റീച്ചാര്‍ജ്ജ് പാക്കില്‍ 100% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!

Written By:

റിലയന്‍സ് ജിയോയുടെ അടുത്ത ഓഫര്‍ എത്തിയിരിക്കുകയാണ്. 100% ക്യാഷ്ബാക്ക് ഓഫറാണ് ഇതില്‍. അതായത് 399 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോഴാണ് ഈ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നത്. വ്വൗച്ചറുകളുടെ രൂപത്തില്‍ ആണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ഒക്ടോബര്‍ 12 മുതല്‍ 18 വരെ ഈ ഓഫര്‍ ലഭ്യമാകും.

റീച്ചാര്‍ജ്ജ് പാക്കില്‍ 100% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!

എന്താണ് പിക്‌സല്‍, മെഗാപിക്‌സല്‍

399 രൂപയുടെ ജിയോ ധന്‍ ധനാ ധന്‍ ഓഫറില്‍ 84ജിബി ഡാറ്റ (1ജിബി ഡാറ്റ പ്രതിദിനം), ഫ്രീ എസ്എംഎസ്, ജിയോ സബ്‌സ്‌ക്രിപ്ഷന്‍ ആപ്‌സ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിുല്‍ ലഭിക്കുന്നു.

ജിയോയുടെ പുതിയ ദീപാവലി ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം ജിയോ പ്രൈം കസ്റ്റമേഴ്‌സിന് ഒക്ടോബര്‍ 12 മുതല്‍ 18നുളളില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 50 രൂപയുടെ എട്ട് വ്വൗച്ചറുകള്‍ ലഭിക്കും. അങ്ങനെ എല്ലാം കൂട്ടിച്ചേര്‍ത്ത് 400 രൂപ ലഭിക്കുന്നു. ഒരു സമയം ഒരു വ്വൗച്ചര്‍ മാത്രമേ ലഭിക്കുകയുളളൂ. നവംബര്‍ 15നു ശേഷമേ വ്വൗച്ചറുകള്‍ ലഭിച്ചു തുടങ്ങൂ.

എയര്‍ടെല്ലിന്റെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ A40 വില, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം!

ഉദാഹരണത്തിന് നിങ്ങള്‍ക്ക് 50 രൂപ വ്വൗച്ചര്‍ ലഭിച്ചു എങ്കില്‍ നിങ്ങള്‍ക്ക് 309 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്യാം. നിങ്ങളുടെ ഡബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 259 രൂപ മാത്രം പേ ചെയ്താല്‍ മതിയാകും.

റീച്ചാര്‍ജ്ജ് പാക്കില്‍ 100% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!

ഇനിയും കാലാവധിയുളള ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നു. മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ്, ജിയോ സ്‌റ്റോര്‍ ഔട്ട്‌ലെറ്റ്, റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോര്‍ എന്നിവയില്‍ നിന്നും ഈ ഓഫര്‍ നിങ്ങള്‍ക്കു റീച്ചാര്‍ജ്ജ് ചെയ്യാം. ഇതു കൂടാതെ കമ്പനിയുടെ ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ജിയോമണി, പേറ്റിഎം, ആമസോണ്‍ പേ, മൊബിക്ലിക്ക് എന്നിയില്‍ നിന്നും റീച്ചാര്‍ജ്ജ് ചെയ്യാം.

English summary
Jio announced new cashback offers. The cashback will be in the form of vouchers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot