വോഡഫോൺ, ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ 599 രൂപ പ്ലാനുകൾ

|

പൊതുമേഖലാ ടെലികോം ബ്രാൻഡായ ബി‌എസ്‌എൻ‌എൽ അടുത്തിടെ അവതരിപ്പിച്ച രണ്ട് പ്ലാനുകളിലൊന്നാണ് 599 രൂപയുടെ പ്ലാൻ. മുംബൈയും ഡൽഹിയും ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഈ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാകും. വോഡഫോണിനും ജിയോയ്ക്കും ഇതിനകം തന്നെ 599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളുണ്ട്. ഏത് നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരാണ് 599 രൂപയ്ക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നതെന്നാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ബി‌എസ്‌എൻ‌എൽ

ബി‌എസ്‌എൻ‌എൽ

ബിഎസ്എൻഎൽ അടുത്തിടെ 599 രൂപയുടെ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്ടിവി) പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. പ്രതിദിനം 5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 5 ജിബി ലിമിറ്റ് കഴിഞ്ഞാൽ വേഗത 80 കെബിപിഎസായി കുറയും. 90 ദിവസത്തെ വാലിറ്റിയുള്ള ഈ പ്ലാൻ എം‌ടി‌എൻ‌എൽ ഉൾപ്പെടെ എല്ലാ നെറ്റ്‌വർക്കിലേക്കും സൌജന്യ കോളുകളും ദിവസവും 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിന്റെ വെബ്‌സൈറ്റിലും റീട്ടെയിൽ ഷോപ്പുകളിലും ഈ റീചാർജ് ലഭ്യമാണ്.

കൂടുൽ വായിക്കുക: ദിവസവും 5 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാൻകൂടുൽ വായിക്കുക: ദിവസവും 5 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ

വോഡഫോൺ

വോഡഫോൺ 599 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ്. ഈ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.സീ 5, വോഡഫോൺ പ്ലേ എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. വോഡഫോൺ ആപ്ലിക്കേഷനിലൂടെയോ വെബ്‌സൈറ്റിലൂടെയോ നിങ്ങൾ റീചാർജ് ചെയ്യുകയാണെങ്കിൽ ഈ പ്രീപെയ്ഡ് പ്ലാനിനൊപ്പം 5 ജിബിയുടെ അധിക ഡാറ്റയും ലഭിക്കും

ജിയോ

ജിയോ

ഇതുവരെ എല്ലാ നെറ്റ്‌വർക്ക് ഓപ്പറേറ്റരെക്കാളും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന കമ്പനിയാണ്. ജിയോയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിങ്, മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് കോളുകൾ, 100 എസ്എംഎസ് എന്നിവ നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. പ്ലാൻ ജിയോ ആപ്ലിക്കേഷനുകൾക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: ദിവസവും 3 ജിബി ഡാറ്റ നേടാം, ഈ ജിയോ, എയർടെൽ, വോഡാഫോൺ പ്ലാനുകളിലൂടെകൂടുതൽ വായിക്കുക: ദിവസവും 3 ജിബി ഡാറ്റ നേടാം, ഈ ജിയോ, എയർടെൽ, വോഡാഫോൺ പ്ലാനുകളിലൂടെ

എയർടെൽ

എയർടെൽ

എയർടെലിനും സമാനമായ ഒരു പ്ലാൻ ഉണ്ട്. പക്ഷേ ഈ പ്ലാനിന്റെ വില 598 രൂപയാണ്. ദിവസവും 1.5 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്. ഈ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

ആനുകൂല്യം

മേൽപ്പറഞ്ഞ 599 രൂപ പ്ലാനുകളെല്ലാം പരിശോധിച്ചാൽ മറ്റ് ഓപ്പറേറ്റർമാർ നൽകുന്നതിനേക്കാൾ ഏറെ അധികം ആനുകൂല്യം നൽകുന്നത് ബിഎസ്എൻഎൽ ആണെന്ന് മനസിലാകും. എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും ബിഎസ്എൻഎൽ 4ജി ലഭ്യമല്ല എന്നതുകൊണ്ട് ദിവസവും 5ജിബി ഡാറ്റ ഉപകാരപ്പെടണമെന്നില്ല. ജിയോ മികച്ച ആനുകൂല്യങ്ങൾ നൽകുന്നുവെങ്കിലും മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ ഐഡിയ എന്നിവയുടെ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ ഐഡിയ എന്നിവയുടെ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകൾ

Best Mobiles in India

English summary
Telecom brand BSNL introduced a couple of prepaid plans recently. The company also announced a dedicated work from home plan at Rs 599.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X