നെറ്റ്ഫ്ലിക്സിലേക്ക് സൌജന്യ ആക്സസ് നൽകുന്ന ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികളായ ജിയോ, വിഐ എന്നിവ ഉപയോക്താക്കൾക്കായി മികച്ച പ്രീപെയ്ഡ് പ്ലാനുകളും പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും നൽകുന്നുണ്ട്. എല്ലാ തരം ഉപയോക്താക്കളെയും പരിഗണിച്ചാണ് ടെലിക്കോം കമ്പനികൾ പ്ലാനുകൾ തയ്യാറാക്കിയിരിക്കുന്നത്. ആകർഷകമായ ആനുകല്യങ്ങൾ ജിയോയും വിഐയും തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളോട് വരിക്കാർക്ക് പ്രിയം വർധിച്ച് വരുന്നതിനാൽ തന്നെ അത്തരം പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നൽകുന്ന മികച് പ്ലാനുകൾ നൽകാൻ ഈ ടെലി്കോം കമ്പനികൾ ശ്രദ്ധിക്കുന്നു.

ആഗോള തലത്തിൽ തന്നെ ഏറെ ജനപ്രിയമായ ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഇന്ത്യയിലും നെറ്റ്ഫ്ലിക്സിന് ധാരാളം ആരാധകർ ഉണ്ട്. നെറ്റ്ഫ്ലിക്സിലേക്ക് പ്രത്യേകം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിന് പകരം റീചാർജ് പ്ലാനുകൾക്കൊപ്പം തന്നെ സബ്ക്രിപ്ഷൻ സൌജന്യമായി നേടാനുള്ള അവസരമാണ് ജിയോ, വിഐ എന്നീ ടെലിക്കോം കമ്പനികൾ തങ്ങളുടെ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് നൽകുന്നത്. നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന ജിയോ, വിഐ എന്നിവയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നോക്കാം.

ജിയോ പ്ലാനുകൾ
ജിയോ അതിന്റെ മിക്കവാറും എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്കൊപ്പവും നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു. വിലകുറഞ്ഞതായാലും വില കൂടിയതായാലും ഈ ജനപ്രിയ ഒടിടി ആക്സസ് ജിയോ നൽകുന്നുണ്ട്. 399 രൂപ മാത്രം വിലയുള്ള ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പവും നെറ്റ്ഫ്ലിക്സ് ആക്സസ് ലഭിക്കും. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് മൊത്തം 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ 10 രൂപ /ജിബി എന്ന നിരക്ക് നൽകേണ്ടി വരും. ഈ പായ്ക്ക് 200 ജിബി ഡാറ്റ റോൾഓവറും അൺലിമിറ്റഡ് വോയിസ് കോളുകളും നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ നൽകുന്ന നെറ്റ്ഫ്ലിക്സ് ആക്സസ് ഉള്ള അടുത്ത പോസ്റ്റ്പെയ്ഡ് പ്ലാനിന് 599 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് മൊത്തം 100 ജിബി ഡാറ്റയാണ് ലഭിക്കുന്നത്, ഈ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വച്ച് ഈടാക്കും. ഈ പ്ലാനിലൂടെ 200 ജിബി റോൾഓവർ ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ പ്ലാൻ ഒരു അധിക സിം കാർഡും നൽകുന്നു. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കും.

ജിയോയുടെ ഏറ്റവും ശ്രദ്ധേയമായ പ്ലാനുകളിൽ ഒന്നാണ് 799 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ. 799 രൂപ പ്ലാനിനൊപ്പം രണ്ട് അധിക സിം കാർഡുകൾ വരെ ജിയോ നൽകുന്നുണ്ട്. ഈ പ്ലാൻ മൊത്തം 150 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 200 ജിബി ഡാറ്റ റോൾഓവറും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 150 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വീതം നൽകേണ്ടി വരും. അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും നൽകുന്ന ഈ പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷനും സൌജന്യമായി ലഭിക്കും.

ജിയോയുടെ ഏറ്റവും ജനപ്രിയമായ ഫാമിലി പോസ്റ്റ്‌പെയ്ഡ് പായ്ക്കിന് 999 രൂപയാണ് വില. 999 രൂപ പ്ലാനിനൊപ്പം മൂന്ന് അധിക സിം കാർഡുകൾ വരെ ജിയോ നൽകുന്നു. ഈ പ്ലാൻ മൊത്തം 200 ജിബി ഡാറ്റയാണ് നൽകുന്നത്. 500 ജിബി ഡാറ്റ റോൾഓവർ സൌകര്യവും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 200 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കളിൽ നിന്ന് ഓരോ ജിബിക്കും 10 രൂപ വീതം ഈടാക്കും. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. നെറ്റ്ഫ്ലിക്സ് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോ നൽകുന്ന ഏറ്റവും വില കൂടിയ വ്യക്തിഗത പോസ്റ്റ്‌പെയ്ഡ് പ്ലാനിന് 1,499 രൂപയാണ് വില. ഈ പ്ലാനിലൂടെ ജിയോ മൊത്തം 300 ജിബി ഡാറ്റയാണ് നൽകുന്നത്. 500 ജിബി റോൾഓവർ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. പ്ലാനിലൂടെ ലഭിക്കുന്ന 300 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഓരോ ജിബിക്കും 10 രൂപ വീതം നൽകേണ്ടി വരും. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാ പ്ലാനുകളും നെറ്റ്ഫ്ലിക്സ്, ഒരു വർഷത്തെ ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയുൾപ്പെടെ ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ്സ് നൽകുന്നു.

വിഐ പ്ലാനുകൾ
വിഐ ഇൻഡിവിജ്യലും ഫാമിലിയുമായ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വെവ്വേറെ നൽകുന്നു. കമ്പനി അതിന്റെ റെഡ്എക്സ് പ്ലാനുകൾക്കൊപ്പം മാത്രമാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾ നൽകുന്നത്. ഇതിൽ ആദ്യത്തെ പ്ലാൻ വ്യക്തിഗത ഉപയോക്താക്കൾക്ക് ലഭ്യമാണ്. പ്രതിമാസം 1,099 രൂപയാണ് ഈ പ്ലാനിന്റെ വില. വിഐ നൽകുന്ന രണ്ടാമത്തെ റെഡ്എക്സ് പ്ലാൻ 3 കുടുംബാംഗങ്ങൾക്ക് ലഭ്യമാണ്, അതായത് പ്ലാനിന്റെ ആനുകൂല്യങ്ങൾ 3 കുടുംബാംഗങ്ങൾക്ക് ആസ്വദിക്കാം. ഈ പ്ലാനിന്റെ വില പ്രതിമാസം 1,699 രൂപയാണ്. അഞ്ച് കുടുംബാംഗങ്ങളെ ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാനിലൂടെ കണക്റ്റ് ചെയ്യുന്ന 2,299 രൂപയുടെ റെഡ്എക്‌സ് പ്ലാനും പട്ടികയിൽ ഉണ്ട്.

റെഡ്‌എക്‌സിന് കീഴിലുള്ള മൂന്ന് പ്ലാനുകളും പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളോടെയാണ് വരുന്നത്. ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് എല്ലാ വർഷവും ടിവിയിലേക്കും മൊബൈലിലേക്കുമുള്ള നെറ്റ്ഫ്ലിക്സിലേക്ക് ആക്സസ് നൽകുന്നു. 2 ഫാമിലി പ്ലാനുകളിൽ നെറ്റ്ഫ്ലിക്സിലേക്കുള്ള ആക്സസ് പ്രൈമറി യൂസറിന് മാത്രമേ ലഭിക്കൂ എന്ന കാര്യം ശ്രദ്ധിക്കുക. 1,499 രൂപയുടെ ആമസോൺ പ്രൈം വീഡിയോയുടെ 1 വർഷത്തെ അംഗത്വത്തിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കും. ഒരു വർഷത്തെ മൊബൈൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ആക്‌സസും അധിക ചിലവില്ലാതെ ലഭിക്കുന്നു.


Click it and Unblock the Notifications








