റിലയന്‍സ് ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്തു: താരിഫ് പ്ലാനുകള്‍ 149 രൂപ മുതല്‍!

Written By:

ഇതിനു മുന്‍പ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതു പോലെ മുകേഷ് അംബാനി ഔദ്യോഗികമായി റിലയല്‍സ് ജിയോ പ്രഖ്യാപിച്ചു.

ഏവരേയും ആകര്‍ഷിക്കുന്ന താരിഫ് പ്ലാനുകളാണ് ജിയോ നല്‍കിയിരിക്കുന്നത്. 45 മിനിറ്റ് നീണ്ടു നിന്ന മുകേഷ് അംബാനിയുടെ പ്രസംഗം കേട്ട് സേവന ദാദാക്കളുടെ ഓഹരികള്‍ മൂക്കുകുത്തി.

മൊബൈല്‍ ഫോട്ടോ ഗ്രാഫി, അറിയേണ്ട കാര്യങ്ങള്‍!

റിലയന്‍സ് ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്തു:  പ്ലാനുകള്‍ 149 രൂപ മുതല്‍

നിരക്കുകളില്‍ ജിയോ രംഗപ്രവേശം ചെയ്തത് മറ്റു ടെലികോം സേവനദാദാക്കള്‍ക്ക് തിരിച്ചടിയായി.

ജിയോ അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടാണ് 'ജിയോഫൈ'. റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറില്‍ നിന്നും 2,899രൂപ നല്‍കി ജിയോഫൈ 2 വാങ്ങാവുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച 10 എഞ്ചിനീയറിങ്ങ് കോളേജുകള്‍!

ജിയോ സിം ഓഫറുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5പൈസ/ എംപി

ഈ സേവനത്തെ സംബന്ധിച്ചുളള പ്രധാന പ്രഖ്യാപനം ഇതാണ്. ഇത് ഏറ്റവും വില കുറഞ്ഞ ഡാറ്റയാണ് അതായത് 5 പൈസ ഒരു എംപിയ്ക്ക്. (1ജിബി ഡാറ്റയ്ക്ക് 50രൂപ)

വോയിസ് അല്ലെങ്കില്‍ ഡാറ്റയ്ക്ക് പേ ചെയ്യുക

കമ്പനി ഓഫറില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ അല്ലെങ്കില്‍ ഡാറ്റ എന്നിവയില്‍ ഒന്നില്‍ പേ ചെയ്യാം. കമ്പനി വോയിസ് കോളുകളില്‍ സൗജന്യ വാഗ്ദാനം നല്‍കിയിടിടുണ്ട്.

റോമിംഗ് നിരക്കുള്‍ സൗജന്യം

ഇന്ത്യയില്‍ എവിടെ വിളിച്ചാലും റോമിംഗ് സൗജന്യമായിരിക്കും.

താരിഫ് പ്ലാനുകള്‍

ടെലികോം നെറ്റ്‌വര്‍ക്കില്‍ ഏറ്റവും മികച്ച രീതിയിലാണ് ജിയോയുടെ താരിഫ് പ്ലാനുകള്‍. 149 രൂപ മുതല്‍ 4,999രൂപ വരെയാണ് പ്ലാനുകള്‍.

140 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ വോയിസ് കോള്‍ ഫ്രീ, 0.3ജിബി 4ജി ഡാറ്റ, 100 എസ്എംഎസ്, 28 ദിവസം വാലിഡിറ്റി.

499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 4ജിബി ഡാറ്റ , അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ, വോയിസ് കോള്‍, 28 ദിവസം വാലിഡിറ്റി.

 

ലോകം വ്യാപിച്ചു ജിയോ നെറ്റ്‌വര്‍ക്ക്

റിലയന്‍സ് ജിയോ 4ജി നെറ്റ്‌വര്‍ക്ക് 18,000ല്‍ അധികം നഗരങ്ങശിലും രാജ്യത്തെ 2 ലക്ഷം ഗ്രാമങ്ങളിലും വരുന്നുണ്ട്. അതു കൂടാതെ 2017ല്‍ 90% വരെ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് അംബാനി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രത്യേകം ഓഫര്‍

25 ശതമാനം അധികം ഡാറ്റ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

തത്സമയം e-KYC ആക്ടിവേഷന്‍

e-KYC ആക്ടിവേഷന്‍, അതായത് ആധാര്‍കാര്‍ഡ് രേഖകള്‍ കൊണ്ട് അടുത്തുളള റിലയന്‍സ് സ്‌റ്റോറില്‍ പോയാല്‍ 15 മിനിറ്റിനുളളില്‍ തന്നെ ജിയോ സിം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

5ജി/6ജി

ജിയോ സിം പിന്തുണയ്ക്കുന്നത് 4ജിയില്‍ മാത്രമല്ല 5ജിയിലും 6ജിയിലും കൂടിയാണ്.

ഈ സേവനം തുടങ്ങി

ഈ സേവനം മുംബൈയിലും ഡല്‍ഹിയിലും സെപ്തംബര്‍ 5 മുതല്‍ ആരംഭിക്കും. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ ജിയോ സിം വ്യാപിപിക്കാനാണ് ജിയോയുടെ പ്രേത്‌നം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The announcement came as expected, however, we also covered the leaked tariff packs of the service, but that leak was not par with the packs revealed by Ambani today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot