ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

|

ആളുകൾ വീടുകളിൽ അധിക സമയം ചിലവഴിക്കുന്ന അവസരങ്ങളിൽ ഡാറ്റ ഉപഭോഗം വൻതോതിൽ വർധിക്കാറുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യാനും വീഡിയോ സ്ട്രീം ചെയ്യാനും ഓൺലൈൻ ഗെയിമുകൾക്കായുമെല്ലാം ഉപയോക്താക്കൾ ധാരാളം ഡാറ്റ ഉപയോഗിക്കുന്നു. ഈ ഡാറ്റയിൽ മിക്കവാറും മൊബൈൽ ഡാറ്റ തന്നെയാണെന്നാണ് ട്രായ് പുറത്ത് വിട്ട കണക്കുകളിലൂടെ വ്യക്തമാകുന്നത്.

 

എയർടെൽ, ജിയോ വോഡാഫോൺ

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ എയർടെൽ, ജിയോ വോഡാഫോൺ എന്നിവ ഉപയോക്താക്കളുടെ ഡാറ്റ ഉപഭോഗത്തിന് അനുസരിച്ച് പ്രതിദിന ഡാറ്റ നൽകുന്ന നിരവധി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ദിവസവും മൂന്ന് ജിബി വരെ ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണ് ഈ കമ്പനികളെല്ലാം അവതരിപ്പിച്ചിട്ടുള്ളത്. സാധാരണ ഉപയോക്താക്കൾക്ക് ദിവസവും 2ജിബി ഡാറ്റയാണ് ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമായി വരുന്നത്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ ആകർഷകമായ പ്ലാനുകൾ കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 730 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 730 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

എയർടെല്ലിന്റെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

എയർടെല്ലിന്റെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി ദിവസവും 2 ജിബി ഡാറ്റ നൽകുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. ആദ്യത്തേത് 28 വാലിഡിറ്റിയുള്ള 298 രൂപയുടെ പ്ലാനാണ്. രണ്ടാമത്തേത് 84 ദിവസത്തെ വാലിഡിറ്റിയുള്ള 698 രൂപ പ്ലാനാണ്. ഈ പായ്ക്കുകൾ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എയർടെൽ ആപ്പ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു.

298 രൂപ, 698 രൂപ പ്ലാനുകൾ
 

എയർടെല്ലിന്റെ 298 രൂപ, 698 രൂപ പ്ലാനുകൾ ഒരു വർഷത്തേക്ക് ഷാ അക്കാദമിയുടെ ഓൺലൈൻ ക്ലാസുകളിലേക്ക് സൌജന്യ ആക്സസും നൽകുന്നു. ഇതോടൊപ്പം എയർടെൽ താങ്ക്സ് ആപ്ലിക്കേഷനോടൊപ്പം 2 ജിബി സൌജന്യ ക്ലൌഡ് സ്റ്റോറേജും എയർടെൽ നൽകുന്നുണ്ട്. എയർടെൽ എക്‌സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ് എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ഫാസ്റ്റ് ടാഗ് റീചാർജിൽ 150 രൂപ ക്യാഷ് ബാക്കും ഈ പ്ലാനുകളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.

കൂടുതൽ വായിക്കുക: എയർടെൽ, വോഡാഫോൺ എന്നിവയോട് പ്രീമിയം പ്ലാനുകൾ നിർത്തണമെന്ന് ട്രായ്കൂടുതൽ വായിക്കുക: എയർടെൽ, വോഡാഫോൺ എന്നിവയോട് പ്രീമിയം പ്ലാനുകൾ നിർത്തണമെന്ന് ട്രായ്

ജിയോയുടെ ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

ജിയോയുടെ ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

ജിയോയും ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന രണ്ട് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ മറ്റ് നെറ്റ്വക്കുകളിലേക്കുള്ള കോളുകൾക്ക് എഫ്യുപി ലിമിറ്റ് ഉണ്ട്. ജിയോയുടെ ആദ്യത്തെ പ്ലാനിന്റെ വില 249 രൂപയാണ്. രണ്ടാമത്തെ പ്ലാൻ 599 രൂപയ്ക്കാണ് ലഭിക്കുക. ഈ പ്ലാനുകൾ ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് ജിയോ ടു ജിയോ കോളിംഗും നൽകുന്നു. ഇവ യഥാക്രമം 28, 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.

249 രൂപ, 599 രൂപ പ്ലാനുകൾ

ജിയോയുടെ 249 രൂപ, 599 രൂപ പ്ലാനുകൾ രണ്ടും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഇതിൽ ആദ്യത്തെ പ്ലാനിലൂടെ മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 1000 മിനുറ്റ് കോളുകളാണ് ലഭിക്കുന്നത്. രണ്ടാമത്തെ പ്ലാനിലൂടെ മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 3000 മിനിറ്റ് കോളുകൾ ലഭ്യമാകും. ഈ പ്ലാനുകൾ ജിയോയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും സേവനങ്ങളിലേക്കും സൌജന്യ ആക്സസും നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ ഐഡിയ എന്നിവയുടെ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ ഐഡിയ എന്നിവയുടെ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകൾ

വോഡഫോണിന്റെ ദിവസവം 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

വോഡഫോണിന്റെ ദിവസവം 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

വോഡഫോൺ ഐഡിയ ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾക്കൊപ്പം ഇപ്പോൾ നൽകി വരുന്ന ഇരട്ട ഡാറ്റ ആനുകൂല്യം കൂടി വരുമ്പോൾ ചില പ്ലാനുകളിൽ 4ജിബി വരെ പ്രതിദിന ഡാറ്റയാണ് ലഭിക്കുന്നത്. 299 രൂപ, 699 രൂപ എന്നീ പ്ലാനുകളിലാണ് ഈ ഓഫർ ലഭിക്കുന്നത്. ഇതിലൂടെ പ്രതിദിനം 2 ജിബി ഡാറ്റയും അധികമായി 2 ജിബി ഡാറ്റയും ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ആദ്യത്തെ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയും രണ്ടാമത്തേതിന് 84 ദിവസത്തെ വാലിഡിറ്റിയുമാണ് ഉള്ളത്.

Best Mobiles in India

English summary
Here are all the details of 2GB daily data plans as of 15th June from Airtel, Jio and Vodafone Idea so that you can take an informed decision on your next recharge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X