ജിയോ വരിക്കാർ നെറ്റ്ഫ്ലിക്സിനായി പ്രത്യേകം പണം മുടക്കേണ്ട, ഈ പ്ലാനുകൾ തിരഞ്ഞെടുത്താൽ മതി

|

ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആക്സസ് വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി ആളുകൾ ഉണ്ടായിരിക്കും. 149 രൂപ മുതൽ ആരംഭിക്കുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് നെറ്റ്ഫ്ലിക്സിന് ഇന്ത്യയിലുള്ളത്. എന്നാൽ ജിയോ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് സൌജന്യമായി നേടാം. ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ചിലത് സൌജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്നുണ്ട്.

 

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 399 രൂപ മുതൽ ആരംഭിക്കുന്നു. വളരെ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾക്കൊപ്പം പോലും ജിയോ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. നെറ്റ്ഫ്ലിക്സ് ആക്സസ് സൌജന്യമായി നൽകുന്ന ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളും അവ നൽകുന്ന മറ്റ് ആനുകൂല്യങ്ങളും നോക്കാം.

ജിയോയുടെ 339 രൂപ പ്ലാൻ

ജിയോയുടെ 339 രൂപ പ്ലാൻ

റിലയൻസ് ജിയോ നൽകുന്ന 339 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും. ഇത് കൂടാതെ ഇത് കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകളും പ്ലാൻ നൽകുന്നു. 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വീതം നൽകേണ്ടി വരും. ഈ പ്ലാനിലൂടെ 200 ജിബി വരെ ഡാറ്റ റോൾഓവർ ആനുകൂല്യം ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്.

149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ

ജിയോയുടെ 499 രൂപ പ്ലാൻ
 

ജിയോയുടെ 499 രൂപ പ്ലാൻ

നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന ജിയോയുടെ രണ്ടാമത്തെ പോസ്റ്റ്പെയ്ഡ് പ്ലാനിന് 499 രൂപയാണ് വില വരുന്നത്. ഈ പ്ലാൻ 100 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ 200 ജിബി വരെ ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 499 രൂപ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ജിയോ നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ എന്നിവയും 499 രൂപയ്ക്ക് ലഭിക്കും.

ജിയോയുടെ 799 രൂപ പ്ലാൻ

ജിയോയുടെ 799 രൂപ പ്ലാൻ

799 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നിവയിലേക്ക് ആക്സസ് ലഭിക്കും. ഈ പ്ലാൻ 150 ജിബി ഡാറ്റയാണ് മൊത്തത്തിൽ നൽകുന്നത്. ഈ പ്ലാനിലൂടെ 200 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യവും ലഭിക്കും. അധിക 2 സിം കാർഡുകളും 799 രൂപ പ്ലാൻ നൽകുന്നുണ്ട്. ഇതിലൂടെ കുടുംബാഗങ്ങൾക്കും ഒറ്റ പ്ലാനിലൂടെ ആനുകൂല്യങ്ങൾ നേടാം. അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവയും പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ 999 രൂപ പ്ലാൻ

ജിയോയുടെ 999 രൂപ പ്ലാൻ

ജിയോയുടെ 999 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ സൗജന്യ നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ നൽകുന്നു. 200 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 500 ജിബി വരെയുള്ള ഡാറ്റ റോൾഓവർ സൌകര്യവം ലഭ്യമാണ്. 3 എക്സ്ട്രാ സിം കാർഡുകളാണ് ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും.

ജിയോ സിം ഉണ്ടെങ്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാംജിയോ സിം ഉണ്ടെങ്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

ജിയോയുടെ 1499 രൂപ പ്ലാൻ

ജിയോയുടെ 1499 രൂപ പ്ലാൻ

1499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് സൗജന്യ നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ ലഭിക്കും. 300 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഓരോ ജിബിക്കും 10 രൂപ വീതം നൽകേണ്ടി വരും. 500 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യം നൽകുന്ന പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

Best Mobiles in India

English summary
Jio's postpaid plans start at Rs 399 offer free Netflix subscription. These plans also offer other attractive benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X