ജിയോ ഉപയോക്താക്കൾ ശ്രദ്ധിക്കുക, ഇനി പഴയ പ്ലാനുകൾ ലഭ്യമാകില്ല

|

റിലയൻസ് ജിയോ 2016ൽ ആരംഭിച്ചത് മുതലാണ് ഇന്ത്യൻ ടെലിക്കോം വിപണിയുടെ തലവര മാറിയത്. വൻ ഓഫറുകളും സൌജന്യ കോളുകളും നൽകി ടെലിക്കോം ഉപയോക്താക്കളെ ആകർഷിച്ച ജിയോ മറ്റ് കമ്പനികളെയും ഇത്തരം ഓഫറുകൾ നൽകുന്നതിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചു. ഇതോടെ ടെലിക്കോം കമ്പനികൾക്കെല്ലാം വൻ നഷ്ടം നേരിട്ടു തുടങ്ങി. മൂന്ന് വർഷത്തിന് ശേഷം ജിയോ വരിക്കാരുടെ എണ്ണത്തിൽ മറ്റ് കമ്പനികളെ പിന്തള്ളി. വോഡഫോൺ ഐഡിയ ലയനത്തിലേക്കും നിരവധി ചെറു കമ്പനികൾ അടച്ചുപൂട്ടുന്നതിലേക്കും ഇത് വഴി തുറന്നു.

എല്ലാ നെറ്റ്വർക്കിലേക്കും

തുടക്കം തൊട്ട് എല്ലാ നെറ്റ്വർക്കിലേക്കും ജിയോ സൌജന്യ വോയിസ് കോളുകൾ വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാലം വരെ അത് തുടരുകയും ചെയ്തു. കുറച്ച് മാസങ്ങൾക്ക് മുമ്പ് മറ്റ് നെറ്റ്‌വർക്കുകളുടെ നമ്പറുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകൾക്ക് ജിയോ മിനിറ്റിൽ 6 പൈസ എന്ന നിരക്ക് ഈടാക്കാൻ തുടങ്ങി. ഐ‌യു‌സി ഫീസായി കോൾ ലഭിക്കുന്ന നെറ്റ്വർക്ക് ഓപ്പറേറ്റർക്ക് നൽകേണ്ട തുകയായിരുന്നു ഇത്. ഐയുസി നിരക്കുകളും മറ്റും വരുത്തി വച്ച നഷ്ടം നികത്താൻ ജിയോയ്ക്ക് പ്രീപെയ്ഡ് പ്ലാനുകളുടെ വില ഏകദേശം 40% വർദ്ധിപ്പിക്കേണ്ടി വന്നിരുന്നു.

പുതിയ നിരക്ക്

പുതിയ നിരക്ക് വർദ്ധന പ്ലാനുകൾ അവതരിപ്പിച്ച് കഴിഞ്ഞ് ഡിസംബർ 6 വരെ പഴയ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കാൻ കമ്പനി ഉപയോക്താക്കളെ അനുവദിച്ചിരുന്നു. വിലവർധനവിന് ശേഷവും നിലവിലുള്ള ഉപയോക്താക്കൾക്ക് താരിഫ് പ്രോട്ടക്ഷൻ സർവ്വീസിന്റെ സഹായത്തോടെ വിലവർദ്ധനവ് കൂടാതെ പഴയ പ്ലാനുകൾ റീചാർജ് ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ ലഭ്യമായിരുന്നു. ഇപ്പോഴിതാ പൂർണമായും ജിയോ പഴയ പ്ലാനുകൾ നൽകുന്നത് നിർത്തുകയാണ്.

കുടുതൽ വായിക്കുക: ജിയോഫോൺ ലൈറ്റ് പുറത്തിറക്കാനൊരുങ്ങി കമ്പനി, വില 400 രൂപ?കുടുതൽ വായിക്കുക: ജിയോഫോൺ ലൈറ്റ് പുറത്തിറക്കാനൊരുങ്ങി കമ്പനി, വില 400 രൂപ?

ജിയോ താരിഫ് പ്രോട്ടക്ഷൻ സർവ്വീസ്
 

ജിയോ താരിഫ് പ്രോട്ടക്ഷൻ സർവ്വീസ്

ആക്ടീവ് ആയ പ്ലാനുകളിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യാത്ത നിലവിലുള്ള ജിയോ ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ള താരിഫ് പ്ലാനുകളുടെ എക്‌സ്‌ക്ലൂസീവ് ശേഖരമാണ് ജിയോ താരിഫ് പ്രോട്ടക്ഷൻ സർവ്വീസ്. 2019 ഡിസംബറിൽ പിൻവലിച്ച കൂടുതൽ വിലകുറഞ്ഞ പ്ലാനുകളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുന്നത്. തിരഞ്ഞെടുത്ത പഴയ ജിയോ വരിക്കാർക്ക് ഈ പഴയ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിഞ്ഞിരുന്നുവെന്ന് ടെലികോം ടോക്ക് അവകാശപ്പെടുന്നു.

ജിയോ

അടുത്തിടെ ജിയോ ഈ പഴയ പ്ലാനുകൾ മൈ ജിയോ അപ്ലിക്കേഷനിൽ നിന്ന് പിൻവലിക്കുകയും അതുവഴി ആർക്കും ലഭ്യമാകാതിരിക്കാനും വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. ഇനി മുതൽ കമ്പനിയുടെ എല്ലാ വരിക്കാർക്കും പുതിയതും ചെലവേറിയതുമായ താരിഫ് പ്ലാനുകൾ മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ.

2019 ഡിസംബർ

2019 ഡിസംബർ വരെ നിലവിലുണ്ടായിരുന്ന കൂടുതൽ താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ജിയോ വരിക്കാർക്ക് ഒരു ഓപ്ഷനും ഇല്ലാത്തതിനാൽ വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന അനേകം ആളുകൾ വോഡഫോൺ, എയർടെൽ പോലുള്ള മറ്റ് നെറ്റ്‌വർക്കുകളിലേക്ക് മാറാൻ സാധ്യതകൾ ഏറെയാണ്. മറ്റ് ടെലികോം കമ്പനികൾ എല്ലാ നെറ്റ്‌വർക്കുകളിലേക്കും ഔട്ട്‌ഗോയിംഗ് കോളുകൾക്ക് ഐയുസി ചാർജുകളൊന്നും ഈടാക്കുന്നില്ല.

കൂടുതൽ വായിക്കുക: 199 രൂപയ്ക്ക് 1ടിബി ഡാറ്റയുമായി ജിയോഫൈബർകൂടുതൽ വായിക്കുക: 199 രൂപയ്ക്ക് 1ടിബി ഡാറ്റയുമായി ജിയോഫൈബർ

Best Mobiles in India

Read more about:
English summary
Reliance Jio has been disrupting the telecom industry in India since 2016. The telco's strategy forced its rivals to take similar steps, which led to massive losses. Three years on, Jio has reached a whopping subscriber base and has forced many incumbent players to quit the space leading to the Vodafone Idea merger.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X