28 ദിവസം വാലിഡിറ്റിയും കിടിലൻ ആനുകൂല്യങ്ങളും നൽകുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയെല്ലാം ആകർഷകമായ പ്രപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ മൂന്ന് ടെലിക്കോം കമ്പനികളും വരിക്കാർക്ക് 28 ദിവസം വാലിഡിറ്റിയുള്ള നിരവധി പ്ലാനുകൾ നൽകുന്നുണ്ട്. ഇതിൽ തന്നെ വില കൂടിയ പ്ലാനുകളും ഉൾപ്പെടുന്നു. വില കൂടിയതും 28 ദിവസം മാത്രം വാലിഡിറ്റി നൽകുന്നതുമായ പ്ലാനുകളുടെ ഗുണം അവ നൽകുന്ന ആനുകൂല്യങ്ങൾ വളരെ കൂടുതലാണ് എന്നതാണ്. ഓരോ ടെലിക്കോം കമ്പനിയും വ്യത്യസ്തങ്ങളായ അധിക ആനുകൂല്യങ്ങൾ ഈ പ്ലാനികളിലൂടെ നൽകുന്നു.

ഈ 28 ദിവസത്തെ വില കൂടിയ പ്ലാനുകളിൽ തന്നെ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് പുറമേ ഓരോ ടെലിക്കോം കമ്പനിയും വ്യത്യസ്തങ്ങളായ ഒടിടി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ജിയോ, വിഐ, എയർടെൽ എന്നിവയുടെ വില കൂടിയതും 28 ദിവസം വാലിഡിറ്റിയുള്ളതുമായ പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. കൂടുതൽ പണം മുടക്കാൻ തയ്യാറാണെങ്കിൽ 28 ദിവസത്തേക്കുള്ള ഈ പ്ലാനുകൾ തിരഞ്ഞെടുക്ക് കൂടുതൽ ഡാറ്റയും ആകർഷകമായ ഒടിടി ആനുകൂല്യങ്ങളും സ്വന്തമാക്കാം.

എർടെൽ പ്ലാനുകൾ
എയർടെൽ ഉപയോക്താക്കൾക്ക് 349 രൂപയുടെ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നു, ദിവസവും 2.5 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസുകൾ എന്നിവയും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം വീഡിയോ ഉൾപ്പെടെ ഒന്നിലധികം ഒടിടി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ നൽകുന്ന ആമസോൺ പ്രൈം വീഡിയോ ആക്സസറിന്റെ കാലാവധി കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയിട്ടില്ല. എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, ഷാ അക്കാദമി സൌജന്യ ക്ലാസുകൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും 100 രൂപയുടെ ഫാസ്റ്റ് ടാഗ് ക്യാഷ്ബാക്കും നൽകുന്നു.

വോഡഫോൺ ഐഡിയ പ്ലാൻ
വോഡഫോൺ ഐഡിയ (വിഐ) 28 ദിവസത്തെ വില കൂടിയ പ്രീപെയ്ഡ് പ്ലാനിന് 405 രൂപയാണ് നൽകേണ്ട വരുന്നത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 90ജിബി ഡാറ്റയാണ് ലഭിക്കുന്നത്. കൂടാതെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. മുകളിൽ സൂചിപ്പിച്ചതുപോലെ ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 1 വർഷത്തേക്കുള്ള സീ5 പ്രീമിയമാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് 'ബിങ്ക് ഓൾ നൈറ്റ്', 'വീക്കെൻഡ് ഡാറ്റ റോളോവർ' ഓഫറുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 401 രൂപയുടെ പ്ലാൻ നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 6 ജിബി ബോണസ് ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 90 ജിബി ഡാറ്റ ലഭിക്കും. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഒരു വർഷത്തേക്ക് 399 രൂപ വിലയുള്ള ഡിസ്‌നി+ ഹോട്ട്സ്റ്റാർ വിഐപി സൗജന്യ ഒടിടി ആനുകൂല്യവും പ്ലാനിലൂടെ ലഭിക്കും. ജിയോസിനിമ, ജിയോ ടിവി, ജിയോ ന്യൂസ്, ജിയോസെക്യൂരിറ്റി, ജിയോക്ലൗഡ് എന്നീ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications








