിഐയുടെ വർക്ക് ഫ്രം ഹോം പായ്ക്കുകളിൽ 16 രൂപ, 251 രൂപ, 351 രൂപ നിരക്കുകളിൽ പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനുകൾ 1 ജിബി ഡാറ്റ, 50 ജിബി ഡാറ്റ, 100 ജിബി ഡാറ്റ എന്നിങ്ങനെയാണ് നൽകുന്നത്. ഈ പ്ലാനുകൾ യഥാക്രമം 24 മണിക്കൂർ, 28 ദിവസം, 56 ദിവസം എന്നി വാലിഡിറ്റിയോടെയാണ് വരുന്നത്. ജിയോയുടെ 4ജി വൌച്ചറുകൾക്ക് ഇത്തരത്തിലുള്ള വാലിഡിറ്റി ഇല്ലാ എന്നതാണ് ശ്രദ്ധേയം. ജിയോ പ്ലാനുകൾ സർവ്വീസ് വാലിഡിറ്റി നൽകുന്ന കോംബോ പ്ലാനുകൾക്കൊപ്പം ഉപയോഗിക്കാനുള്ളവയാണ്.

എയർടെൽ

എയർടെൽ സ്മാർട്ട് റീചാർജ് പായ്ക്കുകൾക്ക് 45 രൂപ, 49 രൂപ, 79 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഈ പായ്ക്കുകൾ 50 MB, 100MB, 200MB എന്നിങ്ങനെ വളരെ കുറഞ്ഞ ഡാറ്റ ആനുകൂല്യങ്ങളാണ് നൽകുന്നത്. എയർടെല്ലിന് 48 രൂപ, 401 രൂപ എന്നീ നിരക്കുകളിൽ ഡാറ്റ പ്ലാനുകൾ ഉണ്ട്. ഇവ യഥാക്രമം 3 ജിബി ഡാറ്റയും 30 ജിബി ഡാറ്റയുമാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് ലഭിക്കും. എയർടെൽ, വിഐ ഡാറ്റാ പ്ലാനുകളേക്കാൾ റിലയൻസ് ജിയോയുടെ 4ജി ഡാറ്റാ വൗച്ചറുകൾ വില കുറഞ്ഞതാണ്.

കൂടുതൽ വായിക്കുക: ദിവസവും 2 ജിബി വരെ ഡാറ്റയുമായി 2021ലെ ജിയോ ഫോൺ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 2 ജിബി വരെ ഡാറ്റയുമായി 2021ലെ ജിയോ ഫോൺ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Jio's data benefit plans start at Rs.11. The Rs 11 plan offers users 1GB of data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X