ദിവസവും 1ജിബി ഡാറ്റ നൽകുന്ന വിഐ, എയർടെൽ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
അൺലിമിറ്റഡ് ഡാറ്റ നൽകുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വോഡഫോൺ ഐഡിയ (വി), ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നീ മുൻനിര സ്വകാര്യ ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകളിലൂടെ കുറഞ്ഞത് 1 ജിബി ഡാറ്റയാണ് ദിവസവും നൽകുന്നത്. ദിനസവും 4 ജിബി ഡാറ്റ വരെ നൽകുന്ന പ്ലാനുകളും ലഭ്യമാണ്. ചില ഉപയോക്താക്കൾക്ക് മൊബൈൽ ഡാറ്റ കൂടുതൽ ആവശ്യമായി വരില്ല. അതുകൊണ്ട് തന്നെ ദിവസവും 1 ജിബി ഡാറ്റ ലഭിക്കുന്ന മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ജിയോ, വിഐ, എയർടെൽ എന്നിവയുടെ ദിവസവും 1ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞത് ജിയോയുടെ പ്ലാനിന് തന്നെയാണ്. ജിയോ ഈ വിഭാഗത്തിൽ ഒരു പ്ലാൻ മാത്രമേ നൽകുന്നുള്ളു. വിഐയും എയർടെല്ലും ഈ വിഭാഗത്തിൽ രണ്ട് വീതം പ്ലാനുകൾ നൽകുന്നുണ്ട്. കുറഞ്ഞ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1 ജിബി ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
ദിവസവും 1 ജിബി ഡാറ്റ നൽകുന്ന ഒരൊറ്റ പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് റിലയൻസ് ജിയോ നൽകുന്നത്. 24 ദിവസത്തെ മാത്രം വാലിഡിറ്റിയുള്ള ഈ പ്ലാനിന് 149 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസും ലഭിക്കും. എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി ആക്‌സസും ഈ പ്ലാൻ നൽകുന്നു. എഫ്‌യുപി ഡാറ്റ തീർന്നുകഴിഞ്ഞാൽ ഈ പ്ലാനിന്റെ വേഗത 64 കെബിപിഎസായി കുറയും.

ഭാരതി എയർടെൽ പ്രീപെയ്ഡ് പദ്ധതികൾ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം ഓപ്പോറേറ്ററായ എയർടെൽ ദിവസവും 1 ജിബി ഡാറ്റ നൽകുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. ഈ പ്ലാനുകൾക്ക് 199 രൂപയും 219 രൂപയുമാണ് വില. 219 രൂപയുടെ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്ന്. 199 രൂപയുടെ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയും എയർടെൽ നൽകുന്നു. രണ്ട് പ്ലാനുകളും ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവയും നൽകുന്നു. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 64 കെബിപിഎസ് ആയി കുറയും.

വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ
ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി പ്രതിദിന ഡാറ്റ നൽകുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് വോഡഫോൺ ഐഡിയയ്ക്ക് ഉള്ളത്. ഈ രണ്ട് പ്ലാനുകളും 148 രൂപ, 219 രൂപ എന്നിങ്ങനെയാണ് വില. 148 രൂപയുടെ പ്ലാൻ 18 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. 219 രൂപ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. വിഐയുടെ 219 രൂപയുടെ പ്ലാൻ എയർടെൽ നൽകുന്ന പ്ലാനിന് ഏറെ സമാനതകൾ ഉള്ള പ്ലാനാണ്.

ഡാറ്റ ആനുകൂല്യങ്ങൾക്ക് പുറമേ ഉപയോക്താക്കൾക്ക് ഈ രണ്ട് പ്ലാനുകളുമായും അൺലിമിറ്റഡ് വോയിസ് കോളിങും 100 എസ്എംഎസുകളും ലഭിക്കും. 219 രൂപ പ്ലാനിലൂടെ കമ്പനി 2 ജിബി ബോണസ് ഡാറ്റയും നൽകുന്നു. വിഐ ആപ്പ് / വെബ് എന്നിവയിൽ നിന്നും റീചാർജ് ചെയ്യുന്നവർക്കാണ് ഈ പ്ലാൻ 2ജിബി ഡാറ്റ അധികമായി നൽകുന്നത്. 219 രൂപ പ്ലാനിനൊപ്പം വിഐ മൂവീസ്, ടിവി ആപ്പുകളിലേക്ക് സൌജന്യ ആക്സസും ലഭിക്കും.


Click it and Unblock the Notifications








