കുറഞ്ഞ നിരക്കിൽ ദിവസവും 2ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്ലാനുകൾ
എയർടെൽ, ജിയോ, വിഐ എന്നിവ വിവിധ വില വിഭാഗങ്ങളിലായി മികച്ച പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ടെലിക്കോം വിപണിയിലെ മത്സരം കടുത്തതോടെ പ്ലാനുകൾക്കൊപ്പം നൽകുന്ന ആനുകൂല്യങ്ങളും വർധിച്ചിട്ടുണ്ട്. ഈ മൂന്ന് ടെലിക്കോം കമ്പനികളുടെയും ചില പ്ലാനുകൾ സ്ട്രീമിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ചിലത് കൂടുതൽ ഡാറ്റ, കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. സ്ട്രീമിങ്, ഗെയിമിങ്, വർക്ക് ഫ്രം ഹോം എന്നിവയ്ക്കായി ദിവസവും 2 ജിബി ഡാറ്റ ആവശ്യമുള്ളവർക്കായി മികച്ച പ്ലാനുകൾ ഈ കമ്പനികൾ നൽകുന്നുണ്ട്.

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ 28 ദിവസം, 56 ദിവസം, 84 ദിവസം എന്നീ കാലയളവുകളിലേക്ക് ലഭ്യമാണ്. വാലിഡിറ്റിക്ക് അനുസരിച്ചുള്ള നിരക്കുകളിലാണ് ഇവ ലഭ്യമാകുക. കുറഞ്ഞ നിരക്കിൽ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ ലഭിക്കും. എല്ലാ ടെലിക്കോം കമ്പനികളും തങ്ങളുടെ പ്ലാനുകൾക്കൊപ്പം ആകർഷകമായ ചില അധിക ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന വിഐ, ജിയോ, എയർടെൽ എന്നിവയുടെ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 298 രൂപ വിലയുള്ള പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ദിവസവും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളിൽ എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷനും സൌജന്യ ഓൺലൈൻ കോഴ്സുകളിലേക്ക് ആക്സസും വിങ്ക് മ്യൂസിക്ക് ആക്സസും ഫസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്കും ഉൾപ്പെടുന്നു. ഈ പ്ലാൻ ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിലേക്ക് ആക്സസും നൽകുന്നുണ്ട്. എയർടെൽ താങ്ക് ആപ്പിൽ നിന്ന് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനിലൂടെ 50 രൂപ കിഴിവും 2 ജിബി അധിക ഡാറ്റയും ലഭിക്കും.

ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 249 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ ലഭിക്കും. ജിയോയിൽ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നു. ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ദിവസവും 100 സൌജന്യ എസ്എംഎസുകളും ഈ പ്ലാൻ നൽകും.

വിഐ 299 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 299 രൂപ പ്രീപെയ്ഡ് പ്ലാൻ വാരാന്ത്യ റോൾഓവർ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. ഡബിൾ ഡാറ്റ ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ ദിവസവും 2 ജിബി ഡാറ്റ നൽകുന്നതിനൊപ്പം അധികം ആനുകൂല്യമായി 2 ജിബി ഡാറ്റ കൂടി നൽകുന്നു. ഇതിലൂടെ മൊത്തം 4 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലെ ഡാറ്റ ഒരുമിച്ച് ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സഹായിക്കുന്ന വീക്കെൻഡ് ഡാറ്റ റോൾഓവർ സൌകര്യവും ഈ പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് കോളിങ്, എംപിഎല്ലിൽ 125 രൂപ അഷ്വേർഡ് ബോണസ് ക്യാഷ്, വിഐ മൂവീസ് ആക്സസ്, സോമാറ്റോയിൽ നിന്നുള്ള ഭക്ഷണ ഓർഡറുകൾക്ക് 75 രൂപ പ്രതിദിന കിഴിവ് എന്നിവയും ലഭിക്കും.


Click it and Unblock the Notifications








