Home
News

ദിവസവും 1.5 ജിബി ഡാറ്റയും അൺലിമറ്റഡ് കോളുകളുമായി ജിയോയുടെ 119 രൂപ പ്ലാൻ

റിലയൻസ് ജിയോ വില കുറഞ്ഞ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 119 രൂപ വിലയുള്ള പ്ലാനാണ് ജിയോ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ കുറഞ്ഞ തുക മാത്രം റീചാർജിനായി ചിലവഴിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ജിയോ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന് 14 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 300 എസ്എംഎസുകളും ജിയോ നൽകുന്നുണ്ട്.

119 രൂപയുടെ പുതിയ പ്ലാൻ

119 രൂപയുടെ പുതിയ പ്ലാൻ മികച്ച ഡാറ്റ ആനുകൂല്യവും നൽകുന്നുണ്ട്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. സാധാരണ നിലവിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും തികയുന്ന ഡാറ്റ ഓഫറാണ് ഇത്. വാലിഡിറ്റി കാലയളവിൽ മൊത്തം എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ജിയോ നൽകുന്നു. ഡാറ്റ ആനുകൂല്യം മുതൽ കോളിങ് വരെ ഇത്രയും കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനാൽ തന്നെ വരിക്കാർക്ക് ഏറെ സഹായകരമാകുന്ന പ്ലാൻ ആണ് ഇത്.

98 രൂപ പ്ലാൻ

ജിയോ നേരത്തെ നൽകിയിരുന്ന 98 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന്റെ സമാനമായ ആനുകൂല്യങ്ങളാണ് പുതിയ 119 രൂപ പ്ലാനിലും നൽകുന്നത്. 98 രൂപയ്ക്ക് 28 ദിവസത്തേക്ക് 300 എസ്എംഎസുകളും ഡാറ്റ കോളിങ് ആനുകൂല്യങ്ങളും നൽകിയിരുന്ന പ്ലാൻ കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ജിയോ നിർത്തലാക്കിയത്. ഈ വർഷം ആദ്യം 1.5 ജിബി പ്രതിദിന ഹൈ-സ്പീഡ് ഡാറ്റ ആക്‌സസ്, 14 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എന്നിവ ഉൾപ്പെടെയുള്ള ഓഫറുകളോടെ ഈ പ്ലാൻ വീണ്ടും അവതരിപ്പിച്ചിരുന്നുവെങ്കിലും 300 എസ്എംഎസ് ആനുകൂല്യങ്ങൾ നീക്കം ചെയ്തിരുന്നു.

താരിഫ് നിരക്ക് വർധന

98 രൂപയുടെ പ്ലാൻ അടുത്തിടെ നടന്ന താരിഫ് നിരക്ക് വർധന സമയത്താണ് നീക്കം ചെയ്തത്. എന്നാൽ 21 രൂപയോളം വർധനവോടെ സമാന ആനുകൂല്യങ്ങൾ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ഡിസംബർ 1 മുതലാണ് ജിയോയുടെ പുതുക്കിയ പ്ലാനുകൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. പുതിയ 119 പ്രീപെയ്ഡ് പ്ലാനിലൂടെ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമേ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കുള്ള ആക്‌സസും അധിക ആനുകൂല്യമായി കമ്പനി നൽകുന്നുണ്ട്.

ജിയോയുടെ 250 രൂപയിൽ താഴെയുള്ള പ്ലാനുകൾ

ജിയോയുടെ 250 രൂപയിൽ താഴെയുള്ള പ്ലാനുകൾ

കുറഞ്ഞ തുക മാത്രം റീചാർജിനായി ചിലവഴിക്കാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ ഇപ്പോഴും ജിയോ നൽകുന്നുണ്ട്. പുതിയ 119 രൂപ പ്ലാൻ ഈ പ്ലാനുകളുടെ വിഭാഗത്തിൽ ഏറ്റവും വില കുറഞ്ഞതാണ്. 250 രൂപയിൽ താഴെ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ജിയോയുടെ പ്ലാനുകൾ നോക്കിയിൽ ഇതിൽ ആദ്യത്തേത് 149 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 20 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ദിവസവും 1 ജിബി ഡാറ്റയും ലഭിക്കുന്നു.

179 രൂപ പ്ലാൻ

ജിയോയുടെ അടുത്ത പ്ലാൻ 179 രൂപ വിലയുള്ള പ്ലാനാണ്. ഇതിലൂടെ 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1 ജിബി ഡാറ്റ, കോളിങ് എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ലഭിക്കുന്നു. ഇതേ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് ലഭിക്കാൻ 209 രൂപ വിലയുള്ള പ്ലാൻ തിരഞ്ഞെടുത്താൽ മതിയാകും. 199 രൂപ വിലയുള്ള ജിയോയുടെ പ്ലാനിലൂടെ 23 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ദിവസവും 1.5 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നു. 239 രൂപ വിലയുള്ള ജിയോയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് സമാനമായ ആനുകൂല്യങ്ങൾ നൽകുന്നു.

249 രൂപ പ്ലാൻ

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനും 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾക്കൊപ്പം ജിയോ നൽകുന്നുണ്ട്. 249 രൂപയാണ് ഈ പ്ലാനിലന്റെ വില. ഈ പ്ലാനിലൂടെ 23 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ഓരോ ദിവസവും 100 എസ്എംഎസുകളും പ്രതിദിനം 2 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ്, ഡാറ്റ പ്ലാനുകൾക്ക് പുറമേ നിരവധി വൌച്ചറുകളും ജിയോ നൽകുന്നുണ്ട്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്തെ ടെലികോം കമ്പനികൾക്ക് ഉപയോക്താക്കളുടെ പ്ലാനുകൾ പരിഗണിക്കാതെ തന്നെ അവരുടെ കണക്ഷൻ പോർട്ട് ചെയ്യുന്നതിനായി മെസേജ് സൌജന്യമായി അയക്കാൻ അനുവദിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എസ്എംഎസ് പായ്ക്കോ എസ്എംഎസ് അലോക്കേഷൻ അടങ്ങുന്ന പ്ലാനോ ഉപയോഗിച്ച് അക്കൗണ്ടുകൾ റീചാർജ് ചെയ്യാതെ തന്നെ പുതിയ നെറ്റ്‌വർക്കിലേക്ക് മാറാൻ വരിക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർദേശം ട്രായ് മുന്നോട്ട് വച്ചത്.

ജിയോക്ക് എതിരെ ഉപയോക്താക്കളുടെ പരാതികൾ കുറവ്

ജിയോക്ക് എതിരെ ഉപയോക്താക്കളുടെ പരാതികൾ കുറവ്

രാജ്യത്തെ ടെലിക്കോം കമ്പനികൾക്കെതിരെ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പരാതികളുടെ വിവരങ്ങൾ ട്രായ് പുറത്ത് വിട്ടു. 2021ൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഭാരതി എയർടെല്ലിനെതിരെയാണ് ഇക്കാര്യത്തിൽ ജിയോയ്ക്ക് ആശ്വസിക്കാം. ജിയോയ്ക്കെതിരെ ലഭിച്ച പരാതികളുടെ എണ്ണം കുറവാണ്. എയർടെലിനെതിരെ സേവനവുമായി ബന്ധപ്പെട്ട 16,111 പരാതികൾ ലഭിച്ചപ്പോൾ റിലയൻസ് ജിയോയ്‌ക്കെതിരെ 7,341 പരാതികൾ മാത്രമാണ് ട്രായ്‌ക്ക് ലഭിച്ചത്. അതേ സമയം വോഡഫോൺ ഐഡിയയ്‌ക്കെതിരെ 14,487 പരാതികളും ലഭിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ജിയോക്ക് എതിരെ ലഭിച്ച പരാതികൾ കുറവാണ് എന്നത് മികച്ച സേവനം നൽകുന്നു എന്നതിന്റെ തെളിവ് തന്നെയാണ്.

Best Mobiles in India

English summary
Jio's prepaid plan priced at Rs 119 offers 1.5 GB of data per day. With this plan you will get unlimited calling benefits and 300 SMS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X