കൂടുതൽ ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ കിടിലൻ പ്ലാനുകൾ

|

മൊബൈൽ ഡാറ്റ കൂടുതലായി ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തന്നെ ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. വിഐ, എയർടെൽ, ജിയോ എന്നിവ നൽകുന്ന വില കുറഞ്ഞതും എന്നാൽ കൂടുതൽ ഡാറ്റ നൽകുന്നതുമായ പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ഈ പ്ലാനുകൾ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ പോലുള്ള അധിക ആനുകൂല്യങ്ങളും വലിയ അളവിലുള്ള ഡാറ്റയും നൽകുന്നുവെങ്കിലും ഇവയുടെ വാലിഡിറ്റി കുറവായിരിക്കും.

 

കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകൾ

റിചാർജിനായി അധികം പണം കൈയ്യിൽ ഇല്ലാതിരിക്കുകയും എന്നാൽ കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ ആവശ്യം വരികയും ചെയ്യുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന കുറച്ച് ഹ്രസ്വകാല പ്രീപെയ്ഡ് പ്ലാനുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ജിയോ, എയർടെൽ, വിഐ എന്നിവയുടെ 28 ദിവസത്തെ വാലിഡിറ്റിയും കിടിലൻ ഡാറ്റ ആനുകൂല്യങ്ങളും ഉള്ള പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം.

ജിയോയുടെ പ്ലാനുകൾ

ജിയോയുടെ പ്ലാനുകൾ

ജിയോ മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ജിയോയുടെ ട്രന്റിങ് പ്ലാനുകളിലൊന്നാണ് 499 രൂപ വിലയുള്ള മികച്ച പ്ലാൻ. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും നൽകുന്നു. ഇതുകൂടാതെ, ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള വാർഷിക സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഇതിനൊപ്പം ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനിലേക്കും ആക്‌സസ് ചെയ്യാം.

ജിയോ vs എയർടെൽ; 30 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾജിയോ vs എയർടെൽ; 30 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ 601 രൂപ പ്ലാൻ
 

ജിയോയുടെ അടുത്ത പ്ലാൻ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 601 രൂപ വിലയുള്ള ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ദിവസവും ലഭിക്കുന്ന 3 ജിബി ഡാറ്റയ്ക്ക് പുറമേ ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി അധിക ഡാറ്റയും ലഭിക്കും. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള വാർഷിക സബ്‌സ്‌ക്രിപ്‌ഷനും ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭ്യമാണ്.

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

ഭാരതി എയർടെല്ലും റിലയൻസ് ജിയോയ്ക്ക് സമാനമായ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. എന്നാൽ ആനുകൂല്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. 499 രൂപ വിലയുള്ള എയർടെൽ പ്ലാൻ 28 ദിവസത്തേക്ക് ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും നൽകുന്നു. വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസ്, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനിലേക്കുള്ള സൗജന്യ ട്രയൽ പോലുള്ള അധിക ആനുകൂല്യങ്ങൾ പ്ലാനിലൂടെ ലഭിക്കും. ഭാരതി എയർടെല്ലിന്റെ ഈ പ്ലാനും ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു.

എയർടെൽ 599 രൂപ പ്ലാൻ

ജിയോ നൽകുന്ന പ്രതിദിനം 3 ജിബി ഡാറ്റ പ്ലാനിനെക്കാൾ കുറഞ്ഞ വിലയ്ക്കാണ് എയർടെൽ ഇത്തരമൊരു പ്ലാൻ നൽകുന്നത്. 599 രൂപ വിലയുള്ള എർടെൽ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. പ്ലാൻ ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷനും ആമസോൺ പ്രൈം വീഡിയോ, വിങ്ക് മ്യൂസിക് എന്നിവയുടെ മൊബൈൽ പതിപ്പുകളിലേക്കുള്ള സൗജന്യ ട്രയലും നൽകുന്നു.

ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന വിഐയുടെ ആറ് പ്രീപെയ്ഡ് പ്ലാനുകൾഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന വിഐയുടെ ആറ് പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

മുകളിൽ പറഞ്ഞ രണ്ട് ടെലികോം കമ്പനികൾക്ക് സമാനമായ അധിക ആനുകൂല്യങ്ങൾ നൽകുന്ന ദിവസവും 2 ജിബി ഡാറ്റയുള്ള പ്ലാനുകളൊന്നും വിഐയുടെ പക്കലില്ല. എന്നാൽ ദിവസവും 2 ജിബി ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാൻ വിഐയ്ക്ക് ഉണ്ട്. വിഐയുടെ 359 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവുമായിട്ടാണ് വരുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. പ്ലാനിലൂടെ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസുകളൊന്നും ലഭിക്കുകയില്ല. ജിയോ, എയർടെൽ പ്ലാനുകളെ വച്ച് നോക്കിയാൽ ഈ പ്ലാനിന് വിലയും കുറവാണ്.

3 ജിബി ഡാറ്റ പ്ലാനുകൾ

വിഐ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന മികച്ചൊരു പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിന് 601 രൂപയാണ് വില. ദിവസവും 3 ജിബി ഡാറ്റയ്ക്ക് പുറമേ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 16 ജിബി അധിക ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 601 രൂപ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള വാർഷിക സബ്‌സ്‌ക്രിപ്‌ഷനിലേക്ക് ആക്‌സസും വിഐ നൽകുന്നുണ്ട്.

അധിക ഓഫറുകൾ

വിഐയുടെ മുകളിൽ സൂചിപ്പിച്ച രണ്ട് പ്ലാനുകളും, "ബിഞ്ച് ഓൾ നൈറ്റ്" ഫീച്ചറുമായിട്ടാണ് വരുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള അവരുടെ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളി. ഉപയോഗിക്കാൻ സാധിക്കുന്ന "വീക്കെൻഡ് റോൾ ഓവർ" സൌകര്യവും ഈ പ്ലാനുകൾ നൽകുന്നുണ്ട്. ഇത് കൂടാതെ എല്ലാ മാസവും 2ജിബി ഡാറ്റ ബാക്കപ്പും അധിക ചെലവില്ലാതെ ലഭിക്കും.

തൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾതൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Take a look at the best plans with 28 days validity and huge data benefits offered by telecom companies like Jio, Airtel and Vi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X