ഉപഗ്രഹം വഴി അതിവേഗ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നൽകാൻ ജിയോ, ഒപ്പം എസ്ഇഎസും

|

ഉപഗ്രഹം വഴി ഇന്ത്യയിൽ അതിവേഗ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നൽകാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ. ആഗോള ഉപഗ്രഹ അധിഷ്ഠിത കണ്ടന്റ് കണക്റ്റിവിറ്റി സൊല്യൂഷൻ പ്രൊവൈഡറായ എസ്ഇഎസുമായി ചേർന്നാണ് ജിയോ ഇത്തരമൊരു പദ്ധതിയിടുന്നത്. ജിയോ സ്‌പേസ് ടെക്‌നോളജി ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിലൂടെയാണ് ഈ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കുന്നത്. സാറ്റലൈറ്റ് ഉപയോഗിച്ച് ഇന്ത്യയിൽ അടുത്ത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകാനുള്ള ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡിൽ ജിയോ പ്രൈവറ്റ് ലിമിറ്റഡിന് 51 ശതമാനം ഇക്വിറ്റി ഓഹരിയും എസ്ഇഎസിന് 49 ശതമാനം ഓഹരിയുമാണ് ഉള്ളത്.

 

മൾട്ടി-ഓർബിറ്റ് ബഹിരാകാശ ശൃംഖലകൾ

ജിയോസ്റ്റേഷണറിയുടെ (ജിയോ) സംയോജനമായ മൾട്ടി-ഓർബിറ്റ് ബഹിരാകാശ ശൃംഖലകൾ ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. മൾട്ടി-ഗിഗാബിറ്റ് ലിങ്കുകൾ വിതരണം ചെയ്യാൻ കഴിവുള്ള മീഡിയം എർത്ത് ഓർബിറ്റ് (MEO) സാറ്റലൈറ്റ് കോൺസ്റ്റിലേഷനുകളും ഈ സംരഭത്തിൽ ഉപയോഗിക്കും. എന്റർപ്രൈസസ്, മൊബൈൽ ബാക്ക്ഹോൾ, റീട്ടെയിൽ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ ഉടനീളം ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇത് സഹായിക്കും. എസ്ഇഎസിന്റെ സാറ്റലൈറ്റ് ഡാറ്റയും കണക്റ്റിവിറ്റി സേവനങ്ങളും ഇതിനായി ഉപയോഗിക്കും.

റിലയൻസ് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ; 499 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾറിലയൻസ് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ; 499 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

100 ജിബിപിഎസ് വരെ ശേഷി
 

ചില അന്താരാഷ്ട്ര എയറോനോട്ടിക്കൽ, നാവിക ഉപഭോക്താക്കൾക്ക് ഒഴികെയുള്ള ഇന്ത്യയിലെ എല്ലാവർക്കും 100 ജിബിപിഎസ് വരെ ശേഷിയുള്ള ഇന്റർനെറ്റ് ലഭ്യമാകുമെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട്. ഇത് ജിയോയെ സംബന്ധിച്ച് വിപണിയിൽ വലിയ നേട്ടം തന്നൊയയിരിക്കും. അവസരങ്ങളുടെയും സാധ്യതകളുടെയും ലോകും കൂടിയാണ് രണ്ട് വലിയ കമ്പനികളുടെയും ചേർന്നുള്ള പരിശ്രമത്തിലൂടെ ഉണ്ടാകാൻ പോകുന്നത്. പദ്ധതി പ്രകാരമുള്ള സേവനങ്ങൾ നൽകുന്നതിനായി ജിയോയുടെയും എസ്ഇഎസിനറെയും സംയുക്ത സംരംഭം ഇന്ത്യയിൽ വിപുലമായ ഗേറ്റ്‌വേ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കും. ഈ സംരംഭത്തിന്റെ മുന്നിലുള്ള കമ്പനി എന്ന നിലയിൽ ജിയോ ഒന്നിലധികം വർഷങ്ങളിലേക്കുള്ള ഗേറ്റ്‌വേകളും ഉപകരണങ്ങളും അടക്കമുള്ളവയ്ക്കായി ഏകദേശം 100 മില്യൺ യുഎസ് ഡോളറിന്റെ മൊത്തം കരാർ മൂല്യമുള്ള പർച്ചേസിന് തയ്യാറെടുക്കുന്നുണ്ട്.

എസ്ഇഎസ്

സംയുക്ത സംരംഭത്തിനായി എസ്ഇഎസിന്റെ ഹൈ-ത്രൂപുട്ട് ജിഇഒ ഉപഗ്രഹമായ എസ്ഇഎസ്-12 ആയിരിക്കും ഉപയോഗിക്കുക. കൂടാതെ എസ്ഇഎസിന്റെ അടുത്ത തലമുറ എംഇഒ ആയ കോൺസ്റ്റലേഷൻ ആയ ഒ3ബി എംപവർ ഈ പദ്ധതിക്കായി പ്രയോജനപ്പെടുത്തും. ഇത് ജിയോയുടെ ടെറസ്ട്രിയൽ നെറ്റ്‌വർക്ക്, ഡിജിറ്റൽ സേവനങ്ങളിലേക്കും ആപ്ലിക്കേഷനുകളിലേക്കുമുള്ള ആക്സസ് എന്നിവ വർദ്ധിപ്പിക്കും. സംയുക്ത സംരംഭത്തിലേക്കുള്ള സേവനങ്ങളും ഗേറ്റ്‌വേ ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻസ് സേവനങ്ങളും ജിയോ ആയിരിക്കും നൽകുന്നത്.

ജിയോ ലാപ്ടോപ്പ് പുറത്തിറങ്ങുക വിൻഡോസ് ഒഎസുമായി; റിപ്പോർട്ട്ജിയോ ലാപ്ടോപ്പ് പുറത്തിറങ്ങുക വിൻഡോസ് ഒഎസുമായി; റിപ്പോർട്ട്

ഡിജിറ്റൽ സമ്പദ് വ്യവസ്ഥ

ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതായിരിക്കും ജിയോയും എസ്ഇഎസും ചേർന്നുള്ള ഈ സംയുക്ത സംരംഭം. രാജ്യത്തെ എല്ലായിടത്തും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഡിജിറ്റൽ സേവനങ്ങളിലേക്ക് മുഴുവൻ ഇന്ത്യയിലെ എല്ലാ പ്രദേശത്തുമുള്ള ആളുകൾക്കും ആക്സസ് നൽകുക എന്നതും സർക്കാർ സേവനങ്ങളും വിദൂര പഠന അവസരങ്ങളും എന്നിവർക്കും ലഭ്യമാക്കുക എന്നും ജിയോയുടെ ലക്ഷ്യമാണ് എന്നും തങ്ങളുടെ ഫൈബർ അധിഷ്ഠിത കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനൊപ്പം തന്നെ സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ഇന്റർനെറ്റിനായുള്ള പരിശ്രമം തുടരുമെന്നും ജിയോ ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു.

മൾട്ടിഗിഗാബിറ്റ് ബ്രോഡ്ബാൻഡ്

എഫ്ടിടിഎച്ച് ബിസിനസ്സും 5ജിക്കായുള്ള നിക്ഷേപവും എസ്ഇഎസുമായുള്ള ഈ പുതിയ സംയുക്ത സംരംഭത്തിന് ഊർജ്ജം നൽകുമെന്നും ജിയോ പ്രതീക്ഷിക്കുന്നു. മൾട്ടിഗിഗാബിറ്റ് ബ്രോഡ്ബാൻഡ് വളർച്ച, ഉപഗ്രഹം നൽകുന്ന അധിക കവറേജും ശേഷിയും എന്നിവയിലൂടെ ആശയവിനിമയ സേവനങ്ങൾക്കായി വിദൂര നഗരങ്ങളെയും ഗ്രാമങ്ങളെയും,സംരംഭങ്ങളെയും ജിയോക്ക് കണക്റ്റ് ചെയ്യാൻ സാധിക്കും. സർക്കാർ സ്ഥാപനങ്ങളും ഉപഭോക്താക്കളും പുതിയ ഡിജിറ്റൽ ഇന്ത്യയിലേക്ക് കടക്കുമ്പോൾ സുപ്രധാനമായ ചുവടുവെപ്പായിരിക്കും സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് എന്നും എസ്ഇഎസിന്റെ നൂതന നേതൃത്വവുമായി തങ്ങളുടെ വൻതോതിലുള്ള വ്യാപനവും ഉപഭോക്തൃ അടിത്തറയും സംയോജിപ്പിച്ചുള്ള പുതിയ യാത്ര സാറ്റലൈറ്റ് വ്യവസായത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്നും ജിയോ വ്യക്തമാക്കി.

മൂന്ന് ജിയോഫോൺ പ്ലാനുകളിൽ മാറ്റം വരുത്തി ജിയോ, പുതിയ പ്ലാനും കൂട്ടിചേർത്തുമൂന്ന് ജിയോഫോൺ പ്ലാനുകളിൽ മാറ്റം വരുത്തി ജിയോ, പുതിയ പ്ലാനും കൂട്ടിചേർത്തു

ടെറസ്ട്രിയൽ നെറ്റ്‌വർക്കുകൾ

ജിയോ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നുള്ള ഈ സംയുക്ത സംരംഭം എസ്ഇഎസിന്റെ സാധ്യതകൾ കൂടി പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് എന്ന് എസ്ഇഎസ് സിഇഒ സ്റ്റീവ് കോളർ പറഞ്ഞു. ഉയർന്ന നിലവാരമുള്ള കണക്റ്റിവിറ്റി നൽകുന്നതിന് ഏറ്റവും വിപുലമായ ടെറസ്ട്രിയൽ നെറ്റ്‌വർക്കുകൾ പോലും പൂർത്തീകരിക്കുക, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഗുണപരമായി ബാധിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുള്ള ഈ സംയുക്ത സംരംഭത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും, അതുവഴി ഇന്ത്യയിൽ ഡിജിറ്റൽ ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൾട്ടി മോഡൽ കണക്റ്റിവിറ്റി

ഈ സംയുക്ത സംരംഭം ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ 'ഗതി ശക്തി: ദേശീയ മാസ്റ്റർ പ്ലാനുമായി യോജിക്കുന്നതാണ്. മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കായി സംയോജിതവും തടസ്സമില്ലാത്തതുമായ കണക്റ്റിവിറ്റി നൽകാനുള്ള സംരംഭം വൈവിധ്യമാർന്ന അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുന്നു. ഇത് കണക്റ്റ് ഇന്ത്യ എന്നതിന് ആക്കം കൂട്ടുകയും ചെയ്യും 2018 ലെ ദേശീയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് നയത്തിലും ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിലും ഉള്ള ലക്ഷ്യങ്ങൾ ഇന്ത്യയിലെ എല്ലായിടത്തുമുള്ള പൗരന്മാർക്ക് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകുക എന്നത് കൂടിയാണ്.

ജിയോഫോൺ 5ജി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും, പ്രതീക്ഷിക്കുന്ന സവിശേഷതകൾജിയോഫോൺ 5ജി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും, പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡ്

ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡ്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. ഏറ്റവും പുതിയ 4ജി എൽടിഇ സാങ്കേതികവിദ്യയുള്ള ഒരു ലോകോത്തര ഓൾ-ഐപി ഡാറ്റ ശക്തമായ നെറ്റ്‌വർക്ക് വിഭാവനം ചെയ്തത് ഈ സ്ഥാപനമാണ്. തുടക്കം മുതൽ തന്നെ ഒരു മൊബൈൽ വീഡിയോ നെറ്റ്‌വർക്കായി ആരംഭിച്ച് വോയ്‌സ് ഓവർ എൽടിഇ സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്താണ് ഇത് മുന്നേറുന്നത്. ഭാവിയിലേക്കുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇത്. സാങ്കേതികവിദ്യകൾ പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ ഡാറ്റ സപ്പോർട്ട് ചെയ്യുന്നതിനായി എളുപ്പത്തിൽ അപ്‌ഗ്രേഡ് ചെയ്യാൻ ഇതിനാ സാധഇക്കും. ഇന്ത്യൻ ഡിജിറ്റൽ സേവന മേഖലയിൽ ജിയോ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

Best Mobiles in India

English summary
Jio is working on high speed broadband internet in India via satellite. For this project Jio will work with SES, a global satellite-based content connectivity solution provider.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X