വില കുറഞ്ഞ ജിയോ-ഗൂഗിൾ 5ജി ഫോൺ, ജിയോബുക്ക് ലാപ്‌ടോപ്പ് എന്നിവ ഈ മാസം അവതരിപ്പിക്കും

|

റിലയൻസ് ജിയോ ഈ മാസാവസാനം തന്നെ വില കുറഞ്ഞ ജിയോഫോൺ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കിയേക്കും. റിലയൻസിന്റെ വാർഷിക പൊതുയോഗം (എജിഎം) 2021ന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്ത് വരുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ജൂൺ 24ന് 2 മണിക്ക് 44മത് എജിഎം ആരംഭിക്കും. ഈ വർഷം എജി‌എമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനങ്ങളിൽ ജിയോ-ഗൂഗിൾ 5ജി സ്മാർട്ട്‌ഫോൺ, ജിയോ ലാപ്‌ടോപ്പ്, ജിയോ 5ജി റോൾ ഔട്ടിന്റെ സമയം എന്നിവയാണ് ഉള്ളത്.

 

റിലയൻസ്

എല്ലായ്പ്പോഴും പോലെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി എജിഎം 2021ൽ ഓഹരി ഉടമകളെയും മറ്റുള്ളവരെയും അഭിസംബോധന ചെയ്യും. ഓൺലൈൻ ഇവന്റ് റിലയൻസിന്റെ യൂട്യൂബിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലും സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് വിപണികളെ സംബന്ധിച്ചും 5ജി റോൾ ഔട്ടിനെ സംബന്ധിച്ചും വളരെ പ്രാധാന്യം അർഹിക്കുന്ന ഇവന്റാണ് ഇത്.

വ്യാജന്മാരെ സൂക്ഷിക്കുക, കൊവിൻ ആപ്പിന്റെ പേരിലും തട്ടിപ്പ്വ്യാജന്മാരെ സൂക്ഷിക്കുക, കൊവിൻ ആപ്പിന്റെ പേരിലും തട്ടിപ്പ്

ജിയോഫോൺ 5ജി, ജിയോബുക്ക്: ലോഞ്ച് വിവരങ്ങൾ

ജിയോഫോൺ 5ജി, ജിയോബുക്ക്: ലോഞ്ച് വിവരങ്ങൾ

വാർഷിക യോഗത്തിൽ ജിയോ 5ജിയുടെ ലോഞ്ച് തീയതി മുകേഷ് അംബാനി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഡിസംബറിൽ തന്നെ ജിയോ 5ജി സേവനങ്ങൾ 2021 പകുതിയോടെ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് ഈ സമയത്ത് തന്നെ നടക്കുന്ന റിലയൻസ് എജിഎം 2021ൽ വച്ച് 5ജിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോ ഇതിനകം തന്നെ 5ജി ട്രയലുകൾ നടത്തിയിരുന്നു. ഈ ട്രയലുകളിൽ നിന്നും 1 ജിബിപിഎസ് വരെ സ്പീഡും ലഭിച്ചിരുന്നു.

5ജി
 

എ‌ജി‌എം 2021ലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന് ജിയോയും ഗൂഗിളും ചേർന്ന് രൂപകൽപ്പന ചെയ്ത 5ജി സ്മാർട്ട്‌ഫോണിനെ സംബന്ധിച്ചതാണ്. വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോൺ വികസിപ്പിക്കുന്നതിന് ടെക് ഭീമൻ റിലയൻസ് ജിയോയുമായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ജിയോയും ഗൂഗിളും ചേർന്ന് 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന കാര്യം ആദ്യമായി പ്രഖ്യാപിച്ചത് റിലയൻസ് എജിഎം 2020ലാണ്.

ആപ്പിൾ ഐഫോൺ 13 സീരിസിന്റെ ഡിസ്‌പ്ലേ നിർമിക്കുന്നത് സാംസങും എൽജിയുംആപ്പിൾ ഐഫോൺ 13 സീരിസിന്റെ ഡിസ്‌പ്ലേ നിർമിക്കുന്നത് സാംസങും എൽജിയും

ലാപ്‌ടോപ്പ്

റിലയൻസ് ഈ വർഷം എജിഎമ്മിൽ വച്ച് വിലകുറഞ്ഞ ലാപ്‌ടോപ്പ് പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ ലാപ്‌ടോപ്പിന് ജിയോബുക്ക് എന്നാണ് പേര് കൊടുത്തിരിക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ, ജിയോബുക്കുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ഓൺ‌ലൈനിൽ കണ്ടെത്തിയിരുന്നു. ജിയോബുക്ക് ഒരു കസ്റ്റമൈസബിൾ ആൻഡ്രോയിഡ് പതിപ്പിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിയോബുക്ക്

ജിയോബുക്കിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 ചിപ്‌സെറ്റായിരിക്കും ഉണ്ടാവുക എന്നും 1366 × 768 റെസല്യൂഷനുള്ള ഡിസ്പ്ലെ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ജിയോബുക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് സവിശേഷതകൾ. ജിയോബുക്കിന്റെ രണ്ട് വേരിയന്റുകളായിരിക്കും പുറത്തിറങ്ങുക. ആദ്യത്തെ വേരിയന്റിൽ 2 ജിബി റാമും രണ്ടാമത്തേതിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. ഈ ഡിവൈസുകളുടെ ലോഞ്ച് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.

കരുത്തുള്ള ലാപ്ടോപ്പ് വേണോ?, ഇന്ത്യൻ വിപണിയിലെ മികച്ച കോർ ഐ9 ലാപ്ടോപ്പുകൾ ഇവയാണ്കരുത്തുള്ള ലാപ്ടോപ്പ് വേണോ?, ഇന്ത്യൻ വിപണിയിലെ മികച്ച കോർ ഐ9 ലാപ്ടോപ്പുകൾ ഇവയാണ്

Best Mobiles in India

English summary
According to reports, Reliance will unveil a 5G smartphone co-produced by Jio and Google and Jiobook laptop at its annual general meeting.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X