അവസരം മുതലാക്കി ജിയോയ്ക്ക് പണികൊടുക്കാൻ എയർടെലും വോഡാഫോൺ ഐഡിയയും

|

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇൻറർ‌കണക്ട് യൂസേജ് ചാർജുമായി (ഐ‌യു‌സി) ബന്ധപ്പെട്ട ചർച്ചകൾക്ക് ചൂടേറുകയാണ്. ഐ‌യു‌സി ചാർജുകൾ മൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകൾക്ക് നിരക്ക് ഈടാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. ജിയോയുടെ ഈ തീരുമാനം എല്ലാ ജിയോ ഉപയോക്താക്കളെയും മറ്റ് ടെലികോം കമ്പനികളെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരം മുതലാക്കാനം ഉപഭോക്താക്കളിലെ സംശയങ്ങൾ ഒഴിവാക്കുന്നതിനുമായി തങ്ങളുടെ നെറ്റ്വർക്കിൽ സൌജന്യ കോളുകൾ തുടരുമെന്ന് എയർടെലും വോഡഫോൺ ഐഡിയയും വ്യക്തമാക്കി.

ഇന്റർ‌കണക്ട് യൂസേജ്

ഇന്റർ‌കണക്ട് യൂസേജ് ചാർജ് മൂലം ഉണ്ടാവുന്ന നഷ്ടം നികത്തുന്നതിനായി റിലയൻസ് ജിയോ സ്വീകരിച്ച നടപടിയെ പിന്തുടരുകയില്ലെന്നും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് കോളുകൾ വിളിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് അധിക നിരക്ക് ഈടാക്കില്ലെന്നും ആദ്യമായി പ്രഖ്യാപിച്ചത് വോഡഫോൺ ഐഡിയയാണ്. വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് നിലവിലുള്ള പ്ലാനുകൾ അനുസരിച്ച് കോളുകളും മറ്റ് ആനുകൂല്യങ്ങളും ആസ്വദിക്കാം. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ വാഗ്ദാനം ചെയ്യുന്ന ഓൾ‌റൌണ്ടർ പായ്ക്കുകൾ ഉപയോക്താക്കൾ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് നിരക്ക് ഈടാക്കില്ല.

എയർടെൽ

എയർടെൽ അതിന്റെ വരിക്കാർക്ക് ജിയോ നൽകിയ രീതിയിൽ സമാനമായ ഐയുസി ചാർജുകൾ ഭാവിയിൽ നൽകുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും 2 ജി സേവനമുള്ള ഓപ്പറേറ്റർമാരുടെ ചിലവുകൾക്ക് സഹായകമാവുന്ന സംവിധാനം എന്ന നിലയിൽ വ്യവസായത്തിന് ഐ‌യു‌സി ചാർജുകൾ ആവശ്യമാണെന്ന് എയർടെൽ വ്യക്തമാക്കി. 400 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ 2 ജി സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ടെലികോം വ്യവസായത്തിൽ നഷ്ടമുണ്ടാകുമ്പോൾ കമ്പനികൾക്ക് ഐയുസി ചെലവ് സഹായകമാവുമെന്നും കമ്പനി വ്യക്തമാക്കുന്നു.

സാമ്പത്തിക ബാധ്യത
 

ഇൻറർകണക്ട് യൂസേജ് ചാർജ് (ഐയുസി) നിലവിൽ മിനിറ്റിന് 6 പൈസയെന്ന നിരക്കിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും ജിയോ പറയുന്നു. ഔട്ട്‌ഗോയിംഗ് കോളുകൾക്ക് വരിക്കാരിൽ നിന്നും നിരക്ക് ഈടാക്കുന്ന മറ്റ് ഓപ്പറേറ്റർമാരിൽ നിന്ന് വ്യത്യസ്തമായി ജിയോ അതിൻറെ വരിക്കാർക്ക് സൌജന്യ വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിനായി ഐയുസി ചാർജ്ജുകൾ കമ്പനി തന്നെ അടയ്ക്കുകയും ചെയ്യേണ്ടി വരുന്നു.

ജിയോ

നിലവിലെ കണക്കനുസരിച്ച്, ഒക്ടോബർ 9നോ അതിനുശേഷമോ റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് മാത്രമേ ജിയോ ഐ.യു.സി ചാർജുകൾ ഈടാക്കാൻ തുടങ്ങിയിട്ടുള്ളു. വരിക്കാർ ഇതിന് മുൻപ് ഏതെങ്കിലും പ്ലാൻ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരിൽ നിന്ന് ഐയുസി ചാർജുകൾക്കായുള്ള ഔട്ട്‌ഗോയിംഗിനുള്ള പണം കമ്പനി ഈടാക്കില്ല. പായ്ക്ക് അവസാനിക്കുന്നതുവരെ മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾ സൌജന്യമായിരിക്കും.

ഐയുസി ചാർജ്

VoLTE സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി ഐയുസി ചാർജ് ട്രായി എടുത്ത്മാറ്റണമെന്ന് ജിയോ ആവശ്യപ്പെട്ടു. ജിയോ പുതിതായി അവതരിപ്പിച്ച നാല് ഐയുസി പ്ലാനുകൾ പത്ത് രൂപ മുതൽ 100 രൂപ വരെയുള്ള തുകയ്ക്കാണ് ലഭ്യമാവുക. ഈ നാല് പായ്ക്കുകളും സൌജന്യ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനുകൾ ഉപയോക്താവിന് ഐയുസി ചാർജിൽ നിന്നും ആശ്വാസം നൽകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ട്രായ്

എന്തായാലും ഐയുസി നിരക്കുകളെ സംബന്ധിച്ച കാര്യങ്ങളിൽ ട്രായ് ഒരു ഭേദഗതി വരുത്തുന്നതുവരെ മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകൾക്ക് ജിയോ മിനിറ്റിൽ 6 പൈസ ഈടാക്കുന്നത് തുടരും. നിലവിലെ ട്രായ് ചട്ടങ്ങൾ പ്രകാരം ഇപ്പോഴുള്ള ഐയുസി ചാർജ് 2019 ഡിസംബർ 31 ന് അവസാനിക്കും. അതിന് ശേഷം ട്രായ് ഐയുസി ചാർജ് ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
The matter related to the Interconnect Usage Charge (IUC) has escalated quickly over the last few weeks and it reached its ultimate moment when Jio announced that it's going to charge for outgoing calls to other networks in a bid to cover the IUC charges it has to pay to other operators. This certainly came as a shock to all Jio users and the rest of the telecom industry. And in a bid to avoid panic among customers, rival operators Airtel and Vodafone have clarified their intentions to their customers about the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X