ജിയോയുടെ പുതിയ 259 രൂപ പ്ലാൻ മത്സരിക്കുന്നത് എയർടെൽ 265 രൂപ, വിഐ 269 രൂപ പ്ലാനുകളോട്

|

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജിയോ 259 രൂപ വിലയുള്ള മികച്ചൊരു പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. ഒരു കലണ്ടർ മാസം മുഴുവൻ വാലിഡിറ്റി നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. ദിവസങ്ങളുടെ എണ്ണത്തിന് പ്രാധാന്യം നൽകാത്ത, ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്നതാണ് ഈ പ്ലാൻ. ഈ പ്ലാനുകൾക്ക് സമാനമായ പ്ലാനുകൾ എന്ന് വിളിക്കാനാകില്ലെങ്കിലും വിലയുടെ കാര്യത്തിൽ അടുത്ത് നിൽകുന്ന പ്ലാനുകൾ വിഐ, എയർടെൽ എന്നിവ നൽകുന്നുണ്ട്.

ട്രായ്

30 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്ലാനെങ്കിലും നൽകണമെന്ന് ട്രായ് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാരോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ജിയോ പുതിയ 259 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ട്രായ് ഈ അഭ്യർത്ഥന പാലിക്കാൻ ടെലികോം കമ്പനികൾക്ക് 60 ദിവസത്തെ സമയമാണ് അനുവദിച്ചത്. ഇതുവരെയായി എയർടെൽ, വിഐ എന്നിവ ഇതിന് സമാനമായ പ്ലാനുകൾ അവതരിപ്പിച്ചിട്ടില്ല. ഈ പ്ലാനിന് സമാനമായ മികച്ച എയർടെൽ, വിഐ പ്ലാനുകൾ നോക്കാം.

കോൾ വിളിക്കുമ്പോഴുള്ള കൊവിഡ്-19 അറിയിപ്പ് നിർത്തലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്കോൾ വിളിക്കുമ്പോഴുള്ള കൊവിഡ്-19 അറിയിപ്പ് നിർത്തലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

ജിയോ 259 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 259 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 259 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് ഒരു മാസത്തെ വാലിറ്റിയാണ് ഉള്ളത്. അതായത് ഒരു മാസത്തിൽ ഒന്നാം തിയ്യതി റീചാർജ് ചെയ്താൽ അടുത്ത മാസം ഒന്നാം തിയ്യതി വരെ ഈ വാലിഡിറ്റി ലഭ്യമാകും. ഇത് മാസത്തിൽ 28 ദിവസമായാവും 31 ദിവസമായാലും ഒരുപോലെയാണ് വാലിഡിറ്റി ലഭിക്കുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും ജിയോ നൽകുന്നുണ്ട്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 64കെബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് ലഭിക്കും. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 265 രൂപ പ്രീപെയ്ഡ് പ്ലാൻ
 

എയർടെൽ 265 രൂപ പ്രീപെയ്ഡ് പ്ലാൻ

ഒരു മാസം മുഴുവൻ വാലിഡിറ്റിയുള്ള പ്ലാൻ നൽകണം എന്ന ട്രായ്‌യുടെ നിർദ്ദേശം എയർടെൽ ഇതുവരെ പാലിച്ചിട്ടില്ലെങ്കിലും പുതിയ 1 മാസത്തെ സാധുതയുള്ള പ്രീപെയ്ഡ് പ്ലാൻ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനിനോട് അടുത്ത് വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനിന് 265 രൂപയാണ് വില. ഈ പ്ലാൻ മികച്ച ആനുകൂല്യങ്ങളാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും 256 രൂപയ്ക്ക് എയർടെൽ നൽകുന്നു.

ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോ

വിഐ 269 രൂപ ​​പ്രീപെയ്ഡ് പ്ലാൻ

വിഐ 269 രൂപ ​​പ്രീപെയ്ഡ് പ്ലാൻ

വിഐ അഥവാ വോഡാഫോൺ ഐഡിയ തങ്ങളുടെ ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ പോലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ടെലിക്കോം കമ്പനിയാണ്. 259 രൂപ വിലയുള്ള ജിയോയുടെ പ്ലാനിന് സമാനമായ വിഐ പ്ലാനിന് 269 രൂപയാണ് വില. ഈ വിഐ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റയാണ് വിഐ നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും വരിക്കാർക്ക് ലഭിക്കും.

ഏതാണ് മികച്ച പ്ലാൻ

ഏതാണ് മികച്ച പ്ലാൻ

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഈ പ്ലാനുകളെല്ലാം താരതമ്യം ചെയ്യുമ്പോൾ ഒരു മാസത്തെ വാലിഡിറ്റി കാലയളവ് നൽകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനാണ് ഈ മൂന്ന് പ്ലാനുകളിലും ഏറ്റവും മികച്ചതെന്ന് വ്യക്തമാണ്. ഈ പ്ലാനിലൂടെ എയർടെൽ, വിഐ പ്ലാനുകളെക്കാൾ കൂടുതൽ വാലിഡിറ്റി നൽകുന്നതിനൊപ്പം കൂടുതൽ ഡാറ്റ ആനുകൂല്യങ്ങളും ജിയോ ലഭ്യമാക്കുന്നു. വിഐ, എയർടെൽ എന്നിവയുടെ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വരുമ്പോൾ ജിയോയുടെ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ഒരു വർഷത്തിൽ 12 റീചാർജുകൾ മാത്രമേ ആവശ്യമുള്ളൂ.

പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി വിഐപുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി വിഐ

Best Mobiles in India

English summary
Jio recently launched Rs 259 prepaid plan, This plan competes with Airtel's Rs 265 and Vi's Rs 269 plans. Let's see which of these plans is the best.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X