ഒരു കലണ്ടർ മാസം മുഴുവൻ വാലിഡിറ്റിയുമായി ജിയോയുടെ പുതിയ 259 രൂപ പ്ലാൻ

|

ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും ശക്തരായ കമ്പനിയാണ് റിലയൻസ് ജിയോ. മറ്റ് ടെലിക്കോം സേവനദാതാക്കളെക്കാൾ കൂടുതൽ വിപണി വിഹിതമുള്ള കമ്പനി ആകർഷകമായ പ്ലാനുകളിലൂടെയാണ് ഉപയോക്താക്കളുടെ പ്രീതി നേടിയെടുത്തത്. ഇപ്പോഴും കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നത് ജിയോ തുടരുകയാണ്. ഇതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച 259 രൂപ പ്ലാൻ. മറ്റ് പ്ലാനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്ലാനാണ് ജിയോ 259 രൂപയ്ക്ക് നൽകുന്നത്.

 

കലണ്ടർ മാസം മുഴുവൻ വാലിഡിറ്റി

ജിയോയുടെ പുതിയ 259 രൂപ പ്ലാൻ ഒരു കലണ്ടർ മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാനിലൂടെ നമ്മൾ റീചാർജ് ചെയ്ത തിയ്യതി മുതൽ അടുത്ത മാസം അതേ തിയ്യതി വരെയുള്ള വാലിഡിറ്റിയാണ് ലഭിക്കുന്നത്. മാസത്തിൽ എത്ര ദിവസമുണ്ടെങ്കിലും ഈ പ്ലാൻ വാലിഡിറ്റി നിശ്ചിത തിയ്യതിയി. മാത്രമേ അവസാനിക്കുകയുള്ളു. 28 ദിവസം മാത്രമുള്ള ഫെബ്രുവരി മാസത്തിലും 31 ദിവസമുള്ള ജനുവരി മാസത്തിലുമെല്ലാം ഈ പ്ലാൻ ഒരു കലണ്ടർ മാസം എന്ന വാലിഡിറ്റി രീതി തന്നെ പിന്തുടരും. ദിവസങ്ങളുടെ എണ്ണം ഇതിൽ കണക്കാക്കുന്നില്ല.

5ജിക്ക് വേണ്ടി തയ്യാറെടുത്ത് ജിയോ, 5,700 കോടി രൂപയുടെ ധനസമാഹരണം നടത്തുന്നു5ജിക്ക് വേണ്ടി തയ്യാറെടുത്ത് ജിയോ, 5,700 കോടി രൂപയുടെ ധനസമാഹരണം നടത്തുന്നു

ടെലികോം കമ്പനികൾ
 

സാധാരണയായി ടെലികോം കമ്പനികൾ ഒരു മാസം വാലിഡിറ്റി എന്ന് പറഞ്ഞ് 28 ദിവസത്തെ വാലിഡിറ്റി മാത്രമേ നൽകാറുള്ളു. ഇത്തരത്തിലുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ഒരു വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്നു. 12 മാസത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്നു എന്നത് പലപ്പോഴും ട്രായ് പോലും ചൂണ്ടികാണിച്ചിട്ടുള്ള ഗൌരവമായ കാര്യമാണ്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് ജിയോ പുതിയ 259 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനിലൂടെ മികച്ച ഡാറ്റ, കോളിങ്, ആനുകൂല്യങ്ങളും ജിയോ നൽകുന്നുണ്ട്.

ജിയോ 259 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 259 രൂപ പ്രീപെയ്ഡ് പ്ലാൻ

കലണ്ടർ മാസം മുഴുവൻ വാലിഡിറ്റി നൽകുന്നു എന്നത് കൂടാതെ 259 പ്രീപെയ്ഡ് പ്ലാൻ മികച്ച ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇത് ഡാറ്റ, കോളിങ് എന്നിവയുടെ കാര്യത്തിൽ സാധാരണ പ്രീപെയ്ഡ് പ്ലാനുകൾക്ക് സമാനമാണ്. പുതിയ ജിയോ 259 രൂപ പ്ലാനിലൂടെ ഒരോ ദിവസവും 1.5 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. ഇത് മാസത്തിലെ ദിവസങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 42 ജിബി മുതൽ 46.5 ജിബി ഡാറ്റ വരെയാണ് മൊത്തത്തിൽ നൽകുന്നത്. ഡാറ്റാ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ ഡാറ്റ ബ്രൗസ് ചെയ്യാൻ കഴിയും.

84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം

പ്രീപെയ്ഡ് പ്ലാൻ

259 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും ജിയോ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും 259 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്നു. ജിയോ ടിവി, ജിയോ സെക്യൂരി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങൾ അടങ്ങുന്ന ജിയോ സ്യൂട്ട് ആക്‌സസും ഈ പുതിയ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ലഭിക്കുന്നു.

ജിയോയുടെ പുതിയ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ജിയോയുടെ പുതിയ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ഐപിഎൽ ആരംഭിച്ചതോടെ ജിയോ ഉപയോക്താക്കൾക്കായി ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. മൂന്ന് പ്ലാനുകളാണ് ജിയോ കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 279 രൂപ പ്ലാനാണ്. ഇതിനെ ക്രിക്കറ്റ് ആഡ്-ഓൺ എന്നാണ് വിളിക്കുന്നത്. ഈ ജിയോ പ്ലാൻ ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് നൽകുന്നത്. 15 ജിബി ഹൈ സ്പീഡ് ഡാറ്റയും പ്ലാനിലൂടെ ലഭിക്കുന്നു. നിങ്ങളുടെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാൻ വാലിഡിറ്റി കഴിയുന്നത് വരെ ഈ ആഡ് ഓൺ പ്ലാൻ ഉപയോഗിക്കാം. ഇതിന് സ്വതന്ത്രമായ വാലിഡിറ്റി ഇല്ല. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്ലാൻ ലഭിക്കുകയുള്ളു.

ജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാംജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

555 രൂപ പ്ലാൻ

ജിയോ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന മറ്റൊരു ശ്രദ്ധേയമായ പ്ലാനാണ് 555 രൂപയുടേത്. ഇതൊരു ഡാറ്റാ-ഓൺ പ്ലാനാണ്. നിങ്ങളുടെ നിലവിലുള്ള പായ്ക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന ഒന്നാണ് ഇത്. 555 രൂപ പ്ലാനിലൂടെ കോളിങ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭിക്കുകയില്ല. ഈ പ്ലാൻ റീചാർജ് ചെയ്യണമെങ്കിൽ നിങ്ങൾക്ക് നിലവിൽ സ്വതന്ത്ര വാലിഡിറ്റിയുള്ള മറ്റൊരു പ്ലാൻ ഉണ്ടായിരിക്കണം. 55 ദിവസത്തേക്ക് ദിവസവും 1 ജിബി ഡാറ്റയും 12 മാസത്തേക്ക് ജിയോ ആപ്പുകളും ഡിസ്നിപ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

2999 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 2999 രൂപ വിലയുള്ള പുതിയ പ്രീപെയ്ഡ് പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന ഒരു വാർഷിക പ്ലാനാണ്. ഈ പ്ലാൻ ദിവസവും 2.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ വാർഷിക പ്ലാൻ നൽകുന്നുണ്ട്. ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ കുറച്ച് കാലത്തേക്ക് മാത്രമേ ലഭ്യമാകുകയുള്ളു എന്ന കാര്യം ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ വാർഷിക പ്ലാനുകൾ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

വെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾവെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾ

Best Mobiles in India

English summary
Jio's new Rs 259 plan is a prepaid plan with full validity for one calendar month. Jio also offers data and calling benefits with this plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X